News
യൗവനം എക്കാലത്തും നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകം സെ ക്സ് ആണ്; അനില്‍ കപൂറിന്റെ മറുപടി കേട്ട് ഞെട്ടി സോഷ്യല്‍മീഡിയ
യൗവനം എക്കാലത്തും നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകം സെ ക്സ് ആണ്; അനില്‍ കപൂറിന്റെ മറുപടി കേട്ട് ഞെട്ടി സോഷ്യല്‍മീഡിയ
കോഫി വിത്ത് കരണ്‍ സീസണ് 7ന്റെ വരാനിരിക്കുന്ന എപ്പിസോഡ് പ്രേക്ഷകരെ ആവേശത്തിലെത്തിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
അതിനുള്ള സൂചനയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ട്രെയിലര്‍. അനില്‍ കപൂറും വരുണ്‍ ധവാനുമാണ് കരണ്‍ ജോഹറിനൊപ്പം ഇത്തവണ അതിഥികളായി എത്തുന്നത്. ഇരുവരുടെയും ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളും തമാശ കലര്‍ന്ന മറുപടികളുമെല്ലാം ചേര്‍ന്നിട്ടുള്ളതാണ് എപ്പിസോഡ്.
കരണ്‍ ജോഹര്‍ അനില്‍ കപൂറിനോട് ചോദിക്കുന്ന ഒരു ചോദ്യത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. നിങ്ങളുടെ യൗവനം എക്കാലത്തും നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകം എന്തെന്നാണ് ചോദ്യം. ‘സെക്സ്… സെക്സ്… പിന്നെയും സെക്സ്…’ ഇങ്ങനെയാണ് അനില്‍ കപൂര്‍ ആ ചോദ്യത്തിന് ഉത്തരം പറയുന്നത്. ഉത്തരം കേട്ടപ്പോള്‍ തന്നെ വരുണ്‍ ധവാനും കരണ്‍ ജോഹറും പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
‘ഇതെല്ലാം നേരത്തെ സ്ക്രിപ്റ്റ് ചെയ്തതാണ്,’ എന്നാണ് അദ്ദേഹം പറയുന്നത്. ദീപിക പദുക്കോണിന് ഒപ്പമാണോ അതോ കത്രീന കൈഫിന് ഒപ്പമാണോ അഭിനയിക്കാന്‍ കൂടുതല്‍ താല്പര്യമെന്ന് അനില്‍ കപൂര്‍ വരുണ്‍ ധവാനോട് ചോദിക്കുന്നുണ്ട്. ‘എന്നെ കണ്ടാല്‍ ഒരു ചെറിയ കുട്ടിയെ പോലെ തോന്നാറുണ്ടെന്ന് പലപ്പോഴും പലരും പറയാറുണ്ട്. അതിനാല്‍… എനിക്ക് തോന്നുന്നത്,’ ധവാന്റെ ഉത്തരം പാതിവഴിയില്‍ തടസ്സപ്പെടുത്തി കരണ്‍ ജോഹര്‍.
‘അപ്പോള്‍ അവര്‍ക്ക് നിങ്ങളേക്കാള്‍ പ്രായം കൂടുതല്‍ തോന്നുന്നുണ്ടെന്നാണോ പറഞ്ഞ് വരുന്നത്,’ എന്നായി കരണിന്റെ ചോദ്യം. ‘അല്ല ഞാന്‍ അവരേക്കാള്‍ പ്രായം കുറഞ്ഞയാളാണ്,’ ധവാന്റെ മറുപടി വന്നു. ‘അതായത് അവര്‍ക്ക് നിങ്ങളേക്കാള്‍ പ്രായം കൂടുതല്‍ ആണെന്നല്ലേ?’ കരണ്‍ ജോഹര്‍ ധവാനെ വിടുന്നേയില്ല. ‘അത് നിങ്ങള്‍ പറയുന്നതാണ്,’ എന്ന് പറഞ്ഞ് വരുണ്‍ ധവാന് വീണ്ടും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.
ദാമ്ബത്യത്തില്‍ പരസ്പര വിശ്വാസത്തിനുള്ള പ്രാധാന്യം എന്താണെന്നാണ് കരണ്‍ ജോഹര്‍ അടുത്തതായി ഇരുവരോടും കൂടി ചോദിക്കുന്നത്. താന്‍ വളരെ ആത്മാര്‍ഥതയും സത്യസന്ധതയും ഉള്ള ഒരാളാണ് എന്നായിരുന്നു അനില്‍ കപൂറിന്റെ മറുപടി. താന്‍ പറയുന്ന രീതി ശരിയല്ലേയെന്ന് അദ്ദേഹം കരണ്‍ ജോഹറിനോട് തിരിച്ച് ചോദിക്കുന്നുണ്ട്. അതിനെന്താണ് പ്രസക്തിയെന്ന് കരണ്‍ പറഞ്ഞപ്പോള്‍ ‘ഞാന്‍ എന്റെ ഭാര്യയുമായി ബന്ധപ്പെട്ട കാര്യമാണ് പറയുന്നത്,’ എന്നായിരുന്നു അനില്‍ കപൂറിന്റെ മറുപടി.
ഷോയിലെ റാപ്പിഡ് ഫയര്‍ സെക്ഷനില്‍ നിന്നുള്ള ഒരു ഭാഗവും ട്രെയിലറുണ്ട്. വരുണ്‍ ധവാനോടുള്ള ചോദ്യങ്ങളാണ് ട്രെയിലറില്‍ കാണിക്കുന്നത്. ‘സെല്‍ഫികളോട് ഏറ്റവും പ്രിയമുള്ള ആള് ആരാണ്,’ ‘ഗോസിപ്പ് പറയാന്‍ കൂടുതല്‍ ഇഷ്ടം ആര്‍ക്കാണ്,’ ‘തെറ്റായ തിരക്കഥകള്‍ തെരഞ്ഞെടുക്കാറുണ്ടോ,’ ‘ആരാണ് അപരിചിതരോട് ഫ്ലേര്‍ട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്നത്?’ ഇങ്ങനെയൊക്കെയാണ് വരുണിനോട് കരണിന്റെ ചോദ്യങ്ങള്‍. ഇതിനെല്ലാം ‘അര്ജുന് കപൂര്‍’ എന്ന ഒരൊറ്റ ഉത്തരമാണ് വരുണ്‍ പറയുന്നത്. ‘അവന് എന്റെ അനന്തരവനാണ്,’ എന്ന് അനില്‍ കപൂര്‍ പറയുന്നതും ട്രെയിലറില്‍ കേള്‍ക്കാം. അനില്‍ കപൂറും വരുണ്‍ ധവാനും ചേര്‍ന്നുള്ള ഡാന്‍സും ട്രെയിലറിലുണ്ട്.
