Connect with us

ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളും സംവിധായകരും ലൈം ഗിക താല്‍പര്യങ്ങള്‍ക്കായി സമീപിച്ചു; തനിക്ക് നേരിടേണ്ടി വന്ന ‘കാസ്റ്റിങ് കൗച്ച്’ദുരനുഭവത്തെ കുറിച്ച് ഷമ സിക്കന്ദര്‍

News

ബോളിവുഡില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ‘കാസ്റ്റിങ് കൗച്ച്’ നെ കുറിച്ച് വെളിപ്പെടുത്തി ഹിന്ദി ടെലിവിഷന്‍ താരമായ ഷമ സിക്കന്ദര്‍. ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളും സംവിധായകരുമാണ് തന്നെ ഇത്തരത്തില്‍ സമീപിച്ചതെന്നാണ് ഷമയുടെ വെളിപ്പെടുത്തല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷമ സിക്കന്ദറിന്റെ തുറന്നുപറച്ചില്‍.

‘എന്റെ സുഹൃത്താകാന്‍ ആഗ്രഹം പറഞ്ഞാണ് മുന്‍പ് നിരവധി നിര്‍മാതാക്കള്‍ എന്നെ സമീപിച്ചിരുന്നത്. ഒപ്പം ജോലി ചെയ്യാതെ എങ്ങനെ സുഹൃത്തുക്കളാകുമെന്ന ആലോചനയിലായിരുന്നു ഞാന്‍. ജോലിക്കു പകരം ലൈം ഗിക താല്‍പര്യങ്ങള്‍ തേടുന്നത് ഏറ്റവും വൃത്തികെട്ട പരിപാടിയാണ്. അതിഭീകരമായി അരക്ഷിതബോധമുള്ളവരാകും അങ്ങനെ ചെയ്യുന്നത്’ എന്നും ഷമ പറഞ്ഞു.

ഇത്തരത്തില്‍ തന്നെ സമീപിച്ചവരില്‍ ചിലര്‍ ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളാണെന്നും അവര്‍ വെളിപ്പെടുത്തി. സ്വാഭാവികമായ രീതിയില്‍ ഒരു സ്ത്രീയുടെ ഹൃദയം പിടിച്ചടക്കാനുള്ള ഇത്തിരി പോലും ആത്മവിശ്വാസമില്ലാത്തവരാകും അത്തരക്കാരെന്നാണ് ഇതു കാണിക്കുന്നത്. എന്നാല്‍, കാസ്റ്റിങ് കൗച്ച് ബോളിവുഡില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് എല്ലായിടത്തുമുണ്ടെന്നും ഷമ സിക്കന്ദര്‍ കൂട്ടിച്ചേര്‍ത്തു.

യെ മിരി ലൈഫ് ഹേ, സിഐഡി, മന്‍ മേ ഹേ വിശ്വാസ് തുടങ്ങിയ ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധനേടിയ താരമാണ് ഷമ സിക്കന്ദര്‍. ആമിര്‍ ഖാന്‍ ചിത്രമായ ‘മന്‍’, ബസ്തി, കോണ്‍ട്രാക്ട് അടക്കം നിരവധി ബോളിവുഡ് ചിത്രങ്ങളിലും സെക്ലാഹോളിക്, മായ: സ്ലേവ് ഓഫ് ഹെര്‍ ഡിസൈര്‍സ് തുടങ്ങിയ വെബ് സീരീസുകളിലും വേഷമിട്ടിട്ടുണ്ട്.

More in News

Trending

Recent

To Top