News
രജനികാന്ത് വീണ്ടും മുത്തച്ഛനായി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് സൗന്ദര്യ രജനികാന്ത്
രജനികാന്ത് വീണ്ടും മുത്തച്ഛനായി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് സൗന്ദര്യ രജനികാന്ത്
തെന്നിന്ത്യയില്‍ നിരവധി ആരാധകരാണ് രജനികാന്തിനുള്ളത്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും പുതിയൊരു സന്തോഷം കൂടി എത്തിയിരിക്കുകയാണ്. രജനികാന്ത് വീണ്ടും മുത്തച്ഛനായിരിക്കുകയാണ്.
സംവിധായികയും രജനികാന്തിന്റെ ഇളയമകളുമായ സൗന്ദര്യയാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വിവരം സൗന്ദര്യ തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. വീര്‍ രജനികാന്ത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സൗന്ദര്യ രജനികാന്ത് പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഭര്‍ത്താവ് വിശാഖിനും മകന് വേദിനും ഒപ്പമുള്ള ഗര്‍ഭകാല ചിത്രങ്ങളാണ് സൗന്ദര്യ പങ്കുവെച്ചിട്ടുള്ളത്. ‘ദൈവത്തിന്റെ കൃപകൊണ്ടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്താലും, വേദിന്റെ ചെറിയ സഹോദരന് വീര്‍ രജനീകാന്ത് വനങ്ങാമുടിയെ സ്വാഗതം ചെയ്യുന്നതില്‍ വിശാഗനും വേദും ഞാനും അഭിമാനിക്കുന്നു.’എന്നും സൗന്ദര്യ ചിത്രങ്ങളോടൊപ്പം കുറിച്ചു.
സിനിമാ ലോകത്തേക്ക് സഹ സംവിധായികയായി കടന്നുവന്ന സൗന്ദര്യ രജനികാന്തിന്റെ കൊച്ചടൈയാന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായികയാകുന്നത്. ബാബ, മജാ, സണ്ടക്കോഴി, ശിവാജി തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും ഗ്രാഫിക് ഡിസൈനിങ് അസിസ്റ്റന്റ് ആയുമെല്ലാം സൗന്ദര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്.
