Connect with us

രണ്ട് മാസമായി വീഡിയോ ഇടുന്നില്ലല്ലോ,; റിമി ചേച്ചി എവിടെ?; നിങ്ങളെ കാണുമ്പോൾ എല്ലാ ടെൻഷനും മാറും; അന്വേഷിച്ചവർക്ക് മറുപടി നൽകി റിമി ടോമി !

News

രണ്ട് മാസമായി വീഡിയോ ഇടുന്നില്ലല്ലോ,; റിമി ചേച്ചി എവിടെ?; നിങ്ങളെ കാണുമ്പോൾ എല്ലാ ടെൻഷനും മാറും; അന്വേഷിച്ചവർക്ക് മറുപടി നൽകി റിമി ടോമി !

രണ്ട് മാസമായി വീഡിയോ ഇടുന്നില്ലല്ലോ,; റിമി ചേച്ചി എവിടെ?; നിങ്ങളെ കാണുമ്പോൾ എല്ലാ ടെൻഷനും മാറും; അന്വേഷിച്ചവർക്ക് മറുപടി നൽകി റിമി ടോമി !

ഗായികയായും അവതാരകയായും അഭിനേത്രിയായുമൊക്കെ തിളങ്ങുന്ന റിമി ടോമി ഇപ്പോൾ സോഷ്യൽ മീഡിയയിലേയും മിനിസ്ക്രീനിലെയുമൊക്കെ നിറ സാന്നിധ്യമാണ്. മേക്കോവർ ലുക്കുകളിലൂടെയും തൻ്റെ പുതിയ കവർ വേർഷൻ ഗാനങ്ങളിലൂടെയും റിമി ടോമി ശ്രദ്ധ നേടുന്നുണ്ട്.

റിമി ടോമിയെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് വൈബാണെന്നാണ് താരത്തിന്റെ വീഡിയോകൾക്ക് കമന്റായി പ്രേക്ഷകർ കുറിക്കാറുള്ളത്. ചിങ്ങമാസം വന്നുചേർന്നാലെന്ന മീശ മാധവനിലെ ​തട്ടുപൊളിപ്പൻ ​ഗാനം ആലപിച്ചാണ് റിമി ടോമി പിന്നണി ​ഗാനരം​ഗത്ത് പ്രശസ്തയായത്.

കുറച്ച് നാളായി വീഡിയോ കാണുന്നില്ലല്ലോ, റിമി ചേച്ചി എവിടെയായിരുന്നുവെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് റിമി ഇപ്പോള്‍. 2 വര്‍ഷമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ട്. രണ്ടാഴ്ചയിലൊരിക്കലായി വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. ഫാമിലി പോലെ ഫീല്‍ ചെയ്ത് വരുന്നുണ്ട് ഇപ്പോള്‍. രണ്ട് മാസമായി വീഡിയോ ഇടുന്നില്ലല്ലോ, അതോണ്ട് കുറേപേര്‍ റിമി ചേച്ചി എവിടെയാണെന്ന് ചോദിച്ചിരുന്നു. വെണ്ണിലാക്കൊമ്പിലെ രാപ്പാടി പാട്ട് ഇഷ്ടപ്പെട്ടുവെന്ന് കുറേപേര്‍ മെസ്സേജ് അയച്ചിരുന്നു. ഗോവയിലൊരു പരിപാടിക്ക് പോയ സമയത്താണ് ഞാന്‍ ഒടുവിലായി വീഡിയോ പോസ്റ്റ് ചെയ്തത്. അന്ന് ത്രോട്ട് ഇന്‍ഫക്ഷനൊക്കെ വന്ന് വോയ്‌സ് റെസ്‌റ്റൊക്കെ എടുത്തിരുന്നു.

