Connect with us

ഞാൻ ​ഗായത്രി അശോകനാണ്, സിനിമ ചെയ്യാൻ പോവുന്നുണ്ട് നീ എനിക്ക് ഡേറ്റ് തരില്ലെടി എന്ന് പറഞ്ഞതായി പറഞ്ഞു നടന്നു…;ഉർവശിയെ അപമാനിച്ചയാൾ; പക്ഷെ അവസാനം സംഭവിച്ചത് ഇങ്ങനെ!

News

ഞാൻ ​ഗായത്രി അശോകനാണ്, സിനിമ ചെയ്യാൻ പോവുന്നുണ്ട് നീ എനിക്ക് ഡേറ്റ് തരില്ലെടി എന്ന് പറഞ്ഞതായി പറഞ്ഞു നടന്നു…;ഉർവശിയെ അപമാനിച്ചയാൾ; പക്ഷെ അവസാനം സംഭവിച്ചത് ഇങ്ങനെ!

ഞാൻ ​ഗായത്രി അശോകനാണ്, സിനിമ ചെയ്യാൻ പോവുന്നുണ്ട് നീ എനിക്ക് ഡേറ്റ് തരില്ലെടി എന്ന് പറഞ്ഞതായി പറഞ്ഞു നടന്നു…;ഉർവശിയെ അപമാനിച്ചയാൾ; പക്ഷെ അവസാനം സംഭവിച്ചത് ഇങ്ങനെ!

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിലൊരാളായാണ് ഉർവശിയെ പ്രേക്ഷകർ കാണുന്നത്. അഭിനയിച്ച മിക്ക കഥാപാത്രങ്ങളിലും തന്റേതായ കൈയൊപ്പ് ചാർത്തിയ ഉർവശി മലയാളത്തിന് പുറമെ തമിഴിലും അറിയപ്പെടുന്ന നടിയാണ്. അഞ്ച് തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ നടിയാണ് ഉർവശി. ഇതിൽ മൂന്ന് പ്രാവിശ്യം തുടർച്ചയായാണ് ഉർവശി മികച്ച നടിയായത്.

പഴയ കാലത്തും പുതിയ കാലത്തും സിനിമകളിൽ ഒരു പോലെ പ്രസക്തിയാർജിച്ച ഉർവശി ഇതിനകം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഉർവശിക്കുണ്ടായ തെറ്റിദ്ധാരണയുടെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റി സിനിമകളുടെ പരസ്യ കലാകരനായി പ്രവർത്തിച്ച ​ഗായത്രി അശോകൻ മുമ്പൊരിക്കൽ സംസാരിച്ചിരുന്നു.

ഇദ്ദേഹം തിരക്കഥ രചിച്ച് സിനിമയെന്ന സ്വപ്നം സാധ്യമാക്കാൻ ശ്രമിക്കുമ്പോഴാണ് ഈ സംഭവം നടന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ ഐവി ശശിയിൽ നിന്നാണ് ഇക്കാര്യം ആദ്യം ​ഗായത്രി അശോകൻ അറിയുന്നത്.

ആ വാക്കുകൾ ഇങ്ങനെ, “എടാ നീ എന്താണീ കാണിച്ചത്, നീ ആ ഉർവശിയോട് മോശമായി പെരുമാറി എന്ന് കേട്ടല്ലോ എന്ന് ശശിയേട്ടൻ എന്നോട് ചോദിച്ചു. ആര് പറഞ്ഞെന്ന് ഞാൻ ചോദിച്ചു. ഉർവശിയാണെന്ന് പറഞ്ഞു. ചുമ്മാ അനാവശ്യം പറയല്ലേ എന്ന് ഞാൻ പറഞ്ഞു. എന്റെയടുത്ത് ഐവി ശശിയുടെ അസോസിയേറ്റ് ഡയരക്ടറായിരുന്ന അനിലുണ്ടായിരുന്നു.

‘അശോകേ ഇങ്ങനെ ഒരു സംഭവം ഉണ്ട്. ശശിയേട്ടൻ പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഇങ്ങോട്ട് വരുമ്പോൾ ഫ്ലെെറ്റിൽ എന്റെയൊപ്പം ഉർവശിയും ഉണ്ടായിരുന്നു. പുതിയ സിനിമയെ പറ്റി സംസാരിച്ചപ്പോൾ ആരാണ് തിരക്കഥാകൃത്ത് എന്ന് ഉർവശി ചോദിച്ചു’

പരസ്യകല ചെയ്യുന്ന ​ഗായത്രി അശോകനാണെന്ന് പറഞ്ഞു. ആ വൃത്തികെട്ടവനാണോ എന്നായിരുന്നു ഉർവശിയുടെ പ്രതികരണം. അയാൾ ഭയങ്കര മോശമായി എന്റെയടുത്ത് പെരുമാറിയെന്ന് ഉർവശി പറഞ്ഞു. ഏതോ ലൊക്കേഷനിലേക്ക് പോകവെ അങ്കമാലി ഭാ​ഗത്ത് വെച്ച് ചായ കുടിക്കാൻ ഹോട്ടലിലേക്ക് കയറിയപ്പോൾ ഒരാൾ അടുത്തു വന്നു’

