Connect with us

ആ കാര്യം പറഞ്ഞ് ആളുകള്‍ വിളിക്കുമ്പോഴും മെസ്സേജ് അയയ്ക്കുമ്പോഴും സന്തോഷമാണ് തോന്നുന്നത്; പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് ശരണ്‍ എത്തിയതിനെക്കുറിച്ച് റാണി ശരൺ പറയുന്നു !

News

ആ കാര്യം പറഞ്ഞ് ആളുകള്‍ വിളിക്കുമ്പോഴും മെസ്സേജ് അയയ്ക്കുമ്പോഴും സന്തോഷമാണ് തോന്നുന്നത്; പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് ശരണ്‍ എത്തിയതിനെക്കുറിച്ച് റാണി ശരൺ പറയുന്നു !

ആ കാര്യം പറഞ്ഞ് ആളുകള്‍ വിളിക്കുമ്പോഴും മെസ്സേജ് അയയ്ക്കുമ്പോഴും സന്തോഷമാണ് തോന്നുന്നത്; പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് ശരണ്‍ എത്തിയതിനെക്കുറിച്ച് റാണി ശരൺ പറയുന്നു !

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ നടനാണ് ശരൺ. ഒരു ഇടവേള എടുത്ത് മാറിനിന്ന ശരണിനെ ഇപ്പോൾ വീണ്ടും സ്‌ക്രീനിൽ കാണാൻ സാധിച്ചു എന്നതിൽ മലയാളികൾ സന്തോഷിക്കുന്നുണ്ട്. മിനിസ്‌ക്രീനിൽ മാത്രമല്ല, ശരൺ ബിഗ് സ്ക്രീനിലും നിറയുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒരു ചെറിയ വേഷം ചെയ്യാൻ സാധിച്ച സന്തോഷത്തിലാണ് താരം ഇപ്പോൾ. അതിനെ കുറിച്ച് റാണി ശങ്കർ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

“പത്തൊമ്പതാം നൂറ്റാണ്ടില്‍ ശരണിനേയും കണ്ടല്ലോയെന്ന് പറഞ്ഞ് ആളുകള്‍ വിളിക്കുമ്പോഴും മെസ്സേജ് അയയ്ക്കുമ്പോഴും സന്തോഷമാണ് തോന്നുന്നതെന്ന് റാണി ശരണ്‍ പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ വിജയ യാത്രയിൽ ആണ്. എല്ലാവരും ഏറെ കാത്തിരുന്ന ഒരു സിനിമ എന്നതിനപ്പുറം ഞങ്ങൾക്ക് ഒരു സ്വകാര്യ സന്തോഷം എന്നത് ആ സിനിമയിലെ വലിയ ഒരു നിര താരങ്ങൾക്കിടയിൽ ഏട്ടനും ഉണ്ട് എന്നതാണ്. ഏട്ടനെ കണ്ടല്ലോ എന്ന് ആളുകൾ മെസ്സേജ് അയക്കുമ്പോൾ ഉള്ള സന്തോഷം ചെറുതല്ല.

എല്ലാ ചിത്രങ്ങളും കഴിയുന്നതും ആദ്യ ദിവസം പോയി കാണുന്ന ഞങ്ങൾക്ക് ചില വ്യക്തിപരമായ അസൗകര്യങ്ങൾ കൊണ്ട് നിർഭാഗ്യവശാൽ ഇന്നും പടം പോയി കാണാൻ സാധിച്ചിട്ടില്ല. പക്ഷേ ഏട്ടൻ ശ്രദ്ധിക്കപ്പെട്ടു എന്ന അറിവ് വലിയ സന്തോഷം തന്നെ.

വിവേക് തിയേറ്ററിൽ നിന്നുള്ള ഈ പിക് അയച്ച് തന്നിട്ട് മെസ്സേജ് ഇട്ടത് പഞ്ച് ആയിരുന്നു എന്നാണ്. നന്ദി വിനയേട്ടാ, ഒരു സീൻ ചെയ്ത് പിന്നീട് ക്വാറന്റൈൻ കാരണം ഏട്ടന് ബാക്കി ചിത്രീകരണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. മറ്റൊരാളെ പകരം കൊണ്ട് വരികയല്ലാതെ അവർക്കും മറ്റു ഓപ്ഷൻ ഉണ്ടായിരുന്നില്ല. ഒരു സീൻ മാത്രമേ ഷൂട്ട് ചെയ്തിരുന്നുള്ളു എന്നത് കൊണ്ട് പുതിയ ആൾ വരുമ്പോൾ ഈ സീൻ ഇല്ലാതെ ആവും എന്ന് തന്നെ വിചാരിച്ചു.

ഏട്ടന് ഡബ്ബ് ചെയ്യാൻ വിളി വന്നപ്പോ ആണ് ഞങ്ങൾ അറിഞ്ഞത് ഇത് ഉണ്ടെന്ന്. ഇത് കട്ട് ചെയ്യാതെ പുതിയ ക്യാരക്ടർ കൊണ്ട് വരികയാണ് വിനയേട്ടൻ ചെയ്തത്. ഒരു പക്ഷെ, ഏട്ടന് സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള കൊതി മനസ്സിലാക്കിയ ആളുകളിൽ ഒരാൾ ആയത് കൊണ്ടാവാം അത്. ഏട്ടൻ ഭാഗമായ ഓരോ സിനിമ പുറത്ത് വരുമ്പോഴും ആ മനസ്സിലെ സ്വപ്നത്തിന് ഒരു പടി കൂടി അടുത്ത് യാഥാർത്ഥ്യം എത്തിയല്ലോ എന്ന് തോന്നും. ഇനിയും തേടി എത്താനുള്ള കഥാപാത്രങ്ങളുടെ മുന്നൊരുക്കത്തിലേക്ക് പത്തൊമ്പതാം നൂറ്റാണ്ടും ചേരുന്നത് ദൈവാനുഗ്രഹം.

ഈ കഥാപാത്രത്തിന് വേണ്ടി മീശ എടുക്കുന്നത് ഏട്ടൻ ചെയ്തു കൊണ്ടിരിക്കുന്ന മറ്റൊരു കഥാപാത്രത്തെ ബാധിക്കരുത് എന്നുള്ളത് കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ വെപ്പ് മീശ ഒരുക്കി തന്ന ഞങ്ങളുടെ ഇക്ക, റഷീദ് ഇക്കയോടും സ്നേഹം എന്നുമായിരുന്നു റാണി ശരൺ കുറിച്ചത്.

about rani saran

Continue Reading
You may also like...

More in News

Trending

Recent

To Top