Connect with us

തനിക്കൊപ്പം കളിക്കുന്നതിനും സ്നേഹിക്കുന്നതിനും എന്റെ ഡാഡ ആയതിനും നന്ദി, ഏറ്റവും മനോഹരമായൊരു പിറന്നാൾ തനിക്ക് തന്നതിന് നന്ദി; അല്ലി കുറിച്ച കത്ത് കണ്ടോ? കത്ത് പങ്കുവെച്ച് സുപ്രിയ..ഭാഗ്യം ചെയ്ത മാതാപിതാക്കളെന്ന് കമന്റ്

Malayalam

പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അല്ലി എന്ന് വിളിയ്ക്കുന്ന അലംകൃതയ്ക്ക് ആരാധകർ ഏറെയാണ്. വളരെ അപൂർവ്വമായി മാത്രമേ മകളുട ഈചിത്രങ്ങൾ ഇരുവരും സോഷ്യൽ മെറിഡിയയിൽ പങ്കുവെക്കാറുള്ളൂ. സെപ്റ്റംബർ 8ന് ആയിരുന്നു അല്ലിയുടെ എട്ടാം പിറന്നാൾ.

ഇപ്പോഴിതാ അല്ലിയുടെ കുറിപ്പ് പങ്കുവച്ച് സുപ്രിയ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

തന്റെ പിറന്നാൾ മനോഹരമാക്കിയതിന് നന്ദി പറഞ്ഞുള്ള അല്ലിയുടെ കുറിപ്പാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. അല്ലിയുടെ മമ്മയും ഡാഡയും ആയതിൽ ഞങ്ങൾ അനുഗ്രഹീതരാണ്. അവളുടെ ഇത്തരം കുറിപ്പുകൾ താൻ ഇഷ്ടപ്പെടുന്നു. ഡാഡ അവളെ വളരെയധികം കാര്യങ്ങൾക്ക് അനുവദിക്കുന്നുവെന്നും മമ്മ അനുവദിക്കുന്നില്ലെന്നും പറഞ്ഞത് ദയവായി ശ്രദ്ധിക്കുമല്ലോ, എന്നായിരുന്നു സുപ്രിയയുടെ കുറിപ്പ്.

ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്റെ 8-ാം വർഷത്തിലേക്ക്, മമ്മയുടെയും ഡാഡയുടെയും എക്കാലത്തെയും സൂര്യപ്രകാശം! അന്വേഷണാത്മകവും സാഹസികതയും ലോകത്തെ സ്‌നേഹിക്കുന്നവളുമായി നീ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നീ ഒരു ചെറിയ മനുഷ്യനായി മാറിയതിൽ ഞങ്ങൾ അഭിമാനിക്കുകയാണ്. നീ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും. എന്നാണ് പൃഥ്വിരാജ് അല്ലിക്ക് ആശംസ അറിയിച്ചു കൊണ്ട് കുറിച്ചിരുന്നത്.

പിന്നാലെ നിരവധി പേരാണ് അല്ലിയെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഇങ്ങനെ ഒരു പൊന്നു മോൾക്ക് ജന്മം നൽകാൻ സാധിച്ചതിൽ നിങ്ങൾ അച്ഛനും അമ്മയും ഭാഗ്യം ചെയ്തിരിക്കുന്നു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും മനോഹരമായൊരു പിറന്നാൾ തനിക്ക് തന്നതിന് നന്ദി ഡാഡ. പാരസെയ്‌ലിംഗ് അടിപൊളിയായിരുന്നു. എന്നെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോകുന്നതിനും, ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുന്നതിനും തനിക്കൊപ്പം കളിക്കുന്നതിനും സ്നേഹിക്കുന്നതിനും എന്റെ ഡാഡ ആയതിനും നന്ദി“ എന്നാണ് പൃഥ്വിക്കുള്ള കുറിപ്പിൽ അല്ലി കുറിച്ചത്. എന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുന്നതിനും സർപ്രൈസുകൾ തരുന്നതിനും എല്ലാറ്റിലും സഹായിക്കുന്നതിനും എന്റെ മമ്മ ആയതിനും നന്ദി,”എന്നായിരുന്നു സുപ്രിയയ്ക്കായി അലംകൃത കുറിച്ചത്.

More in Malayalam

Trending

Recent

To Top