Connect with us

ദിലീപ് മാറിയിരുന്നിട്ടുണ്ടെങ്കില്‍ ആ ഗ്യാപ്പില്‍ കയറിക്കൂടാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ടാവാം. മാത്രമല്ല, ദിലീപിന്റെ സിനിമകള്‍ പോയത് നമുക്ക് വലിയ നഷ്ടമാണ്. മലയാളി പ്രേക്ഷകര്‍ക്ക് അദ്ദേഹത്തിന്റെ സിനിമകള്‍ ഏറെ ഇഷ്ടമായിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കട

Malayalam

ദിലീപ് മാറിയിരുന്നിട്ടുണ്ടെങ്കില്‍ ആ ഗ്യാപ്പില്‍ കയറിക്കൂടാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ടാവാം. മാത്രമല്ല, ദിലീപിന്റെ സിനിമകള്‍ പോയത് നമുക്ക് വലിയ നഷ്ടമാണ്. മലയാളി പ്രേക്ഷകര്‍ക്ക് അദ്ദേഹത്തിന്റെ സിനിമകള്‍ ഏറെ ഇഷ്ടമായിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കട

ദിലീപ് മാറിയിരുന്നിട്ടുണ്ടെങ്കില്‍ ആ ഗ്യാപ്പില്‍ കയറിക്കൂടാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ടാവാം. മാത്രമല്ല, ദിലീപിന്റെ സിനിമകള്‍ പോയത് നമുക്ക് വലിയ നഷ്ടമാണ്. മലയാളി പ്രേക്ഷകര്‍ക്ക് അദ്ദേഹത്തിന്റെ സിനിമകള്‍ ഏറെ ഇഷ്ടമായിരുന്നു; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കട

കേരളക്കരയാകെ ഉറ്റു നോക്കുന്ന കേസാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. കേസില്‍ സിനിമാ മേഖലയ്ക്കകത്തും പുറത്തും കാര്യമായ ചര്‍ച്ചകളും നടക്കുന്നുണ്ട്. കേസ് ഏകദേശം അന്തിമഘട്ടത്തിലെത്തി നില്‍ക്കവെ ഈ കേസിലെ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞയാഴ്ച പരിഗണിച്ചെങ്കിലും രഹസ്യ വിചാരണയായതിനാല്‍ ഇത് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഇപ്പോള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ കേസ് സെഷന്‍സ് കോടതിയിലേക്ക് മറ്റിയതല്ലെന്നും അതിജീവിത വാദിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുവദിച്ചിരുന്നു. വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി ജഡ്ജി ഹണി എം.വര്‍ഗീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഇതോടൊപ്പം പരിഗണിച്ചിരുന്നു.

കേസിലെ കോടതി നടപടിക്രമങ്ങള്‍ ഈ രീതിയില്‍ തുടര്‍ന്ന് വരുന്നതിനിടയിലാണ് മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണെന്ന ആരോപ നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കട രംഗത്ത് എത്തിയിരിക്കുന്നത്. ദിലീപിന്റെ ജീവിതത്തില്‍ ഈ അടുത്ത കാലത്ത് ഉണ്ടായ വിവാദങ്ങള്‍ പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് കരുതുന്നുവെന്നാണ് അഭിമുഖത്തില്‍ സമദ് മങ്കട പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് ഈ സമയത്ത് പ്രത്യേക അഭിപ്രായം പറയാനില്ല. കോടതിയുടെ പരിഗണനയിലിക്കുന്ന കേസായതിനാല്‍ അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സമദ് മങ്കട പറയുന്നു.

