എന്റെ വരവ് കണ്ട എല്ലാവരും ഇവള്‍ വീഴുമെന്ന് മുന്‍പ് തന്നെ വിചാരിച്ചിരുന്നു;എന്റെ നിയന്ത്രണം വിട്ടു, ഞാന്‍ വീണു, കാല്‍മുട്ടൊക്കെ പൊട്ടി ഞാന്‍ ആകെ കരച്ചിലായി’;ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ അപകടത്തെക്കുറിച്ച് പറയുകയാണ് ഭാവന !
സിനിമയിൽ വന്നിട്ട് ഏകദേശം ഇരുപത് വർഷത്തോളം പിന്നിട്ട് കഴിഞ്ഞിട്ടുള്ള താരമാണ് നടി ഭാവന. ആദ്യ സിനിമയിൽ അഭിനയിക്കാൻ വന്നപ്പോഴുള്ള ലുക്കിനെക്കാൾ കൂടുതൽ സുന്ദരിയായി ഇന്ന് ഭാവന മാറി കഴിഞ്ഞിട്ടുമുണ്ട്. ഓരോ വർഷം കഴിയുംതോറും ഭാവനയുടെ സൗന്ദര്യവും കൂടി കൂടി വരികയാണെന്നാണ് ആരാധകരുടെ കണ്ടെത്തലുകൾ.
മലയാളികളുടെ പ്രിയതാരമാണ് ഭാവന . മലയാളത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും തമിഴ്, തെലുങ്ക് കന്നഡ ഭാഷാ സിനിമകളിൽ തന്റേതായൊരിടം സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. കഴിഞ്ഞ ദിവസം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ് ഭാവന. ഭാവന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുണ്‍ റുഷ്‍ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും.
സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ഭാവന. പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യയിലെ പ്രശസ്ത താരമായി. കമലിന്റെ സ്വപ്നക്കൂടിന്റെ ഷൂട്ടിങ്ങിനിടയില്‍ ഓസ്ട്രേലിയയില്‍ വച്ച് തനിക്കുണ്ടായ അപകടത്തെക്കുറിച്ച് പറയുകയാണ് ഭാവന.
കറുപ്പിനഴക് എന്ന പാട്ടെടുക്കുന്നതിനിടെയായിരുന്നു സംഭവം. സൈക്കിള്‍ നല്ല വേഗത്തില്‍ ചവുട്ടി ഞങ്ങള്‍ രണ്ടുപേര്‍ കാലൊക്കെ നീട്ടി പാട്ടുപാടി വരികയാണ്. എന്റെ വരവ് കണ്ട എല്ലാവരും ഇവള്‍ വീഴുമെന്ന് മുന്‍പ് തന്നെ വിചാരിച്ചിരുന്നു. എന്നാല്‍ കൃത്യസമയത്ത് ബ്രേക്ക് ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. നടന്ന് പോകുമ്പോള്‍ പെട്ടെന്നൊക്കെ വീഴുന്ന സ്വഭാവമുണ്ട് എനിക്ക്. ഞാന്‍ താഴെവീഴുമെന്ന് കരുതി ചിലര്‍ സ്‌ളോപ്പ് ഇറങ്ങിവന്ന എന്നെ പിടിച്ചുനിര്‍ത്താന്‍ നോക്കി. എന്റെ നിയന്ത്രണം വിട്ടു. ഞാന്‍ വീണു. കാല്‍മുട്ടൊക്കെ പൊട്ടി ഞാന്‍ ആകെ കരച്ചിലായി. ഭാവന പറഞ്ഞു. അന്നത്തെ വീഴ്ച്ചയില്‍ താന്‍ കാരണം ഷൂട്ടിങ് പോലും അരമണിക്കൂര്‍ നിര്‍ത്തിവയ്ക്കേ വന്നെന്ന് ഭാവന പറയുന്നു
കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018-ല്‍ ആയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് താരം.ണ്ടി വന്നെന്ന് ഭാവന പറയുന്നു.
