Connect with us

സൗഹൃദം അവസാനിപ്പിച്ച് റോബിനും ടോം ഇമ്മിട്ടിയും! പിന്നിലെ കാരണം ഇതോ ?

Movies

സൗഹൃദം അവസാനിപ്പിച്ച് റോബിനും ടോം ഇമ്മിട്ടിയും! പിന്നിലെ കാരണം ഇതോ ?

സൗഹൃദം അവസാനിപ്പിച്ച് റോബിനും ടോം ഇമ്മിട്ടിയും! പിന്നിലെ കാരണം ഇതോ ?

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ച് ഒരുമാസത്തിലേറെയായിട്ടും ബി​ഗ് ബോസുമായും അതിലെ മത്സരാർഥികളുമായും ബന്ധപ്പെട്ട വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് താൽപര്യമാണ്. വളരെ വൈകിയാണ് ബി​ഗ് ബോസ് മലയാളം ആരംഭിച്ചത്.

മറ്റ് ഭാഷകളിലും ബോളിവുഡിലും ബി​ഗ് ബോസിന്റെ നിരവധി സീസണുകൾ കഴിഞ്ഞു. ബി​ഗ് ബോസ് മലയാളത്തിൽ ഇതുവരെ നാല് സീസണുകളെ പൂർത്തിയായിട്ടുള്ളു.
അതിൽ മൂന്ന് സീസണുകൾക്ക് മാത്രമെ വിജയികൾ ഉണ്ടായിട്ടുള്ളു. രണ്ടാം സീസൺ പകുതിയിൽ അവസാനിപ്പിച്ചതിനാൽ ​ഗ്രാന്റ് ഫിനാലെ നടത്തുക എന്നത് പ്രായോ​ഗികമായിരുന്നില്ല.മൂന്നാം സീസണും ഫിനാലെ മത്സരങ്ങളില്ലാതെ നേരിട്ട് ​ഗ്രാന്റ് ഫിനാലെയിലേക്ക് എത്തുകയായിരുന്നു. മൂന്നാം സീസണിന് പൂർണതയുണ്ടായിരുന്നില്ല എന്നതുകൊണ്ട് തന്നെ നാലാം സീസണിന് വേണ്ടി എല്ലാവരും ആകാംഷയോടെയാണ് കാത്തിരുന്നത്.

പ്രതീക്ഷ തെറ്റിക്കാതെ അതി​ഗംഭീരമായിരുന്നു നാലാം സീസൺ. പതിനേഴ് മത്സരാർഥികളുമായി ന്യൂ നോർമൽ എന്ന ടാ​ഗ് ലൈനോടെയാണ് നാലാം സീസൺ നടന്നത്. അതിലേക്ക് പിന്നീട് മൂന്ന് ‌മത്സരാർഥികൾ‌ വൈൽഡ് കാർഡായും വന്നതോടെ മൊത്തത്തിൽ ഈ സീസണിൽ‌ മത്സരിച്ച മത്സരർഥികളുടെ എണ്ണം ഇരുപതായി.

ബി​ഗ് ബോസ് സീസൺ ഫോറിലൂടെ പ്രശസ്തനായ റോബിൻ രാധാകൃഷ്ണന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഒരു മെക്സിക്കൻ അപരാത സിനിമയുടെ സംവിധായകനും കട്ടൻ വിത്ത് ഇമ്മട്ടി പരിപാടിയുടെ അവതാരകനുമായ ടോം ഇമ്മട്ടി. ബി​​ഗ് ബോസിന് ശേഷം വൈറലായ റോബിന്റ അഭിമുഖം ടോം ഇമ്മട്ടിക്കും ആരതി പൊടിക്കുമൊപ്പമുള്ളതായിരുന്നു. ആദ്യത്തെ അഭിമുഖത്തിന് ശേഷം മൂവരും നല്ല സൗഹൃദത്തിലായിരുന്നു. റോബിൻ ആരതിയെ പരിചയപ്പെടുന്നതും സൗഹൃദത്തിലായതുമെല്ലാം ടോം ഇമ്മട്ടിയുടെ ഈ പരിപാടിയിലൂടെയായിരുന്നു. വൈറൽ അഭിമുഖത്തിന് ശേഷം മൂന്ന് പേരേയും പെർഫക്ട് ട്രയോ എന്നൊക്കെ ആരാധകർ വിശേഷിപ്പിച്ചിരുന്നു.