നമ്മുടെ നാട്ടില്‍ ഇത്തരത്തിലുള്ള പല വിഷയങ്ങളും നടക്കുന്നുണ്ട്. വളരെ ഉന്നതരായ പല ആളുകളും, അല്ലെങ്കില്‍ അറിയുന്നവരും അറിയപ്പെടാത്തവരുമായ ആളുകള്‍ ഉള്‍പ്പെടുന്ന ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ ദിലീപിന്റെ ഈ വിഷയത്തിന് മാത്രം മാധ്യമങ്ങള്‍ ഇത്ര പ്രധാന്യം കൊടുക്കുന്നത് എന്തിനാണ്. കോടതിയില്‍ ഇന്ന് വിചാരണയാണ്, ദിലീപ് അവിടെ പോയി, ഇവിടെ പോയി, ഇങ്ങനെ ചെയ്തു, അങ്ങനെ ചെയ്തു, അതിജീവിതയുടെ വക്കീല്‍ ഇങ്ങനെ പറയുന്നു എന്ന് തുടങ്ങി ആ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളുടെ ഒന്നാം പേജില്‍ നിരന്തരം ഇങ്ങനെ കൊടുക്കുകയാണ്.

ഒരു സിനിമ ആസ്വദിക്കുന്നത് പോലെ ഈ വാര്‍ത്തകള്‍ ആളുകള്‍ ആസ്വദിച്ച് വായിച്ച് പോകുന്ന ഒരു തലത്തിലേക്ക് എത്തിച്ചിട്ടുണ്ട്. സത്യത്തില്‍ അതിന്റെ ആവശ്യം ഉണ്ടായിരുന്നു. അത് ഒരു സംഭവം മാത്രം. നമുക്ക് ഹിതകരമല്ലാത്ത എന്തോ ഒന്ന് നടന്നിട്ടുണ്ട്. ആരോടായാലും അത് ശരിയല്ല. അങ്ങനെ ചെയ്യാന്‍ പാടില്ല. അതൊക്കെ അന്വേഷണത്തിലും കോടതിയുടെ പരിഗണനയിലും ഉള്ള കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ പറ്റില്ലെന്നും സമദ് മങ്കട ആവര്‍ത്തിക്കുന്നു

ഇതിലേറെ വലിയ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നില്ലേ. ഭക്ഷണം കഴിച്ചതിന്റെ പേരില്‍ പാവപ്പെട്ട ഒരു വ്യക്തിയെ തല്ലിക്കൊന്ന സംഭവം ഉണ്ടായിട്ടില്ലേ. അത്തരത്തില്‍ പാവപ്പെട്ട എത്രയാളുകള്‍ ഈ രാജ്യത്ത് അക്രമിക്കപ്പെടുന്നു. അതൊന്നും ആര്‍ക്കും ഒരു വിഷയമല്ല. വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ഇഷ്ടമുള്ളത് കൊടുക്കുക, അതിലേക്ക് അവരുടേതായ കുറച്ച് കാര്യങ്ങള്‍ രസകരമായി ചേര്‍ക്കുകയുമാണ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെയാണ് പ്രചരിക്കുന്ന പല സംഭവങ്ങളും ഊഹാപോഹങ്ങളായി മാറുന്നത്. അന്വേഷിച്ച് വരുമ്പോള്‍ ചിലപ്പോള്‍ ഒന്നും ഉണ്ടാവില്ല. ദിലീപ് മാറിയിരുന്നിട്ടുണ്ടെങ്കില്‍ ആ ഗ്യാപ്പില്‍ കയറിക്കൂടാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ടാവാം. മാത്രമല്ല, ദിലീപിന്റെ സിനിമകള്‍ പോയത് നമുക്ക് വലിയ നഷ്ടമാണ്. മലയാളി പ്രേക്ഷകര്‍ക്ക് അദ്ദേഹത്തിന്റെ സിനിമകള്‍ ഏറെ ഇഷ്ടമായിരുന്നു. വ്യക്തിപരമായി അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. വളരെ നല്ലൊരു മനുഷ്യനായിട്ടാണ് എനിക്ക് മനസ്സിലായതെന്നും സമദ് മങ്കട കൂട്ടിച്ചേര്‍ക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top