News
ശാരീരികമായും മാനസികമായും പീ ഡിപ്പിച്ചു, പരസ്ത്രീ ബന്ധം; ഹണിസിംഗും ഭാര്യ ശാലിനി തല്‍വാറും വേര്‍പിരിഞ്ഞു; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 20 കോടി രൂപ
ശാരീരികമായും മാനസികമായും പീ ഡിപ്പിച്ചു, പരസ്ത്രീ ബന്ധം; ഹണിസിംഗും ഭാര്യ ശാലിനി തല്‍വാറും വേര്‍പിരിഞ്ഞു; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 20 കോടി രൂപ
സംഗീത സംവിധായകന്, റാപ്പര്‍, പോപ്പ് ഗായകന്, ഗാനരചയിതാവ്, നടന് എന്നീ നിലകളിലെല്ലാം ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് യോ യോ ഹണി സിങ്ങ്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ 11 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് ഹണിസിംഗും ഭാര്യ ശാലിനി തല്‍വാറും.
ഹണി സിംഗിനെതിരെ പരാതി നല്കി ഒരു വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഇപ്പോള്‍ ഔദ്യോഗികമായി വേര്‍പിരിഞ്ഞത്. ഹണി സിങ്ങ് ശാലിനിക്ക് ഒരു കോടി രൂപ ജീവനാംശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാര്‍ഹിക പീഡനത്തിന് എതിരായുള്ള സ്ത്രീ സംരക്ഷണ നിയമപ്രകാരമാണ് ശാലിനി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ടാനിയ സിങ്ങിന് മുന്‍പാകെ കേസ് ഫയല്‍ ചെയ്തത്.
പിന്നീട് ചാനല്‍ അഭിമുഖങ്ങളിലും സോഷ്യല്‍ മീഡിയയിലും ശാലിനി ഹണി സിങ്ങിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് ഹണി സിങ്ങ് രംഗത്തെത്തുകയും ചെയ്തിരുന്നു. ശാലിനിയുടെ എക്കാലത്തേയും ആരാധനാമൂര്‍ത്തിയായിരുന്നു ഹണി സിങ്ങ്.
സ്കൂള്‍ കാലത്ത് തുടങ്ങിയ പ്രണയം നീണ്ട 20 വര്‍ഷം തുടര്‍ന്നു. പിന്നീട് 2011 ജനുവരി 23ന് ഡല്‍ഹിയിലെ ഒരു ഫാം ഹൗസില്‍ നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ വിവാഹം കഴിഞ്ഞ് 11 വര്‍ഷത്തിനിപ്പുറം ഹണി സിങ്ങിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ശാലിനി രംഗത്തെത്തുകയായിരുന്നു.
ഹണി സിങ്ങ് തന്നെ ശാരീരികമായും മാനസികമായും പീ ഡിപ്പിച്ചുവെന്നും പരസ്ത്രീ ബന്ധമുണ്ടെന്നുമെല്ലാമാണ് ശാലിനി പരാതിയില്‍ ആരോപിച്ചിരുന്നത്. വിവാഹ മോതിരം ധരിക്കാറില്ലെന്നും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്്റ്റ് ചെയ്തതിന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും ശാലിനിയുടെ പരാതിയിലുണ്ട്. ഒപ്പം 20 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ശാലിനി ആവശ്യപ്പെട്ടിരുന്നു.
