Connect with us

പൊന്നിയിൻ സെൽവനിലേക്ക് മണിരത്നം സാർ രണ്ടാമതും വിളിച്ചു; പക്ഷെ അത് വേണ്ട എന്ന് തീരുമാനിച്ചു; സിനിമ നിരസിക്കേണ്ടി വന്നതിൽ ദു:ഖമില്ല; ആ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി അമല പോൾ!

News

മലയാളികളടക്കം നിരവധി ആരാധകരെ സ്വന്തമാക്കിയ നായികയാണ് അമല പോൾ. ഇപ്പോഴിത പൊന്നിയിൻ സെൽവനിലേക്ക് തന്നെ മണിരത്നം വിളിച്ചതിനേക്കുറിച്ച് പറയുകയാണ് അമല പോൾ.

പൊന്നിയിൻ സെൽവനിൽ അഭിനയിക്കാൻ മണിരത്നം തന്നെ വിളിച്ചിരുന്നു. എന്നാൽ തന്റെ അന്നത്തെ മാനസികാവസ്ഥ മോശമായതിനാൽ ആ കഥാപാത്രം നിരസിക്കേണ്ടി വന്നുവെന്നാണ് അമല ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തി.

പൂർണ്ണമായി വായിക്കാം… “പൊന്നിയിൻ സെൽവനിലേക്ക് മണിരത്നം സാർ എന്നെ ഓഡിഷൻ ചെയ്തിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയ ഒരു ആരാധികയാണ്. അതിനാൽ തന്നെ ഞാൻ ഏറെ ആവേശത്തിലായിരുന്നു. എന്നാൽ അത് നടന്നില്ല. ഏറെ സങ്കടവും നിരാശയും തോന്നി.

പിന്നീട് 2021 ൽ അദ്ദേഹം ആ സിനിമയുമായി ബന്ധപ്പെട്ട് എന്നെ വീണ്ടും വിളിച്ചു. ആ സമയം ആ ചിത്രം ചെയ്യുവാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. അങ്ങനെ ആ കഥാപാത്രം എനിക്ക് നിരസിക്കേണ്ടി വന്നു. എന്നാൽ അതിൽ ഞാൻ ഖേദിക്കുന്നില്ല എന്നും അമല പറയുന്നു.

സിനിമാ പ്രേമികൾ ആകാംക്ഷയോടെ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബർ 30 ന് തീയേറ്ററുകളിലെത്തും. ജയം രവി, തൃഷ, ഐശ്വര്യ റായ്, കാർത്തി, വിക്രം, ജയറാം, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പാർഥിപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഗോകുലം ഗോപാലനാണ് കേരളത്തിലെ ചിത്രത്തിന്റെ വിതരാണവകാശം. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു.

about amala paul

More in News

Trending

Recent

To Top