Malayalam
മറിയാമ്മയുടെ വിവരം ഒന്നും പറയുന്നില്ലല്ലോയെന്ന് കുറേപേര്‍ ചോദിച്ചിരുന്നു… അതിനുള്ള ഉത്തരം ഇതാണ്, എല്ലാവര്‍ക്കും എല്ലാം ഇഷ്ടമാവണമെന്നില്ലല്ലോ… ആ കുട്ടി പോയ വീട്ടിലെ അവര്‍ക്ക് അധികം കാണിക്കുന്നതും പറയുന്നതും ഇഷ്ടമല്ല; പുതിയ വീഡിയോ പുറത്ത്
മറിയാമ്മയുടെ വിവരം ഒന്നും പറയുന്നില്ലല്ലോയെന്ന് കുറേപേര്‍ ചോദിച്ചിരുന്നു… അതിനുള്ള ഉത്തരം ഇതാണ്, എല്ലാവര്‍ക്കും എല്ലാം ഇഷ്ടമാവണമെന്നില്ലല്ലോ… ആ കുട്ടി പോയ വീട്ടിലെ അവര്‍ക്ക് അധികം കാണിക്കുന്നതും പറയുന്നതും ഇഷ്ടമല്ല; പുതിയ വീഡിയോ പുറത്ത്
സിനിമ സീരിയൽ താരങ്ങളെല്ലാം ഇപ്പോൾ യൂട്യൂബ് ചാനലിൽ സജീവമാണ്. തങ്ങളുടെ കൊച്ചു വിശേഷങ്ങൾ ഇവർ ആരാധകരുമായി പങ്കിടാറുണ്ട്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ ഡിംപിള്‍ റോസും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ് . ഡിംപിള്‍ മാത്രമല്ല കുടുംബത്തിലെല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. ഡെന്‍സി ടോണിയും ഡിവന്‍ ക്ലാര ഡോണുമെല്ലാം യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇവരുടെ വീഡിയോകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മറിയാമ്മ.
കുറേക്കാലമായി മറിയാമ്മയെ കണ്ടിട്ട്, മറിയാമ്മയെക്കുറിച്ച് ചോദിച്ചവര്‍ക്ക് മറുപടിയേകിയുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
വീട്ടില്‍ സഹായത്തിന് വരുന്ന കുട്ടി മാത്രമല്ല മറിയാമ്മ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാണെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. പാചകവും വാചകവുമൊക്കെയായി മറിയാമ്മയും ഇവരോടൊപ്പമുണ്ടാവാറുണ്ടായിരുന്നു. മറിയാമ്മയുടെ കല്യാണം കഴിഞ്ഞു. ഇപ്പോള്‍ നിത്യവും വന്ന് പോകുന്ന ഒരാളാണ് സഹായത്തിനുള്ളത്. മറിയാമ്മയുടെ വിവരം ഒന്നും പറയുന്നിലല്ലോയെന്ന് കുറേപേര്‍ ചോദിച്ചിരുന്നു. മേയിലായിരുന്നു കല്യാണം. എല്ലാവര്‍ക്കും എല്ലാം ഇഷ്ടമാവണമെന്നിലല്ലോ, ആ കുട്ടി പോയ വീട്ടിലെ അവര്‍ക്ക് അങ്ങനെ അധികം കാണിക്കുന്നതും പറയുന്നതും ഇഷ്ടമല്ല.
ഡിംപിളിന്റെയും ഡോണിന്റെയും മക്കളായ പാച്ചുവും തോമുവുമാണ് കുടുംബത്തിലെ താരങ്ങള്‍. മക്കളുടെ വിശേഷങ്ങളെല്ലാം വീഡിയോകളിലൂടെയായി കാണിക്കാറുണ്ട്. ഓര്‍ണമെന്‍സ് ബിസിനസുമായി സജീവമായിരുന്നതിനാല്‍ നല്ല തിരക്കിലാണ്. തോമു വീഡിയോകളിലൊന്നും അങ്ങനെ നില്‍ക്കാറില്ല. ഡിംപിളും ഡിവൈനും തന്നെയാണ് വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നും ഡെന്‍സി ടോണി പറഞ്ഞിരുന്നു. മക്കളുടെ വീഡിയോ കാണുമ്പോള്‍ മനസിലെ സങ്കടമെല്ലാം മാറും.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വല്ലാത്ത സങ്കടത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. പാച്ചു എന്‍ ഐസിയുവിലായിരുന്നു അന്ന്. ഓണമൊക്കെ എങ്ങനെയാഘോഷിക്കാനായിരുന്നു. ഒരാള്‍ ഓടിയും മറ്റെയാള്‍ നടക്കുന്നതുമൊക്കെ കാണാനായി ആഗ്രഹിച്ചിരുന്നു. സ്വപ്‌നം കണ്ടതൊക്കെ വേറെയായിരുന്നു. ഇതെങ്കിലും തന്നതിന് ദൈവത്തിനോട് നന്ദി പറയുകയാണ്. പലര്‍ക്കും തോന്നിയേക്കാം എന്താണ് മക്കളെക്കുറിച്ച് എപ്പോഴും ഒത്തിരി പറയുന്നതെന്താണെന്ന്. ഡിംപിള്‍ എപ്പോള്‍ വന്നാലും കെസ്റ്ററിന്റെ അടുത്തേക്ക് പോവും. അവന്റെ കാര്യം പറയുമ്പോള്‍ ഇപ്പോഴും എനിക്ക് വാക്കുകള്‍ കിട്ടാറില്ല.
പാച്ചു ഇഴയുമ്പോള്‍ തോമുവും അതേപോലെ ചെയ്യും. പാച്ചു വാക്കറില്‍ ഇരിക്കുകയാണെങ്കില്‍ തോമു അതും കