Connect with us

‘എന്റെ ജീവിതത്തില്‍ പൊളിറ്റിക്‌സിന് കൃത്യമായ പങ്കുണ്ട്, ഞാന്‍ രാഷ്ട്രീയത്തിലേയ്ക്ക് വരാതിരിക്കാന്‍ വേണ്ടിയാണ് എന്നെ ചെറുപ്പത്തില്‍ ബോര്‍ഡിംഗില്‍ ആക്കിയത്; ആസിഫ് അലി പറയുന്നു !

Movies

മലയാളികളുടെ ഇഷ്ട താരമാണ് ആസിഫ് അലി . ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു ഇടം സ്വന്തമാക്കി കഴിഞ്ഞു താരം. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ‘കൊത്ത്’. ഇന്ന് സിനിമ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനിടെ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം.

‘എന്റെ ജീവിതത്തില്‍ പൊളിറ്റിക്‌സിന് കൃത്യമായ പങ്കുണ്ട്. ഞാന്‍ രാഷ്ട്രീയത്തിലേയ്ക്ക് വരാതിരിക്കാന്‍ വേണ്ടിയാണ് എന്നെ ചെറുപ്പത്തില്‍ ബോര്‍ഡിംഗില്‍ ആക്കിയത്. പക്ഷെ ഞാന്‍ സിനിമയില്‍ വന്നു. രാഷ്ടീയം നിരോധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ചെറുപ്പത്തില്‍ ആഗ്രഹിച്ചിരുന്നു. എന്റെ ബാപ്പ തുടരെ മുന്‍സിപ്പല്‍ ചെയര്‍മാനും വര്‍ഷങ്ങളോളം കൗണ്‍സിലറും ആയിരുന്നു. അതുകൊണ്ട് തന്നെ ബാപ്പയ്ക്ക് എപ്പോഴും തിരക്കായിരുന്നു.

ഞാന്‍ രാവിലെ ഉണരുമ്പോഴേയ്ക്കും അദ്ദേഹം വീടില്‍ നിന്നും പോയിട്ടുണ്ടാകും. അല്ലെകില്‍ എപ്പോഴും ആളുകള്‍ ഉണ്ടാകും. ആ സമയം എനിക്ക് രാഷ്ട്രീയത്തോട് ഭയങ്കര ദേഷ്യം തോന്നിയിട്ടുണ്ട്. രാഷ്ടീയത്തില്‍ അംഗമായത് കൊണ്ടല്ലേ ബാപ്പയ്ക്ക് ഇത്ര തിരക്ക് ഉണ്ടായത്, അത് കൊണ്ടല്ലേ അദ്ദേഹത്തെ കാണാന്‍ കിട്ടാതായത് എന്നൊക്കെ ആലോചിക്കുമായിരുന്നു.

അല്ലാതെ രാഷ്ട്രീയത്തോട് ദേഷ്യമോ, രാഷ്ട്രീയം നിരോധിക്കണമെന്നൊന്നും തോന്നിയിട്ടില്ല. ഏത് പാര്‍ട്ടി ഭരിച്ചാലും നമുക്ക് ഇഷ്ടമില്ലാത്ത കാര്യവും ഇഷ്ടമുള്ള കാര്യവും സംഭവിക്കും. അതിനോട് പ്രതികരിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ പറ്റുക,’ നടന്‍ പറഞ്ഞു

Continue Reading
You may also like...

More in Movies

Trending

Recent

To Top