Connect with us

പണ്ടത്തേക്കാൾ പോയിസ്‌നസ് ആയി ആളുകളുടെ മനസ്സ് ; നമ്മൾ ചിന്തിക്കാത്ത കാര്യങ്ങളാവും ആളുകൾക്ക് കുത്തി കൊടുക്കുന്നത്,അങ്ങനെ ഞാൻ പറഞ്ഞ പലതും തെറ്റായി വ്യാഖ്യാനിച്ച് എന്നെ ക്രൂശിച്ചിട്ടുണ്ട്; ടിനി ടോം പറയുന്നു !

Movies

പണ്ടത്തേക്കാൾ പോയിസ്‌നസ് ആയി ആളുകളുടെ മനസ്സ് ; നമ്മൾ ചിന്തിക്കാത്ത കാര്യങ്ങളാവും ആളുകൾക്ക് കുത്തി കൊടുക്കുന്നത്,അങ്ങനെ ഞാൻ പറഞ്ഞ പലതും തെറ്റായി വ്യാഖ്യാനിച്ച് എന്നെ ക്രൂശിച്ചിട്ടുണ്ട്; ടിനി ടോം പറയുന്നു !

പണ്ടത്തേക്കാൾ പോയിസ്‌നസ് ആയി ആളുകളുടെ മനസ്സ് ; നമ്മൾ ചിന്തിക്കാത്ത കാര്യങ്ങളാവും ആളുകൾക്ക് കുത്തി കൊടുക്കുന്നത്,അങ്ങനെ ഞാൻ പറഞ്ഞ പലതും തെറ്റായി വ്യാഖ്യാനിച്ച് എന്നെ ക്രൂശിച്ചിട്ടുണ്ട്; ടിനി ടോം പറയുന്നു !

മിമിക്രി താരമായി തുടങ്ങി സിനിമയില്‍ നിറസാന്നിധ്യമായി മാറിയ നടനാണ് ടിനി ടോം. മമ്മൂട്ടിയുടെ ഡ്യൂപ്പ് വേഷങ്ങള്‍ ചെയ്താണ് ടിനി കൂടുതലും ശ്രദ്ധ നേടിയത്.അണ്ണന്‍ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളില്‍ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു

തുടക്കകാലത്ത് ഗിന്നസ് പക്രുവിനോപ്പം ചേർന്ന് ടിനി ടോം നടത്തിയ സ്റ്റേജ് പരിപാടികൾ എല്ലാം ഗംഭീര ഹിറ്റായിരുന്നു. നിരവധി ആരാധകരാണ് ഇവരുടെ കോംബോയ്ക്ക് ഉണ്ടായിരുന്നത്. സ്റ്റേജ് ഷോകളിൽ ഒക്കെ മമ്മൂട്ടിയെ അനുകരിച്ചിരുന്ന കലാകാരനായിരുന്നു ടിനി ടോം. അവസാനമിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ ഉൾപ്പെടെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിളങ്ങി നിൽക്കുകയാണ് ടിനി ഇന്ന്.

സിനിമയിൽ സജീവമായി തുടരുന്നതിനിടെ, അടുത്തിടെയായി പലതവണ സോഷ്യൽ മീഡിയ വിമർശനങ്ങൾക്കും സൈബർ ആക്രമങ്ങൾക്കും വിധേയമാവുകയും വിവാദങ്ങളിൽ പെടുകയും ചെയ്തിട്ടുണ്ട് ടിനി ടോം. ഇത് ആളുകളുടെ മനസ് പണ്ടത്തേക്കാൾ വിഷലിപ്തമായത് കൊണ്ടാണെന്ന് പറയുകയാണ് ടിനി ഇപ്പോൾ. തങ്ങൾ ഉദ്ദേശിക്കുന്നത് അല്ല പലപ്പോഴും ലക്ഷ്യത്തിൽ എത്തുന്നതെന്നും നടൻ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടിനി ടോം.

