രവീന്ദ്രൻ മാഷ് വിട്ടുപോയിട്ട് പതിനേഴ് വർഷങ്ങളായി, പി ജയചന്ദ്രന് ഈ അഭിപ്രായം പറയാൻ ഇത്രയേറെ വർഷങ്ങൾ വേണ്ടി വന്നു എന്നത് വേദനയുണ്ടാക്കുന്നു; പ്രതികരണവുമായി രവീന്ദ്രന്റെ ഭാര്യ ശോഭാ രവീന്ദ്രൻ

സംഗീത സംവിധായകൻ രവീന്ദ്രനെക്കുറിച്ച് ഗായകൻ പി ജയചന്ദ്രൻ നടത്തിയ പരാമർശം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രവീന്ദ്രന്റെ ഭാര്യ ശോഭാ രവീന്ദ്രൻ.ജയചന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്. എന്നാൽ അത് കണ്ടുപിടിക്കാൻ അദ്ദേഹത്തിന് ഇത്ര വർഷങ്ങൾ വേണ്ടി വന്നോ എന്ന് ശോഭാ രവീന്ദ്രൻ ചോദിച്ചു.
രവീന്ദ്രൻ മാഷ് വിട്ടുപോയിട്ട് പതിനേഴ് വർഷങ്ങളായെന്നും ഈ അഭിപ്രായം പറയാൻ ഇത്രയേറെ വർഷങ്ങൾ വേണ്ടി വന്നു എന്നത് വേദനയുണ്ടാക്കുന്നു എന്നും ശോഭാ പറഞ്ഞു. രവീന്ദ്രൻ മാഷ് ശാസ്ത്രീയ സംഗീതത്തെ കുറച്ചുകൂടി ലളിതമാക്കി ജനങ്ങളിലേക്ക് എത്തിച്ചുവെന്നാണ് കേട്ടിട്ടുള്ളത് എന്നും ശോഭാ രവീന്ദ്രൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സംഗീതത്തെ അനാവശ്യമായി സങ്കീർണ്ണമാക്കാനാണ് സംഗീത സംവിധായകൻ രവീന്ദ്രൻ ശ്രമിച്ചതെന്നും അദ്ദേഹത്തെ മാസ്റ്ററായി കാണുന്നില്ല എന്നുമാണ് ജയചന്ദ്രൻ പറഞ്ഞത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...