Connect with us

എന്റെ വീട്ടിലെ മകന്‍ എന്നോട് പറയുന്നതു പോലെയെ ഞാന്‍ അതിനെ കാണുന്നുള്ളു, ദേശീയ അവാര്‍ഡിന് പിന്നാലെ തനിക്കെതിരെ വന്ന വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്ന് നഞ്ചിയമ്മ

Malayalam

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് നഞ്ചിയമ്മ. കുറച്ച് നാളുകള്‍ക്ക് മുമ്പ് മികച്ച ഗായികകക്കുള്ള ദേശീയ അവാര്‍ഡും നഞ്ചിയമ്മയ്ക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് കൊടുത്തതുമായി സംബന്ധിച്ച് പല വിവാദങ്ങളും ഉടലെടുത്തിരുന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നഞ്ചിയമ്മ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അവാര്‍ഡിനു ശേഷം തനിക്കെതിരെ വന്ന വിമര്‍ശനങ്ങളില്‍ വിഷമമൊന്നുമില്ലെന്നാണ് അഭിമുഖത്തിനിടെ നഞ്ചിയമ്മ പറയുന്നത്. എന്റെ വീട്ടിലെ മകന്‍ എന്നോട് പറയുന്നതു പോലെയെ ഞാന്‍ അതിനെ കാണുന്നുള്ളുവെന്നും അവാര്‍ഡ് വിമര്‍ശനങ്ങളില്‍ ഒട്ടും സങ്കടമില്ല എന്നും നഞ്ചിയമ്മ പറഞ്ഞു.

അയ്യപ്പനും കോശിയിലെയും ആലാപനത്തിനാണ് നഞ്ചിയമ്മയെ മികച്ച ഗായികയായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍ രംഗത്തെത്തിയിരുന്നു. നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിച്ചു.

ഒരുമാസം സമയം കൊടുത്താല്‍ പോലും സാധാരണ ഒരു ഗാനം നഞ്ചമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നഞ്ചമ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു.

More in Malayalam

Trending

Recent

To Top