റോബിൻ-ആരതി പ്രണയത്തിലും ടോം ഇമ്മട്ടിക്ക് വലിയ പങ്കുണ്ട്. ഇപ്പോഴിത ടോം ഇമ്മട്ടിയുമായുള്ള സൗഹൃദം റോബിൻ അവസാനിപ്പിച്ചുവെന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകളാണ് വരുന്നത്. അതുമായി ബന്ധപ്പെട്ട് മറ്റൊരു സുഹൃത്ത് ശാലു പേയാട് പങ്കുവെച്ച കുറിപ്പും റോബിൻ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഫെയിം കണ്ട് നമുക്കൊപ്പം കൂടുന്ന ഇത്തിൾകണ്ണികള്ളിൽ നമ്മുടെ എല്ലാം ജീവിതത്തിലുണ്ടാകും എന്നുള്ള തരത്തിലാണ് കുറിപ്പ് തുടങ്ങുന്നത്. മാത്രമല്ല ടോം ഇമ്മട്ടിയെ റോബിൻ അൺഫോളോ ചെയ്തിട്ടുമുണ്ട്.
റോബിൻ നൽകിയ അഭിമുഖങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായതും ട്രോളന്മാർ വരെ ആഘോഷിച്ചതുമായ അഭിമുഖം സംവിധായകൻ ടോം ഇമ്മട്ടിക്കും സംരംഭക, മോഡൽ, നടി എന്നീ നിലകളിൽ തിളങ്ങുന്ന ആരതിക്കുമൊപ്പം നടത്തിയ അഭിമുഖമാണ്.

പതിവ് അഭിമുഖങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി മൂന്ന് സുഹൃത്തുക്കൾ ഒരു കട്ടൻ കുടിച്ച് ഇരുന്ന് വിശേഷങ്ങൾ പങ്കുവെക്കുന്നത് പോലെയായിരുന്നു ആ അഭിമുഖം. അഭിമുഖം കണ്ട് പലരും ടോം ഇമ്മട്ടിയേയും ആരതിയേയും കുറ്റപ്പെടുത്തിയിരുന്നു.ചോദ്യങ്ങൾ തയ്യാറാക്കാതെ ബി​ഗ് ബോസ് പോലും കാണാതെ അഭിമുഖം നടത്തി എന്നൊക്കെയായിരുന്നു കുറ്റപ്പെടുത്തലുകൾ.

പ്രിപ്പയർ ചെയ്ത് ചോദ്യ‌ങ്ങൾ ചോദിക്കാതിരുന്നതിന് പിന്നിലേയും ആരതി ചോദ്യങ്ങൾ ചോദിക്കാതിരുന്നതിന് പിന്നിലേയും കാരണം വ്യക്തമാക്കി
ഇരുവരും എത്തുകയും ചെയ്തിരുന്നു . പ്രേക്ഷകരുടെ ഫേവറേറ്റ് ട്രയോ ആയ റോബിനും ആരതിയും ടോം ഇമ്മട്ടിയും.

‘ഞാനും ടോം ചേട്ടനും ബി​ഗ് ബോസ് കണ്ടിട്ടില്ലായിരുന്നു. വരുന്ന ചില ​ഗോസിപ്പ് വാർത്തകൾ വായിച്ചിട്ടുണ്ട് അത്രമാത്രം.”എന്നോട് ടോം ചേട്ടൻ ഫോൺ വിളിച്ച് ബി​ഗ് ബോസിനെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്നാണ് പറഞ്ഞത്. റോബിനെ എനിക്ക് പരിചയമില്ലെന്നും പറഞ്ഞിരുന്നു.’

‘ഉള്ള അറിവ് വെച്ച് സംസാരിച്ചാൽ മതിയെന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ വന്നത്. എനിക്ക് ഇന്റർവ്യു എടുത്ത് ഒരു പരിചയവുമില്ല. ആരതി വ്യക്തമാക്കി. താനും അപ്രതീക്ഷിതമായാണ് കട്ടൻ വിത്ത് ഇമ്മട്ടിയിൽ പങ്കെടുക്കാനെത്തിയതെന്ന്’ റോബിനും വ്യക്തമാക്കി.

ആ അഭിമുഖം വൈറലായ ശേഷം ടോം ഇമ്മട്ടി, ആരതി, റോബിൻ കോമ്പോ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇവരുടെ ചെറിയ റീൽസിന് പോലും വലിയ രീതിയിൽ റീച്ച് കിട്ടാറുണ്ട്. ആരതിയും റോബിനും നല്ല കോമ്പോയാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

More in Movies

Trending

Recent

To Top