ആളുകളെ സോപ്പിടാന്‍ അറിയാവുന്ന ഒരു നസ്രാണിയുടെ വാചകമടിയില്‍ വീഴരുത്, ഇത്രയും കാലം കൊണ്ട് വളര്‍ത്തിയെടുത്ത കരിയര്‍ നശിപ്പിക്കരുത്”; തന്നെ കുറിച്ച് മമ്മൂട്ടിക്ക് എത്തിയ കത്തിനെ കുറിച്ച് ലാൽജോസ് !
മലയാളികൾക്ക് ഏറെ പ്രിയപെട്ട സംവിധായകനാണ് ലാല്‍ ജോസ് . മലയാളത്തില്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്.മമ്മൂട്ടിയെ നായകനാക്കി ലാൽജോസ് സംവിധനം ചെയ്ത ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ് . ”നിന്റെ ആദ്യത്തെ സിനിമയില്‍ മാത്രമേ ഞാന്‍ അഭിനയിക്കുകയുള്ളു” എന്ന് മമ്മൂട്ടി പറഞ്ഞതോടെയാണ് മറവത്തൂര്‍ കനവില്‍ താരത്തെ ലാല്‍ ജോസ് നായകനാക്കിയത്. എന്നാല്‍ സിനിമ ചെയ്യുന്നതിന് മുമ്പ് മമ്മൂട്ടിയുടെ വീട്ടിലേക്ക് ഒരു ഊമക്കത്ത് എത്തിയിരുന്നതായാണ് ലാല്‍ജോസ് പറയുന്നത്.
തന്റെ പുസ്തകത്തിലാണ് ലാല്‍ ജോസ് ആ കഥ പറയുന്നത്. ”ലാല്‍ ജോസ് എന്നയാള്‍ക്ക് നിങ്ങള്‍ വിചാരിച്ച പോലെ വലിയ കഴിവൊന്നുമില്ല. കമലിന്റെ സിനിമ വിജയിക്കുന്നതന് കാരണം കമലിന്റെ മിടുക്കാണ്. അല്ലാതെ ഇവന്റെ സഹായം കൊണ്ടല്ല. പഠിക്കുന്ന കാലത്ത് ഒരു പരിപാടിക്ക് പോലും ഇവന് സ്റ്റേജില്‍ കയറിയിട്ടില്ല. കലാപരമായി യാതൊരു പാരമ്പര്യവുമില്ല.
””കമലിന്റെ ദയ കൊണ്ട് ഒരു ജോലി എന്ന നിലയില്‍ അവനെ കൂടെ നിര്‍ത്തുകയാണ്. ആളുകളെ സോപ്പിടാന്‍ അറിയാവുന്ന ഒരു നസ്രാണിയാണ് ഇവന്. താങ്കള്‍ അവന്റെ വാചകമടിയില്‍ വീഴരുത്. ഇത്രയും കാലം കൊണ്ട് വളര്‍ത്തിയെടുത്ത കരിയര്‍ നശിപ്പിക്കരുത്” എന്നായിരുന്നു ആ കത്തില്‍. കത്ത് കിട്ടിയതും ലാല്‍ ജോസ് മമ്മൂട്ടിയെ കാണാനെത്തി.
എഴുതിയിട്ടുള്ളതില്‍ പകുതി നേരാണ് എന്നായിരുന്നു ലാല്‍ ജോസ് പറഞ്ഞത്. തനിക്ക് കലാ പാരമ്പര്യമില്ല. ചിലപ്പോള്‍ മമ്മൂക്കയ്ക്ക് തന്റെ വര്‍ത്തമാനത്തില്‍ ആകര്‍ഷണം തോന്നിയിട്ടുണ്ടാകാം. ഒന്നു കൂടി ചിന്തിക്കാന്‍ സമയമുണ്ട്. വിശ്വാസക്കുറവുണ്ടെങ്കില്‍ പിന്മാറിക്കോളൂ എന്നായിരുന്നു ലാല്‍ ജോസ് മമ്മൂട്ടിയോട് അന്ന് പറഞ്ഞത്.
എന്നാല്‍ ഇതൊന്നും മനസില്‍ വെക്കേണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി ധൈര്യം നല്‍കുകയായിരുന്നു. ചിത്രത്തിന്റെ കഥ പറയാനായി ശ്രീനിവാസനെ കാണാന്‍ ‘ചന്ദ്രലേഖ’യുടെ സെറ്റില്‍ പോവുകയായിരുന്നു. സ്റ്റുഡിയോയുടെ മുറ്റത്ത് കസേരകള്‍ നിരത്തിയിട്ടു. മോഹന്‍ലാല്‍, ശ്രീനിവാസന്, തൊട്ടടുത്ത സീറ്റില്‍ മമ്മൂക്ക. ഇവരുടെ മുന്നില്‍ ഇരുന്നാണ് ലാല്‍ ജോസ് കഥ പറഞ്ഞത്.
