Connect with us

ദൃശ്യം 2, ശുദ്ധ പോക്രിത്തരം ആവറേജ് ക്രൈംത്രില്ലറല്ല… പൊട്ടിത്തെറിച്ച് ഹരീഷ് വാസുദേവന്‍

Malayalam

ദൃശ്യം 2, ശുദ്ധ പോക്രിത്തരം ആവറേജ് ക്രൈംത്രില്ലറല്ല… പൊട്ടിത്തെറിച്ച് ഹരീഷ് വാസുദേവന്‍

ദൃശ്യം 2, ശുദ്ധ പോക്രിത്തരം ആവറേജ് ക്രൈംത്രില്ലറല്ല… പൊട്ടിത്തെറിച്ച് ഹരീഷ് വാസുദേവന്‍

കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ദൃശ്യം 2 വിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. സിനിമയെകുറിച്ചുള്ള അഭിപ്രായങ്ങൾ കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറയുകയാണ് ഡിറ്റക്ടീവ്, ദൃശ്യം, മെമ്മറീസ് എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ദൃശ്യം 2 ഉം വിജയമായതോടെ ത്രില്ലര്‍ സിനിമകളുടെ രാജാവയാണ് ജീത്തു ജോസഫിനെ ഇപ്പോൾ മലയാളികൾ വിലയിരുത്തുന്നത്. ജീത്തുവിന്റെ ശക്തമായ തിരക്കഥയില്‍ ലാലേട്ടന്‍ ജീവന്‍ കൊടുത്ത മലയാളത്തിന്റെ ദൃശ്യവിസ്മയം എന്നാണ് സംവിധായകനെ കുറിച്ച് പറയുന്നത്

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ എന്ന വിശേഷണവും ചിത്രത്തെ തേടിയെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍.

ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷിന്റെ വിമര്‍ശനം. സംവിധായകന്‍ ജീത്തു ജോസഫിനെയും ഹരീഷ് വിമര്‍ശിക്കുന്നുണ്ട്.

കുറിപ്പ് ഇങ്ങനെയാണ്…

അയുക്തികമായ പലതുമുണ്ട് ദൃശ്യം 2 ല്‍. അതൊരു ആവറേജ് ക്രൈംത്രില്ലര്‍ പോലുമല്ല, പോട്ടെ. പോപ്പുലര്‍ സിനിമയില്‍ സംവിധായകന്‍ ന്യായീകരിക്കുന്ന, വികസിത ജനാധിപത്യ സമൂഹത്തിനു അസഹനീയമായ ഒന്നുണ്ട്. സമൂഹത്തിനു അപകടകരമായ ഒന്ന്. പൊലീസിന് സംശയമുണ്ട് എന്നതിന്റെ മാത്രം പേരില്‍, കോടതി വെറുതേ വിട്ട ഒരുവന്റെ വീട്ടില്‍ എമ്പാടും ബഗ് വെയ്ക്കുക, വോയ്‌സ് റിക്കാര്‍ഡ് ചെയ്യുക, അവരുടെ പ്രൈവസിയിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കുക, എന്നിട്ട് ഷാഡോ പൊലീസെന്നു പേരും നിയമത്തിനു മുന്നില്‍ തെളിവ് മൂല്യമില്ല ലീഡ് കിട്ടാനാണ് എന്നൊക്കെ പറയുന്നെങ്കിലും അത് അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവല്‍ക്കരിക്കുന്നുണ്ട്.

ശുദ്ധ പോക്രിത്തരമാണ്. സിസ്റ്റമിക് സപ്പോര്‍ട്ടൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല’ എന്നു ഐജി ജഡ്ജിയുടെ ചേംബറില്‍ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടില്‍ ഒളിക്യാമറ വെച്ചു റിക്കാര്‍ഡ് നടത്തി കേസ് തെളിയിക്കാന്‍ സ്റ്റേറ്റ് മിഷനറി കൂടി പോലീസിനെ സഹായിക്കണം എന്നാവും സംവിധായകന്‍ ഉദ്ദേശിച്ചത്. സത്യം പറഞ്ഞാല്‍, ജോര്‍ജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താല്‍ ഐജി യുടെ ജോലി തെറിക്കേണ്ടതാണ്. പോലീസ് സംശയിക്കുന്ന ആളുകളുടെയൊക്കെ പ്രൈവസിയിലേക്ക് സ്‌റേറ്റിന് നിരന്തരം ഒളിഞ്ഞു നോക്കാന്‍ അവസരം നല്‍കുന്നത് ക്രൈം കുറയ്ക്കാന്‍ നല്ലതല്ലേ എന്നു സംശയിക്കുന്ന നിഷ്‌കളങ്ക ഊളകള്‍ ഏറെയുള്ള കാലമാണ് സിനിമയിലും അത് വെളുപ്പിച്ചെടുക്കാന്‍ നോക്കുന്നത്. സിനിമയല്ലേ, ഇങ്ങനെയൊക്കെ പറയണോ എന്നു ചോദിക്കുന്നവരോട്, ഏറ്റവുമധികം മനുഷ്യരുടെ ചിന്തകളെ, അഭിപ്രായങ്ങളേ സ്വാധീനിക്കുന്ന മാധ്യമമാണ്. സിനിമകള്‍ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്ന് ഗൂഗിള്‍ ചെയ്തു നോക്കണം… ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമാണ്. രണ്ട് ദിവസത്തേക്ക് ഫേസ്ബുക്കിലൊന്നും കയറാന്‍ നില്‍ക്കണ്ട എന്നാണ് ആന്റണി പെരുമ്പാവൂരിനോട് ട്രോളന്മാര്‍ പറയുന്നത്. തിയ്യേറ്ററര്‍ റിലീസിന് പകരം ഒടിടി റിലീസ് ആക്കിയ ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തെ ട്രോളിയാണ് ഈ ട്രോള്‍. തിയ്യേറ്ററര്‍ റിലീസ് ലക്ഷ്യമിട്ടാണ് ഒരുക്കിയതെങ്കിലും കോവിഡ് വ്യാപനം കാരണം ദൃശ്യം 2 ഒടിടി ആക്കുകയായിരുന്നു.

More in Malayalam

Trending

Recent

To Top