ചെയ്യാതെയിരുന്ന് വീണ്ടും വീഡിയോ എടുക്കാനായി മടിപിടിച്ചു. സ്ഥിരമായി ചെയ്തിരുന്ന കാര്യമാണേലും ഇടയ്ക്ക് വെച്ച് നിര്‍ത്തിയപ്പോള്‍ വീണ്ടും തുടങ്ങാന്‍ മടിയായി. പിന്നെ കണ്ടന്റിന്റെ കാര്യത്തിലും എന്ത് ഇടുമെന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. കുട്ടാപ്പിയെ വെച്ച് കുറച്ച് കുക്കിംഗൊക്കെ ചെയ്തിരുന്നു. വേറെയും വീഡിയോകള്‍ ചെയ്തിരുന്നു. നിങ്ങളെ ബോറടിപ്പിക്കാന്‍ പാടില്ലല്ലോ, അതും നോക്കേണ്ടേ, ഇത്രയും ചോദ്യങ്ങളൊക്കെ വന്നപ്പോള്‍ ഇനിയങ്ങോട്ട് വീഡിയോ ഇടണം എന്ന് തീരുമാനിച്ചിട്ടുണ്ട്.

മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ഒത്തിരിപ്പേര്‍ മെസ്സേജ് അയച്ചിട്ടുണ്ട്. സൂപ്പര്‍ കുടുംബത്തിലും മിസ് ചെയ്തുവെന്ന് പറയുന്നുണ്ട്. പ്രോഗ്രാമൊക്കെ വന്നോണ്ടാണ്. എന്തായാലും യൂട്യൂബ് ഇനി മിസ്സാക്കാതെ നോക്കാം. ഇപ്പോള്‍ ഞാന്‍ വയനാട്ടിലാണെന്നും ഒരു ഉദ്ഘാടനത്തിനായി വന്നതാണെന്നും റിമി വ്യക്തമാക്കിയിരുന്നു. നന്നായി വീഡിയോ ചെയ്യുന്ന റിമി എങ്ങോട്ടാണ് അപ്രത്യക്ഷയായതെന്നായിരുന്നു കൂടുതല്‍ പേരും ചോദിച്ചത്. കുറേക്കാലമായില്ലേ, അതോണ്ട് കുറേ കാര്യങ്ങള്‍ പറയാനുണ്ട്. സംസാരിക്കുമ്പോള്‍ നിര്‍ത്താതെ സംസാരിച്ച് പോവും.

ഇനി നിങ്ങള്‍ക്ക് എന്നെ മിസ്സാവാത്ത വിധത്തില്‍ ഞാന്‍ വീഡിയോ പോസ്റ്റ് ചെയ്യുമെന്നും റിമി ഉറപ്പ് പറഞ്ഞിരുന്നു. പതിവ് പോലെ തന്നെ സഹോദരനൊപ്പമായാണ് റിമി വയനാട്ടിലെ പരിപാടിക്ക് പോയത്. വയനാട്ടില്‍ നിന്നും കണ്ണൂരിലേക്കായിരുന്നു റിമി പിന്നീടെത്തിയത്. ടെലിവിഷന്‍ ഷോകളിലും റിമി പൂര്‍വ്വാധികം ശക്തിയോടെ സജീവമാവുകയായിരുന്നു. ഇടയ്ക്കിടെ ലോകം ചുറ്റാനും ഉറ്റവർക്കൊപ്പം റിമി പോകാറുണ്ട്. ബല്‍റാം വേഴ്‍സസ് താരാദാസെന്ന ചിത്രത്തിലൂടെയാണ് സ്വന്തം വേഷത്തില്‍ റിമി ടോമി വെള്ളിത്തിരയിലെത്തിയത്.

ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലുള്ള ചിത്രം എന്നാലും ശരത്താണ് റിമി ടോമി ഏറ്റവും ഒടുവില്‍ അതിഥി വേഷത്തില്‍ എത്തിയ സിനിമ. വര്‍ക്കി എന്ന ചിത്രത്തിനായാണ് ഏറ്റവുമൊടുവില്‍ റിമി ടോമി ഗാനം ആലപിച്ചിരിക്കുന്നത്.

about rimi

More in News

Trending

Recent

To Top