Connect with us

ഞാനവനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ലെങ്കിലും അവൻ എന്നും എൻ്റെ സുഹൃത്ത് ആണ്; എല്ലാവരും ഒന്നിച്ച് റോബിനെ അണ്‍ഫോളോ ചെയ്തത് എന്തിന്? ; എല്ലാ ചോദ്യത്തിനും മറുപടി നൽകി നിമിഷ!

News

ഞാനവനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ലെങ്കിലും അവൻ എന്നും എൻ്റെ സുഹൃത്ത് ആണ്; എല്ലാവരും ഒന്നിച്ച് റോബിനെ അണ്‍ഫോളോ ചെയ്തത് എന്തിന്? ; എല്ലാ ചോദ്യത്തിനും മറുപടി നൽകി നിമിഷ!

ഞാനവനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ലെങ്കിലും അവൻ എന്നും എൻ്റെ സുഹൃത്ത് ആണ്; എല്ലാവരും ഒന്നിച്ച് റോബിനെ അണ്‍ഫോളോ ചെയ്തത് എന്തിന്? ; എല്ലാ ചോദ്യത്തിനും മറുപടി നൽകി നിമിഷ!

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ മലയാളികൾ കണ്ടത് ഇതുവരെ കണ്ടിട്ടില്ലത്ത ഗെയിം ആയിരുന്നു.അതുകൊണ്ടാണ് ബിഗ് ബോസ് സീസൺ ഫോർ ഇന്നും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഗ് ബോസ് ഷോയിൽ കണ്ടതിലും വലിയ പ്രശ്നങ്ങൾ പുറത്ത് ആയിരുന്നു അരങ്ങേറിയത്.

വീട്ടിലുണ്ടായിരുന്നതിനേക്കാള്‍ നാടകീയമായ സംഭവങ്ങളാണ് ബിഗ് ബോസ് വീടിന് പുറത്ത് ഇപ്പോഴും അരങ്ങേറുന്നത്. പിണങ്ങി നിന്നവര്‍ ഇണങ്ങുന്നതിനും ഇണങ്ങി നിന്നിരുന്നവര്‍ പിണങ്ങുന്നതിനുമൊക്കെ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ബിഗ് ബോസ് സീസൺ ഫോറിലെ പ്രണയം പോലും തകർന്നടിഞ്ഞത് നമ്മൾ കണ്ടതാണ്.

അതുപോലെ ഈ സീസണിൽ ശക്തയായ മത്സരാർത്ഥിയായിരുന്നു നിമിഷ. സ്വന്തം നിലപാടുകളിലൂടെ കയ്യടി നേടാന്‍ നിമിഷയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ രാത്രി സോഷ്യല്‍ മീഡിയയിലൂടെ നിമിഷ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇതിനിടെ നിരവധി റോബിന്‍ ആരാധകര്‍ നിമിഷയോട് ചോദ്യങ്ങളുമായി എത്തി. ഈ ചോദ്യങ്ങള്‍ക്ക് നിമിഷ മറുപടിയും നൽകിയിരിക്കുകയാണ്‌.

“പ്ലീസ് റോബിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യൂ. ഒരുപാട് പേരെ ഫോളോ ചെയ്യുന്ന മിക്ക ബിഗ് ബോസ് താരങ്ങളും റോബിനെ ഫോളോ ചെയ്യുന്നില്ലെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ആദ്യം അവന്‍ എന്നെ ഫോളോ ചെയ്യട്ടെ എന്നാണ് ഇതിന് നിമിഷ നല്‍കിയ മറുപടി. സിനിമ ചെയ്യാന്‍ പ്ലാനുണ്ടോ? എന്ന് ചോദിച്ചപ്പോള്‍ പഠിത്തം മതിയായി. വിസയെടുത്ത് അടുത്ത വര്‍ഷം യൂറോപ്പില്‍ പോകാനാണ് പ്ലാന്‍. കഴിഞ്ഞ രണ്ട് വര്‍ഷം ജീവിതം വല്ലാത്തൊരു ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു. ഒരു ബ്രേക്ക് വേണമെന്നാണ് നിമിഷ മറുപടി നല്‍കിയത്.

മുത്തശ്ശിയെ നഷ്ടമായിട്ടും എങ്ങനെയാണ് പോസിറ്റീവായി നിന്നത്. എനിക്ക് എന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാനേയാകില്ലെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. കാരണം, അവര്‍ നല്ലൊരു ഇടത്തിലാണെന്നും വേദനകളില്‍ നിന്നും മുക്തയായെന്നുമുള്ള വസ്തുത ഞാന്‍ അംഗീകരിക്കുന്നുണ്ട്. ഞാന്‍ മുന്നോട്ട് പോവുകയും പുതിയ ലക്ഷ്യങ്ങള്‍ നേടുകയും ലോകം കീഴടക്കുകയും സന്തോഷകരമായ ജീവിതം നയിക്കുകയുമായിരിക്കും അവര്‍ക്ക് വേണ്ടതെന്നാണ് ഇതിന് നിമിഷ നല്‍കിയ മറുപടി.

