Connect with us

എന്ത് ചെയ്താലും കുറ്റം മാത്രമേ പറയൂ, വഴക്ക് കേട്ട് കരയുക എന്ന് അല്ലാതെ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും; പുതിയ വീഡിയോയുമായി അനുശ്രീ എത്തിയപ്പോൾ രൂക്ഷ വിമർശനവുമായി ആരാധകർ; സ്വന്തം അമ്മയെ കുറ്റം പറയുന്ന മകൾ!

News

കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഏറ്റവും വലിയ ചര്‍ച്ച നടി അനുശ്രീ വിവാഹ മോചിതയായോ, ഭര്‍ത്താവുമായി വേര്‍പിരിഞ്ഞോ എന്നൊക്കെയാണ്. ആ ചര്‍ച്ചകളുടെ ചൂട് ഒന്ന് കുറയുമ്പോള്‍ എന്തെങ്കിലും വിവാദമായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റുമായി നടി എത്തും.

അത്തരത്തിൽ തന്റെ സ്വകാര്യ ജീവിതത്തിലെ വിഷയങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.

അടുത്തിടെ പങ്കുവച്ച ചില ഫോട്ടോകളും വീഡിയോകളും എല്ലാം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. നടിയുടെ വിവാഹ മോചന ഗോസിപ്പുകള്‍ളുടെ തുടക്കം തന്നെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ്.

എന്നാല്‍ ഇപ്പോള്‍ അതൊന്നും അല്ല, മറ്റൊരു പുതിയ വ്‌ളോഗുമായി എത്തിയിരിക്കുകയാണ് നടി. തന്റെ ക്ലീനിങ് റൊട്ടീന്‍ ആണ് വീഡിയോയില്‍ കാണിക്കുന്നത്. ക്ലീനിങ് റുട്ടീന്‍ എന്ന് പറഞ്ഞ് പങ്കുവച്ച വീഡിയോയില്‍ കാര്യമായ ക്ലീനിങ് രംഗങ്ങള്‍ ഒന്നും കാണിക്കുന്നില്ല എന്നതാണ് രസകരമായ സംഭവം.

എങ്കിലും, അനുശ്രീയുടെ സംസാരവും കളി ചിരികളും കണ്ടിരിക്കാന്‍ രസമാണ് എന്ന് ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്. ഇടയ്ക്ക് ചില ഓര്‍മകളും നടി പങ്കുവയ്ക്കുന്നുണ്ട്. ക്ലീനിങ് തനിയ്ക്ക് ഇഷ്ടമില്ലാത്ത മേഖലയാണ്, അമ്മ വഴക്ക് പറയുമ്പോള്‍ മാത്രമാണ് എന്തെങ്കിലും ചെയ്യുന്നത് എന്ന് നടി പറയുന്നു.

വീഡിയോയില്‍ കുടുതലും അനുശ്രീ അമ്മയെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കാണാം… എന്നാൽ അതിനു എതിര് കമന്റുകളാണ് കൂടുതലായും വരുന്നത്. എന്ത് ചെയ്താലും അമ്മ കുറ്റം പറയും. വഴക്ക് കേട്ട് കരയുക എന്ന് അല്ലാതെ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും.

എല്ലാത്തിന്റെയും എക്‌സ്ട്രീം ആണ് അമ്മ. ദേഷ്യമാണെങ്കിലും വാശിയാണെങ്കിലും സന്തോഷമാണെങ്കിലും സ്‌നേഹമാണെങ്കിലും എല്ലാം അമ്മ എക്‌സ്ട്രീം ആണ് എന്നൊക്കെയുള്ള അനുശ്രീയുടെ സംസാരത്തിന് എതിരെയാണ് കമന്റുകള്‍ വരുന്നത്. അമ്മയെ കുറ്റം പറയുന്ന വീഡിയോ പോലെയാണ് തോന്നുന്നത് എന്ന അഭിപ്രായമാണ് പലരും പറയുന്നത്.

മറ്റു ചിലര്‍ അനുശ്രീയുടെ പക്വത കുറവിനെ കുറിച്ചാണ് കമന്റില്‍ സംസാരിക്കുന്നത്. കിടക്ക മുട്ടി വിരിക്കുന്നതും സ്റ്റൗ ക്ലീന്‍ ചെയ്യുന്നതും ഡൈനിങ് ഡേബിള്‍ തുടക്കുന്നതും കണ്ണാടി തുടക്കുന്നതും ഒക്കെയാണോ ഒരു പണി എന്ന് ചോദിക്കുന്നവരും ഉണ്ട്. ഭര്‍ത്താവ് വിഷ്ണുവുമായുള്ള പ്രശ്‌നത്തെ കുറിച്ച് ചോദിച്ച് ചിലര്‍ എത്തി.

about anusree

More in News

Trending