ഗ്രീക്ക് പേരാണ്, പേര്‍ഷ്യയിലും പോപ്പുലറാണ്, ആ ആഗ്രഹം ഞങ്ങൾക്ക് ഉണ്ടായിരുന്നു, അങ്ങനെയാണ് ഈ പേരിലേക്ക് എത്തിയത്! മകന്റെ യഥാർത്ഥ പേര് പുറത്തുവിട്ട് മീത്ത് മിറി കപ്പിള്‍സ്
ഗ്രീക്ക് പേരാണ്, പേര്‍ഷ്യയിലും പോപ്പുലറാണ്, ആ ആഗ്രഹം ഞങ്ങൾക്ക് ഉണ്ടായിരുന്നു, അങ്ങനെയാണ് ഈ പേരിലേക്ക് എത്തിയത്! മകന്റെ യഥാർത്ഥ പേര് പുറത്തുവിട്ട് മീത്ത് മിറി കപ്പിള്‍സ്
ഗ്രീക്ക് പേരാണ്, പേര്‍ഷ്യയിലും പോപ്പുലറാണ്, ആ ആഗ്രഹം ഞങ്ങൾക്ക് ഉണ്ടായിരുന്നു, അങ്ങനെയാണ് ഈ പേരിലേക്ക് എത്തിയത്! മകന്റെ യഥാർത്ഥ പേര് പുറത്തുവിട്ട് മീത്ത് മിറി കപ്പിള്‍സ്
സോഷ്യൽ മീഡിയയിലെ സജീവമാണ് മീത്ത് മിറി കപ്പിള്‍സ്. ഇൻസ്റ്റാഗ്രാമിലും റീലിസ് വിഡിയോകളിലൂടേയും യൂട്യൂബിലും സജീവമായ താരങ്ങകൾക്ക് നിരവധി ആരാധകരാണുള്ളത്. അടുത്തിടെയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത് . മിലിയോ എന്നാണ് മകനെ വിളിക്കുന്നതെങ്കിലും അതല്ല യഥാര്‍ത്ഥ പേരെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ പേര് പുറത്തുവിട്ടിരിക്കുകയാണ് മീത്തും മിറിയും.
സൈറസ് എന്നാണ് മകന്റെ പേര്. അതൊരു ഗ്രീക്ക് പേരാണ്. സൂര്യദേവനെന്നാണ് സൈറസിന്റെ അര്‍ത്ഥം. പേര്‍ഷ്യയിലും പോപ്പുലറാണ് ഈ പേര്. അവിടെയുള്ള ഏറ്റവും നല്ല രാജകുമാരന്റെ പേരും സൈറസ് എന്നാണ്. വ്യത്യസ്തമായ പേരായിരിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഈ പേരിലേക്ക് എത്തിയതെന്നും ഇരുവരും തുറന്നുപറഞ്ഞിരുന്നു. സൈറസ് മിലനെന്നാണ് മുഴുവൻ പേരെന്നും ഇവർ പറഞ്ഞിരുന്നു.
രണ്ടര മാസത്തിന് ശേഷമായി മിറിയും കുഞ്ഞും മീത്തിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷവും ഇരുവരും പങ്കുവെച്ചിരുന്നു. ഗംഭീരമായ വരവേല്‍പ്പായിരുന്നു മീത്ത് ഒരുക്കിയത്. ഈ പേരിടലും അവസാനം അടിപിടിയോ, പേര് കെട്ടവരെല്ലാം ഞെട്ടി എന്ന ക്യാപ്ഷനോടെയായാണ് പേരിടല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു.
മിലിയോ എന്നത് വിളിപ്പേരാണ്. മറ്റൊരു പേരായിരിക്കും മകന് ഇടുന്നതെന്ന് നേരത്തെ തന്നെ മീത്ത് വ്യക്തമാക്കിയിരുന്നു. അതെന്താണെന്നറിയാനായി കാത്തിരിക്കുകയായിരുന്നു പ്രിയപ്പെട്ടവര്‍. മോന്റെ പേര് പൊളിച്ചു, പേരെന്താണെന്ന് വേരം അറിയാന്‍ കമന്റ് നോക്കാന്‍ വന്ന ഞാന്‍ ചമ്മിപ്പോയി, വെറൈറ്റി പേര് തന്നെ. സൈറസ് മിലണ്‍ പേര് പൊളിച്ചു, വെറൈറ്റി പേര് തന്നെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...