Connect with us

‘ഹാപ്പി റൈഡിങ്ങ്’; കുതിര സവാരിയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളുമായി ആന്‍ അഗസ്റ്റിൻ

Social Media

‘ഹാപ്പി റൈഡിങ്ങ്’; കുതിര സവാരിയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളുമായി ആന്‍ അഗസ്റ്റിൻ

‘ഹാപ്പി റൈഡിങ്ങ്’; കുതിര സവാരിയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളുമായി ആന്‍ അഗസ്റ്റിൻ

മലയാളികളുടെ പ്രിയ നടിയാണ് ആന്‍ അഗസ്റ്റിൻ. ആദ്യ ചിത്രമായ ‘എല്‍സമ്മ എന്ന ആണ്‍ക്കുട്ടി’ യിലൂടെയാണ് നടി ശ്രദ്ധ നേടിയത്. നിര്‍മ്മാണ മേഖലയില്‍ സജീവ സാന്നിധ്യമായ ആന്‍ സോഷ്യല്‍ മീഡിയയിലും ആക്റ്റീവാണ്.

ഇപ്പോഴിതാ ആന്‍ ഇന്‍സ്റ്റഗ്രാമിന്‍ പങ്കുവച്ച കുതിര സവാരിയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കുതിരയെ ഓമനിക്കുന്ന ആനിനെ ചിത്രത്തില്‍ കാണാനാകും. ‘ഹാപ്പി റൈഡിങ്ങ്’എന്നിങ്ങനെ നീളുന്ന അനവധി ആരാധക സന്ദേശങ്ങള്‍ പോസ്റ്റിനു താഴെ നിറഞ്ഞിട്ടുണ്ട്.

സിനിമാഭിനയത്തില്‍ നിന്ന് കുറച്ചുനാളുകളായി വിട്ടു നില്‍ക്കുന്ന ആന്‍ ഹരികുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന പുതിയ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ബെന്‍സി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുരാജ്, സ്വാസിക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top