അമ്മ സംഘടനയിൽ നിന്ന് പുറത്തുപോയവരെ തിരികെ സ്വീകരിക്കുമോ ? മോഹന്‍ലാലിൻറെ മറുപടി ഞെട്ടിച്ചു !
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്തുപോയ താരങ്ങളെ തികരികെ സ്വീകരിക്കുന്നതില്‍ സന്തോഷമെന്ന് നടനും അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍. പ്രസിഡന്റ് എന്ന പദവി മാത്രമേ തനിക്കുള്ളു. തിരികയെത്താന്‍ താല്പര്യമുള്ളവര് അതിന് വേണ്ടി അപേക്ഷ നല്‍കണം. അതാണ് സംഘടന ചട്ടമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സംഘടനയില്‍ നിന്ന് പുറത്തുപോയ താരങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു, തീര്‍ച്ചയായും, തിരിച്ചുവരുന്നതിനുള്ള എല്ലാ പോസിബിളിറ്റിയും ഉണ്ട്. ഇക്കാര്യം എല്ലായിടത്തും പറഞ്ഞിട്ടുള്ളതാണ്.
സംഘടനയിലേക്ക് തിരിച്ചുവരുന്നവര്‍ പുതിയ ഒരു അപേക്ഷ നല്‍കണം. കാരണം, എന്റെയല്ലല്ലോ സംഘടന. തനിക്ക് പ്രസിഡന്റ് എന്ന പദവി മാത്രമല്ലേ ഉള്ളൂ. ആ സമയത്ത് ചില ചട്ടങ്ങളുണ്ട്. നമുക്ക് അതിലൂടെ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ. അവരുമായി വ്യക്തിപരമായ യാതൊരുവിധ പ്രശ്നങ്ങളുമില്ല.
പുറത്തായവര്‍ വീണ്ടും അകത്തേക്ക് വരുന്നതിന് ഒരു സിസ്റ്റം ഉണ്ട്. അതിലൂടെ അവര്‍ക്ക് വരാം, അതില്‍ ഒരു കുഴപ്പവുമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആര്‍ക്കും അതില്‍ ഒരു എതിരഭിപ്രായമില്ല. പറ്റില്ല എന്ന് പറയാന്‍ എനിക്ക് എന്താ..അല്ലെങ്കില്‍ അങ്ങനെ ഒരു സംഘടനയ്ക്ക് പറ്റില്ലല്ലോ- മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, അടുത്തിടെ നിരവധി താരങ്ങളാണ് അമ്മയില്‍ നിന്ന് സ്വമേധയാ രാജിവച്ച് പുറത്തേക്ക് പോയത്. സംഘടനയില്‍ നിലനില്‍ക്കുന്ന പല പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പലരും രാജിവച്ച് പുറത്തേക്ക് പോയത്. ദിലീപ് കേസില്‍ അമ്മ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ 2018ല്‍ അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു.അതിജീവിതയ്ക്ക് പുറമെ മലയാള സിനിമയിലെ പ്രമുഖരായ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്, ഗീതു മോഹന്‍ദാസ് എന്നിവര്‍ അടക്കമാണ് രാജിവച്ചത്. അന്ന് പുതുതായി രൂപീകരിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ഔദ്യോഗിക ഫേസ്ബുക്ക് സൈറ്റിലാണ് രാജി തീരുമാനം പോസ്റ്റ് ചെയ്തത്.
ആ സമയത്ത് ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ ഡബ്ല്യുസിസിയും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സഹനടി നേരിട്ട പരീക്ഷണങ്ങളിലും പ്രതിസന്ധികളിലും ഏറ്റവും നിരുത്തരവാദപരമായ തീരുമാനമെടുത്തതിനാല്‍ അമ്മയില്‍ നിന്ന് രാജിവെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് രമ്യ നമ്പീശന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അമ്മയെ വിമര്‍ശിച്ചതിന് 2010ല്‍ സസ്പെന്‍ഷനിലായ തിലകന്റെയും ദിലീപിന്റെയും കാര്യത്തില്‍ അമ്മ വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് അന്തരിച്ച നടന് തിലകന്റെ മകള്‍ സോണിയ തിലകനും വിമര്‍ശിച്ചിരുന്നു.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ക്കെതിരെ അന്വേഷണവുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. സംഘടനയുടെ രജിസ്ട്രേഷനും നികുതി അടയ്ക്കലുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിയെടുത്തു. കോഴിക്കോട് ജവഹര്‍ നഗറിലെ ജിഎസ്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. സ്റ്റേറ്റ് ജിഎസ്ടി ഐബി ഇന്റലിജന്‍സ് ഓഫീസര്‍ ദിനേശിന്റെ നേതൃത്വത്തിലായിരുന്നു നടപടി.സംഘടന ക്ലബാണെന്നായിരുന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരത്തെ അറിയിച്ചിരുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ സംഘടനയ്ക്ക് രജിസ്ട്രേഷന് ഇല്ലെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് ജിഎസ്ടി വകുപ്പ് അന്വേഷണം ആരംഭിച്ചത്. വിദേശത്തും മറ്റും സംഘടിപ്പിച്ച മെഗാ ഷോകള്‍ക്കുള്‍പ്പെടെ നികുതി അടച്ചിട്ടുണ്ടോ എന്നാണ് അന്വേഷിച്ചത്.
കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് സംഘടന ഷോകള്‍ സംഘടിപ്പിക്കുന്നത് എന്നതിനാല്‍ വന്‍ തുക നികുതി അടയ്ക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചില രേഖകളും ആവശ്യപ്പെട്ടതായാണ് വിവരം. മറ്റ് ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. ‘അമ്മ’യുടെ വരവുചെലവ് കണക്കുകളെ കുറിച്ചാണ് ചോദിച്ചതെന്ന് ഇടവേള ബാബു പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
