Connect with us

‘ദിലീപിനെ സംബന്ധിച്ച് അങ്ങനെയൊരു കാര്യം വന്നാൽ അത് വലിയ തിരിച്ചടിയാകും; കാരണം ഇതാണ് വെളിപ്പെടുത്തി ബൈജു കൊട്ടാരക്കര !

News

‘ദിലീപിനെ സംബന്ധിച്ച് അങ്ങനെയൊരു കാര്യം വന്നാൽ അത് വലിയ തിരിച്ചടിയാകും; കാരണം ഇതാണ് വെളിപ്പെടുത്തി ബൈജു കൊട്ടാരക്കര !

‘ദിലീപിനെ സംബന്ധിച്ച് അങ്ങനെയൊരു കാര്യം വന്നാൽ അത് വലിയ തിരിച്ചടിയാകും; കാരണം ഇതാണ് വെളിപ്പെടുത്തി ബൈജു കൊട്ടാരക്കര !

നടിയെ ആക്രമിച്ച കേസ് നിർണ്ണായക വഴിത്തിരിവിലൂടെ കടന്നുപോവുകയാണ് .നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം അടച്ചിട്ട മുറിയിൽ ഹൈക്കോടതി വാദം കേട്ടിരുന്നു. വിചാരണ കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്ന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നടപടികൾ ജനുവരി 30 നകം പൂർത്തിയാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിനിടെ വിചാരണ കോടതിയെ മാറ്റാൻ ഹൈക്കോടതി ഉത്തരവിടുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. കോടതി മാറ്റം ഉണ്ടായാൽ അത് അതിജീവിത നടത്തുന്ന നിയമപോരാട്ടത്തിലെ ഏറ്റവും നിർണായകമായ വിധിയാകുമെന്ന് പറയുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. തന്റെ യുട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ്സ ടിവിയിലൂടെയായിരുന്നു ബൈജുവിന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിക്ക് വിചാരണ പൂർത്തിയാക്കി വിധി പറയാൻ സുപ്രീം കോടതി സമയം അനുവദിച്ച് കൊടുത്തിരിക്കുകയാണ്. ഈ കേസ് സമയബന്ധിതമായി തീർക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപും സുപ്രീം കോടതിയിൽ പോയിട്ടുണ്ട്. വിചാരണ കോടതിയും ദിലീപും ഒരേ സമയം സുപ്രീം കോടതിയിലേക്ക് പോയ നടപടിയെ നിയമവിദഗ്ദരടക്കം നെറ്റി ചുളിച്ച് കൊണ്ടാണ് നോക്കി കാണുന്നത്’.

സാധിക്കുമെങ്കിൽ ജനുവരി 30 നകം വിചാരണ പൂർത്തിയാക്കാനാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. വിചാരണയുടെ പുരോഗതി നാലാഴ്ചക്കകം അറിയിക്കാൻ വിചാരണ കോടതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി പരിഗണിക്കവെ നടി ആക്രമിക്കപ്പെട്ട കേസ് ഞെട്ടിപ്പിക്കുന്നതാണെന്ന് ജഡ്ജി എംഎം ഘോഷ് അഭിപ്രായപ്പെട്ടിട്ടുണ്ട്’.

ഈ കേസിൽ വിചാരണ കോടതിയെ മാറ്റണമെന്ന അതിജീവിതയുടെ ഹർജി കഴിഞ്ഞ ഹൈക്കോടതി പരിഗണിച്ചിരുന്നു. പ്രത്യക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ കേസിൽ വാദം കേട്ടത്. കേസ് സിബിഐ കോടതിയിൽ നിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിതയുടെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിലാണ് കേസിൽ വാദം തുടരുന്നത്’.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സി ബി ഐ പ്രത്യേക കോടതി നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കാൻ തുടങ്ങിയിരുന്നത്. പിന്നീട് ഹൈക്കോടതി രജിസ്ട്രാർ ഒരു ഓഫീസ് ഉത്തരവിലൂടെ കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയാണ് ചെയ്തത്. അത് നിയമപരമല്ലെന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ വാദം’.

കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡീഷ്യൽ ഉത്തരവ് നിലനിൽക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്നാണ് നടി ആരോപിക്കുന്നത്. അതിജീവിതയുടെ വാദം അംഗീകരിച്ച് കേസിൽ കോടതി മാറ്റം ഉണ്ടായാൽ അതിജീവിത നടത്തുന്ന പോരാട്ടത്തിൽ ഏറ്റവും നിർണായകമായ വിധിയാകുമെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്’.

ദിലീപിനെ സംബന്ധിച്ച് അങ്ങനെയൊരു കാര്യം വന്നാൽ അത് വലിയ തിരിച്ചടിയാകും. കാരണം ഒരുപാട് കാര്യങ്ങൾ വിചാരണ കോടതിക്കെതിരെ ഇതിന് മുൻപ് തന്നെ പുറത്തുവന്നിട്ടുണ്ട്. പ്രതി ദിലീപിനെ അനുകൂലിക്കുന്ന രീതിയിൽ ഉള്ള വിധികളും പരാമർശങ്ങളുമാണ് വരുന്നതെന്ന നിരവധി പരാതികൾ അതിജീവിത തന്നെ രേഖമൂലം തന്നെ കോടതിയെ അറിയിക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

‘നടി ആക്രമിക്കപ്പെട്ട കേസ് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവർത്തിച്ചിരുന്നു.
ഹൈക്കോടതിയിൽ നിന്ന് കോടതി മാറ്റം അംഗീകരിച്ച് കൊണ്ടുള്ള വിധി വന്നാൽ ദിലീപ് വെള്ളം കുടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അത്രയധികം പരാതി വിചാരണ കോടതിക്കെതിരെയുണ്ട്’.

Continue Reading
You may also like...

More in News

Trending

Recent

To Top