‘ആറടി പൊക്കമുള്ള കണ്ണട വെച്ചയാൾ. എന്റെയടുത്ത് വന്ന് സ്വയം പരിചയപ്പെടുത്തി. വെള്ളമടിച്ച് ഫിറ്റ് ആയിരുന്നു. ഞാൻ ​ഗായത്രി അശോകനാണ്, സിനിമ ചെയ്യാൻ പോവുന്നുണ്ട് നീ എനിക്ക് ഡേറ്റ് തരില്ലെടി എന്നൊക്കെ ചോദിച്ചു. ഗായത്രി അശോകൻ എന്ന വൃത്തികെട്ടവൻ മോശമായി പെരുമാറി എന്ന് പലരോടും ഉർവശി പറഞ്ഞു. ഞാനിതൊന്നും അറിയുന്നില്ല’

ഞാൻ വല്ലാതായി. തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതായിരിക്കും നീ അങ്ങനെ ചെയ്യുന്ന ആളല്ലെന്ന് എനിക്കറിയാം. പൊടിമോൾ കുറച്ചു മുമ്പാണ് പോയത്. അല്ലായിരുന്നെങ്കിൽ ഇപ്പോൾ തന്നെ പറഞ്ഞ് വ്യക്തത വരുത്താമായിരുന്നെന്ന് ശശിയേട്ടൻ പറഞ്ഞു. ദൗത്യം എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് ദുരനുഭവങ്ങൾ എന്നെ പിന്തുടരാൻ തുടങ്ങി.

‘കുറച്ച് കാലം കഴിഞ്ഞപ്പോൾ ജോഷിയുടെയും മമ്മൂട്ടിയുടെയും സിനിമാ ഷൂട്ടിം​ഗ് നടക്കുന്നു. ആ പടത്തിലെ എന്തോ ഒരു കാര്യത്തിന് എന്നെ വിളിച്ചു. ഞാൻ പോയപ്പോൾ ഷൂട്ടിം​ഗ് നടന്നു കൊണ്ടിരിക്കുകയാണ്. ഞാനവരെ കാത്തിരുന്നു, അപ്പോൾ ബാബു നമ്പൂതിരി സർ വന്നു. ഞങ്ങൾ സംസാരിച്ചിരുന്നു. ഈ സമയത്ത് അങ്ങോട്ടേക്ക് ഉർവശി കയറി വരുന്നു. ദൂരത്ത് നിന്ന് അവർ വരുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ പറഞ്ഞു നമ്പൂതിരി സാറെ ഇങ്ങനെയൊരു പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞു’

ഇതാരോ കളിച്ച കളിയാണ്. ഞാനിപ്പൊ തന്നെ ശരിയാക്കി തരാം എന്ന് പറഞ്ഞ് പൊടിമോളെ ഇങ്ങ് വന്നേയെന്ന് അദ്ദേഹം ഉർവശിയെ വിളിച്ചു. അവർ തമ്മിൽ എന്തോ കുശലാന്വേഷണം ഒക്കെ കഴിഞ്ഞ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയില്ലല്ലോ ഇദ്ദേഹം എന്റെ ഒരു സ്റ്റുഡന്റ് ആണ് പേര് അശോകൻ ആണെന്ന് സർ പറഞ്ഞു. ഉർവശി എന്റെ നേരെ നോക്കി തൊഴുതു. ഞാനും തൊഴുതു’

‘ഇദ്ദേഹത്തെ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ എന്ന് നമ്പൂതിരി സർ ചോദിച്ചു. ഇല്ലായെന്ന് ഉർവശി പറഞ്ഞു. വീണ്ടും ചോദിച്ചപ്പോൾ ശ്രദ്ധിച്ച് എന്നെ നോക്കി ഇല്ല കണ്ടിട്ടില്ലെന്ന് ആവർത്തിച്ചു. നമ്മൾ തമ്മിൽ നേരത്തെ കണ്ടിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, ഇല്ല ഞാൻ ജീവിതത്തിൽ ആദ്യമായി കാണുകയാണെന്ന്’

‘അപ്പോൾ നമ്പൂതിരി സർ പറഞ്ഞു, ഇദ്ദേഹം എന്റെ സ്റ്റുഡന്റ് ആണ്, ഇപ്പോൾ സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്നു. പേര് ​ഗായത്രി അശോകൻ… ഉർവശി അല്ലാണ്ട് വല്ലാതായി അയ്യോ സോറി എന്റെ ഭ​ഗവാനേ എനിക്കൊത്തിരി തെറ്റ് പറ്റിയെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഉർവശി, ഞാനിതൊക്കെ അറിഞ്ഞു. ഞാനല്ലല്ലോ അത് എന്ന് ഞാൻ ചോദിച്ചു. അയ്യോ ഒരിക്കലും അല്ലെന്ന് പറഞ്ഞു,’ ​ഗായത്രി അശോകൻ പറഞ്ഞതിങ്ങനെ.

about urvashi

Continue Reading
You may also like...

More in News

Trending

Recent

To Top