ബിഗ് ബോസ് വീട്ടിൽ വമ്പൻ ട്വിസ്റ്റ്, വൈല്‍ഡ് കാര്‍ഡിലൂടെ ആ രണ്ട് പെൺപുലികൾ ഷോയിലേക്ക്…..ഈ ആഴ്ച ഇവരെത്തും
14 പേരുമായിട്ടാണ് ഇത്തവണ ബിഗ് ബോസ്സ് തുടങ്ങിയത്. പ്രേക്ഷകര്‍ക്ക് നന്നേ പരിചയമുള്ള താരങ്ങള്‍ മുതല്‍ പുതുമുഖങ്ങളെ വരെ അണിനിരത്തിയാണ് ബിഗ് ബോസ് സീസണ് ത്രീ ആരംഭിച്ചത്. ഷോ ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് മുതൽ മത്സരാർത്ഥികളായി പല താരങ്ങളെയും ബിഗ് ബോസ്സ് പ്രേമികളും സോഷ്യൽ മീഡിയയും പ്രവചിച്ചിരുന്നു. അതിൽ ഏറെക്കുറെ ശരിയായി. നോബി മാർക്കോസ് , കിടിലൻ ഫിറോസ്, ഭാഗ്യലക്ഷ്മി, റംസാൻ മുഹമ്മദ് എന്നിവരെല്ലാം അതിൽ പെടുന്നതാണ്
എപ്പോഴും ട്വിസ്റ്റുകള്‍ ഒളിപ്പിച്ചു വച്ചാണ് ബിഗ് ബോസ് മുന്നോട്ട് പോകുന്നത്. അങ്ങനെ ഒളിപ്പിച്ചുവെക്കുന്ന ട്വിസ്റ്റുകളിലൊന്നാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍. ഇത്തവണ വൈല്‍ഡ് കാര്‍ഡിലൂടെ നിര്‍ണായക ഘട്ടത്തില്‍ കടന്നു വരുന്നത് ആരെന്നത് കണ്ടറിയണം. അതേസമയം ചിലരുടെ പേരുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കാണുന്നുണ്ട്.
ഇപ്പോഴിതാ ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി രണ്ട് പേര് കടന്നു വരുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് റിവ്യൂകളിലൂടെ ശ്രദ്ധ നേടിയ മൂപ്പന്‍സ് വ്ളോഗ്സ് എന്ന യൂട്യൂബ് ചാനലാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. നാല് പേര് വൈല്‍ഡ് കാര്‍ഡിലൂടെ കടന്നു വരുമെന്നും അതില്‍ രണ്ട് പേര് ഇവരായായിരിക്കുമെന്നുമാണ് വീഡിയോയില്‍ പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
രണ്ട് പേരുടെ പേരുകളാണ് ബിഗ് ബോസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വിലയിരുത്തപ്പെടുന്നത്. ധന്യ നാഥും മിഷേല്‍ ആന്‍ ഡാനിയലുമാണ് ഈ രണ്ട് പേരുകള്‍. ഇരുവരും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ്. മിഷേലിന്റെ ചിത്രങ്ങള്‍ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മിഷേല്‍ ചെന്നൈയിലെത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ ക്വാറന്റൈനില്‍ ആണെന്നുമാണ് വീഡിയോയില്‍ പറയുന്നത്.ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ്വിലൂടെ സിനിമയിലെത്തിയ താരമാണ് മിഷേല്‍. താരത്തിന്റെ യൂട്യൂബ് ചാനലും പ്രശസ്തമാണ്. തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ മിഷേല്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്.
മോഡലിങ്ങില്‍ നിന്നും അഭിനയത്തിലേക്ക് എത്തിയ ധന്യ സോഷ്യല്‍ മീഡിയയില്‍ താരമാണ്. സൈക്കോ ട്രെന്റി എന്ന പേരിലാണ് ധന്യ സോഷ്യല്‍ മീഡിയയില്‍ അറിയിപ്പെടുന്നത്. ധാരാളം ഫോളോവേഴ്സുള്ള താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധ നേടിയിരുന്നു.
ഇവര്‍ തന്നെയായിരിക്കുമോ വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് എത്തുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. റിപ്പോര്‍ട്ടുകള്‍ ഉറപ്പിക്കാനായി അവര്‍ കാത്തിരിക്കുകയാണ്. താരങ്ങള്‍ ഇതിനോട് ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇരുവരും ബിഗ് ബോസിലേക്ക് എത്തുകയാണെങ്കില്‍ പരിപാടി കൂടുതല്‍ രസകരമായി മാറുമെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.