ഡോക്ടര്‍ സെലക്ടീവ് ആയേ പണ്ടു തൊട്ടേ ഫോളോ ചെയ്യൂ. പക്ഷെ നിങ്ങള്‍ അങ്ങനെയല്ല. അതിനാല്‍ ദയവ് ചെയ്ത് റോബിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യൂവെന്നാണ് മറ്റൊരു റോബിന്‍ ഫാന്‍ പറഞ്ഞത്. ഓ ഞാന്‍ വളരെ സെലക്ടീവാണ്. ഒരു പട്ടിയുടെ പേജോ മീം പേജോ അല്ലാത്തപക്ഷം. അവനോട് ഒരു മീം പേജ് തുടങ്ങാന്‍ പറയൂവെന്ന് അയാള്‍ക്ക് നിമിഷ മറുപടി നല്‍കുന്നുണ്ട്. റിയാസിനെ കല്യാണം കഴിച്ചുകൂടെ? എന്നൊരാള്‍ ചോദിച്ചപ്പോള്‍ അവന്‍ എന്റെ ടൈപ്പ് അല്ല. പക്ഷെ ഞാന്‍ പരിഗണിക്കാം. റിയാസ് നീയെന്ന കല്യാണം കഴിക്കുമോ? എന്നാണ് നിമിഷ മറുപടി നല്‍കിയത്.

എല്ലാവരും, ഡെയ്‌സിയും അപര്‍ണയുമടക്കം, റോബിനെ അണ്‍ഫോളോ ചെയ്തു. ഏതാണ്ട് ഒരേ സമയത്ത് തന്നെ. എന്തുകൊണ്ടെന്ന് അറിയുമോ? എന്നാണ് മറ്റൊരു ചോദ്യം. അറിയില്ല. ഞാനിതൊന്നും പിന്തുടരാറില്ലെന്ന് ഇതിന് നിമിഷ മറുപടി നല്‍കുന്നു. ഇവിടെ സ്ഥിരമായി ചോദിക്കുന്ന, നിങ്ങളെ വെറുപ്പിക്കുന്ന ചോദ്യം ഏതാണെന്നായിരുന്നു അടുത്ത ചോദ്യം.

ദില്‍റോബിനെക്കുറിച്ചും പൊടിറോബിനെക്കുറിച്ചുമുള്ള എന്റെ കാഴ്ചപ്പാടുകള്‍. എനിക്കെന്ത് കാഴ്ചപ്പാടുണ്ടാകാനാണ്ട്. അവരുടെ വ്യക്തിജീവിതത്തിന് പിന്നാലെ ഞാന്‍ പോകാറില്ല. എനിക്ക് കാഴ്ചപ്പാടുകളുണ്ടെങ്കില്‍ പോലും അതെന്റെ ജീവിതമല്ല. എന്നോട് ഇത് ചോദിക്കുന്നത് നിര്‍ത്തു. അലോസരപ്പെടുത്തുന്ന താണെന്നായിരുന്നു നിമിഷയുടെ മറുപടി.

റോബിനെ ഇപ്പോഴും സുഹൃത്തായി കാണുന്നുണ്ടോ എന്നൊള്‍ ചോദിച്ചപ്പോള്‍ അവന്‍ എന്നും എന്റെ സുഹൃത്തായിരിക്കും. ഞാനവനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ലെങ്കിലും എന്നായിരുന്നു നിമിഷയുടെ മറുപടി. ലവ് ട്രാക്ക് ഉണ്ടാക്കാന്‍ താല്‍പര്യമില്ലാത്തവരും വിവാഹം കഴിച്ചവരും ബിഗ് ബോസില്‍ പോയാല്‍ എങ്ങനെ വിന്നര്‍ ആകാം?

എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. നമ്മളുടെ സമൂഹത്തില്‍ ഒരിക്കലും ആകില്ല. വരും പതിറ്റാണ്ടുകളില്‍ ആളുകള്‍ പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കാം. അതൊരു പ്രതീക്ഷ മാത്രമാണ്. പിന്നെ വജയിക്കുക എന്നതല്ല ആത്യന്തിക ലക്ഷ്യം. മാറ്റം സൃഷ്ടിക്കുന്നതിലാണ്. ചിലരത് ചെയ്തിട്ടുണ്ടെന്നാണ് അതിന് നിമിഷ നല്‍കിയ മറുപടി.

ഡോക്ടര്‍ ഫോളോ ചെയ്യുന്നത് തന്റെ ജോലിയുമായി ബന്ധപ്പെട്ടവരേയും തന്റെ പ്രതിശ്രുത വധുവിനേയുമാണ്. പക്ഷെ അദ്ദേഹം നിങ്ങളെ ഒരു സഹോദരിയെ പോലെ സ്‌നേഹിക്കുന്നുവെന്നത് സത്യമാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അയിന്? എന്നാണ് നിമിഷ തിരിച്ചു ചോദിച്ചത്. വസ്ത്രത്തെക്കുറിച്ചുള്ള ദില്‍ഷയുടെ കമന്റിനെക്കുറിച്ച് എന്താണ് പറയാനുളളതെന്ന് ചോദിച്ചപ്പോള്‍ കര്‍മ ഈസ് എ ബിച്ച് എന്നാണ് നിമിഷ നല്‍കിയ മറുപടി.

about robin

More in News

Trending

Recent

To Top