Connect with us

സിജു വിത്സണ്‍ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെയാണോ?; ആ സംശയത്തിന് തെളിവ് സഹിതം മറുപടി നൽകി സംവിധായകൻ ; കമെന്റുമായി സിജുവും രംഗത്ത്!

News

സിജു വിത്സണ്‍ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെയാണോ?; ആ സംശയത്തിന് തെളിവ് സഹിതം മറുപടി നൽകി സംവിധായകൻ ; കമെന്റുമായി സിജുവും രംഗത്ത്!

സിജു വിത്സണ്‍ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെയാണോ?; ആ സംശയത്തിന് തെളിവ് സഹിതം മറുപടി നൽകി സംവിധായകൻ ; കമെന്റുമായി സിജുവും രംഗത്ത്!

ഇന്ന് മലയാള സിനിമയിൽ വളരെ മികച്ച ഒരു പിടി യുവ താരങ്ങളുണ്ട്. നെപ്പോട്ടിസം എന്നൊന്നും അവകാശപ്പെടാൻ സാധിക്കാത്ത നിലയിൽ കഴിവുള്ള ആർക്കും മലയാള സിനിമ അവസരം നൽകുന്നുണ്ട്. അത്തരത്തിൽ യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് സിജു വിത്സണ്‍.

ഇപ്പോൾ സിജുവിന്റെതായി പുറത്തുവന്നിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സിജുവിന്റെ കരിയര്‍ ബ്രേക്കിംഗ് ചിത്രമായി ഇത് മാറുമെന്ന് വിനയന്‍ നേരത്തെ തന്നെ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.. സിനിമാലോകവും താരങ്ങളുമെല്ലാം ചിത്രത്തെ ഏറ്റെടുത്ത് എത്തിയിരുന്നു.

സിജുവിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. വേലായുധ പണിക്കരായാണ് സിജു സിനിമയിൽ എത്തിയത്. എന്നാൽ, റോപ്പിന്റെ സഹായത്തോടെയാണോ സിജു കുതിരപ്പുറത്ത് കയറുന്നതെന്ന് കുറേപേര്‍ തന്നോട് ചോദിച്ചിരുന്നതായി വിനയന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. സിജുവും പോസ്റ്റിന് താഴെ കമന്റുമായെത്തിയിരുന്നു.

മലയാളത്തിലെ ചില സംവിധായക സുഹൃത്തുക്കൾ എന്നോട് ചോദിച്ചു സിജു വിൽസൺ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെ ആണോ എന്ന്. കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിന്മേൽ അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണ്.

അതിന്റെ ഒരു റിസൾട്ട് എന്നവണ്ണമാണ് കേരളജനത ഏകകണ്ഠമായി സിജു വിൽസൺ എന്ന ആക്ഷൻ ഹീറോയേ അംഗീകരിച്ചിരിക്കുന്നത് എന്നായിരുന്നു വിനയൻ കുറിച്ചത്.

വിനയൻ പങ്കിട്ട കുറിപ്പിന് താഴെയായി കമന്റുമായി സിജുവും എത്തിയിരുന്നു. സർ പകർന്നു തന്ന ഊർജ്ജം ആണ് ഇതൊക്കെ ചെയ്യാനുള്ള ഇന്ധനം എന്നിൽ നിറച്ചത് എന്നുമായിരുന്നു സിജു കുറിച്ചത്. എന്നിൽ നിങ്ങളുടെ മാജിക് പരീക്ഷിച്ചതിനും വലിയ പിന്തുണയും പ്രചോദനവുമേകിയതിന് നന്ദി എന്നായിരുന്നു സിജുവിന്റെ കമന്റ്. കുതിരപ്പുറത്തുള്ള ചാടിക്കയറ്റം കണ്ടപ്പോൾ അതെങ്ങനെയാണ് ചെയ്തത് എന്ന് ആലോചിച്ചിരുന്നുവെന്നായിരുന്നു സിജുവിനോട് ആരാധകർ പറഞ്ഞത്.

നിരവധി പേരായിരുന്നു പോസ്റ്റിന് താഴെ സിജുവിനെക്കുറിച്ചും വിനയനെക്കുറിച്ചും പറഞ്ഞെത്തിയത്. ആരും അറിയാത്തവരെ പരിഗണിക്കാത്തവരെ കയറ്റി വിട്ടു സൂപ്പർ സ്റ്റാർ പട്ടം വാങ്ങി കൊടുക്കുക വിനയൻ സാറിന്റെ സ്ഥിരം പരിപാടിയാണ്. മലയാളസിനിമയിൽ ഇങ്ങനെയൊരു സാധ്യത സിജു വിൽസനുണ്ടെന്ന് ദൈവത്തിനും വിനയൻ സാറിനും മാത്രമേ അറിയാമായിരുന്നൊള്ളു.

ഒരു സഹ നടന്റെ താഴെ ലെവലിൽ അഭിനയിച്ചിരുന്ന ഒരു നടനെ, ഈ ലെവലിൽ എത്തിച്ച വിനയൻ സാറാണ് സൂപ്പർ ഹീറോ. നിങ്ങളുടെ മുഖത്ത് എളിമയും വിനയവും ദൈവാനുഗ്രഹവും കാണാം. ഒരു മനുഷ്യന് ദൈവം ഒരു വാതിൽ തുറന്ന് കൊടുത്താൽ ആർക്കും ആ വാതിൽ അടയ്ക്കുവാൻ പറ്റില്ല ഓരോ മനുഷ്യന്റെയും മേൽ ദൈവത്തിനൊരു പദ്ധതിയുണ്ട് നിങ്ങൾ വെള്ളിത്തിരയിൽ തിളങ്ങും.

സിജു വിത്സന്റെ “പണിക്കർ” കുതിരപ്പുറത്തു കയറുന്നത് ഒരു സവിശേഷമായ രീതിയിലാണ്. അത്‌ ഏവരുടെയും ശ്രദ്ധയെ ആകർഷിക്കുന്ന ഒന്നാണുതാനും. ഇടതു കയ്യുടെ മുട്ടിന്റെ ഭാഗം ഇതിനായി സമർത്ഥമായി ഉപയോഗിക്കുന്നത് കാണാം. എന്തായാലും, വളരെ ഗംഭീരമായിത്തന്നെ ചെയ്തിട്ടുണ്ട്.

സിനിമ കണ്ട് കൊണ്ടിരുന്നപ്പോൾ സിജു കുതിരപ്പുറത്ത് കയറുന്നതും ഇറങ്ങുന്നതും ആയ ആ വഴക്കം ശരിക്കും ശ്രദ്ധിക്കപ്പെട്ടു, ആത് നല്ല മിഴിവോടെ വിഷ്വലൈസ് ആകുകയും ചെയ്തു. മുൻപും കുതിരപ്പുറത്ത് കയറുന്ന നടന്മാരുടെ സീനുകൾ പല സിനിമയിലും ഉണ്ടെങ്കിലും ഇത്രയും നന്നായി നോട്ട് ചെയ്യപ്പെടുന്ന രീതിയിൽ ആണ് എന്നു തോന്നുന്നില്ല.

ഏറ്റവും നന്നായി കുതിരപ്പുറത്ത് കയറുകയും ഇറങ്ങുകയും ചെയ്യുന്ന നടൻ ആര് എന്ന ചോദ്യത്തിന് ഉത്തരം സിജു വിൽസൺ എന്ന് പറയിപ്പിക്കാൻ കഠിന പരിശ്രമം നടത്തിയവർക്ക് അഭിനന്ദനങ്ങൾ തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.

about siju

More in News

Trending

Recent

To Top