പത്ത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം തന്റെ ഭാരം 10 കിലോയോളം കുറഞ്ഞു. ലോക്കപ്പില്‍ തനിക്ക് പച്ചവെള്ളം മാത്രമായിരുന്നു ആഹാരം; ബോളിവുഡ് മാഫിയ തന്നെ വേട്ടയാടുന്നു, ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും രംഗത്തെത്തി കമാല്‍ ആര് ഖാന്

കഴിഞ്ഞ കുറച്ച് ദിവസങ്ങല്‍ക്ക് മുമ്പായിരുന്നു നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര് ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ പത്ത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തന്റെ ഭാരം 10 കിലോയോളം കുറഞ്ഞുവെന്ന് പറയുകയാണ് കമാല്‍ ആര് ഖാന്. ലൈം ഗികാതിക്രമ പരാതിയിലും വിദ്വേഷണ പ്രചാരണം നടത്തിയ കേസിലുമാണ് കമാല്‍ ആര് ഖാന് എന്ന കെആര്‍കെ അറസ്റ്റിലായത്.
ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ചെയ്ത ട്വീറ്റിലാണ് ജയിവാസത്തെ കുറിച്ച് കെആര്‍കെ സംസാരിച്ചത്. പത്ത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം തന്റെ ഭാരം 10 കിലോയോളം കുറഞ്ഞു. ലോക്കപ്പില്‍ തനിക്ക് പച്ചവെള്ളം മാത്രമായിരുന്നു ആഹാരം എന്ന് കെആര്‍കെ ട്വീറ്റ് ചെയ്തു. സല്മാന് ഖാനാണോ അറസ്റ്റിന് പിന്നിലെന്ന ചോദ്യത്തിനുള്ള മറുപടിയും അദ്ദേഹം പറഞ്ഞിരുന്നു.
തന്റെ അറസ്റ്റില്‍ കരണ്‍ ജോഹര്‍, ഷാരൂഖ് ഖാന്, ആമിര്‍ ഖാന്, അജയ് ദേവ്ഗണ് തുടങ്ങിയവര്‍ക്ക് പങ്കില്ല. സല്മാന് ഖാന്റെ പേരെടുത്ത് പറയാതെ ബോളിവുഡ് മാഫിയ തന്നെ വേട്ടയാടുന്നുണ്ട് എന്നാണ് കെആര്‍കെ പറയുന്നത്.
മുംബൈ വെര്‍സോവ പോലീസാണ് കെആര്‍കെ എന്നറിയപ്പെടുന്ന കമാല്‍ ആര് ഖാനെ അറസ്റ്റ് ചെയ്തത്. 2019ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. 2021ല്‍ ആണ് ഇയാള്‍ക്കെതിരേ പരാതി നല്‍കുന്നതും കേസ് രജിസ്റ്റര്‍ ചെയ്തതും. യുവനടിയും മോഡലും ഫിറ്റ്നസ് പരിശീലകയുമായ യുവതിയാണ് പരാതിക്കാരി.
എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിലാണ് കെആര്‍കെ ആദ്യം അറസ്റ്റിലായത്. അന്തരിച്ച നടന്മാരായ ഋഷി കപൂര്‍, ഇര്ഫാന് ഖാന് എന്നിവര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് ഈ കേസ്. ദുബായില്‍ നിന്നും മുംബൈയില്‍ എത്തിയ കെആര്‍കെയെ വിമാനത്താവളത്തില്‍ തടഞ്ഞ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...