നേരത്തെ കോമഡികളെ നല്ല രീതിയിലാണ് എടുത്തിരുന്നത്. എന്നാൽ ഇന്ന് എന്ത് ചെയ്താലും അത് വിമർശനത്തിന് വിധേയമാവുകയും ട്രോളാവുകയും ചെയ്യുന്നുണ്ട് എന്ന് അവതാരക ചൂണ്ടിക്കാട്ടിയപ്പോൾ ആയിരുന്നു ടിനിയുടെ പ്രതികരണം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

‘സോഷ്യൽ കറക്ടനസ് ആണ്. നമ്മൾ ഇപ്പോൾ എന്ത് ചെയ്താലും ബോഡി ഷെയിം ചെയ്തു അങ്ങനെയൊക്കെ ആവും. പണ്ടത്തേക്കാൾ പോയിസ്‌നസ് ആയി ആളുകളുടെ മനസ്. നമ്മൾ ഉദ്ദേശിക്കുന്നത് അല്ല ലക്ഷ്യത്തിൽ എത്തുന്നത്. ഞാൻ മാക്സിമം ആരെയും വേദനിപ്പിക്കാതെ ചെയ്യാനാണ് നോക്കുക. പിന്നെ അതിൽ കുത്തി ഇളക്കുമ്പോഴാണ് നമുക്ക് വേദനിക്കുക. നമ്മൾ ചിന്തിക്കാത്ത കാര്യങ്ങളാവും ആളുകൾക്ക് കുത്തി കൊടുക്കുന്നത്. അങ്ങനെ ഞാൻ പറഞ്ഞ പലതും തെറ്റായി വ്യാഖ്യാനിച്ച് എന്നെ ക്രൂശിച്ചിട്ടുണ്ട്.’

‘അതുകൊണ്ട് പേടിയൊന്നുമില്ല. അങ്ങനെ എലിയെ പോലെ പേടിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് പുലിയെ പോലെ മരിക്കുന്നത് ആണെന്നാണ് കരുണാനിധി ഒക്കെ പറഞ്ഞിരിക്കുന്നത്. ഫോൺ ഒക്കെ എടുത്ത് മൂന്ന് ദിവസം മാറ്റിവെച്ചാൽ മതി. സുഖമായിട്ട് ജീവിക്കാം. അവിടെയും ഇവിടെയും പറയുന്നത് ശ്രദ്ധിക്കാതെ ഇരുന്നാൽ മതി. എന്റെ ഫാൻസ്‌ എന്റെ ഹേറ്റേഴ്‌സാണ്. ഫാൻസ്‌ ഒന്നും ഇത്ര ശ്രദ്ധിക്കില്ല. ഇവർ എന്തെങ്കിലും ഒന്ന് കിട്ടാനായി നോക്കി നിൽക്കുകയാവും. ഇതുകൊണ്ട് രക്ഷപ്പെടുന്നവർ എല്ലാം രക്ഷപ്പെടട്ടെ.’ ടിനി ടോം പറഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ നിർമ്മാതാവ് ഗോകുലം ഗോപാലനെ കുറിച്ചും ടിനി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. പഴശ്ശിരാജയും പത്തൊമ്പതാം നൂറ്റാണ്ടും പോലുള്ള സിനിമല്ല ഗോപാലൻ നിർമ്മിക്കുന്നത് ലാഭ നഷ്ടങ്ങൾ നോക്കിയിട്ടല്ല. പകരം അത്തരത്തിലുള്ള കലാസൃഷ്ടി വേണമെന്ന് കരുതിയിട്ടാണ്. രണ്ടു മൂന്ന് വർഷമായി താൻ ജീവിക്കുന്നതെ അദ്ദേഹത്തിന്റെ പൈസ കൊണ്ടാണ്‌. അദ്ദേഹത്തിന്റെ ചാനലിലാണ് വർക്ക് ചെയ്യുന്നത്. കോവിഡ് സമയത്ത് വീട്ടിലെ കാര്യങ്ങൾ നടന്നുപോയതും അദ്ദേഹത്തിന്റെ കാശ് കൊണ്ടാണെന്ന് ടിനി ടോം പറഞ്ഞു.

More in Movies

Trending

Recent

To Top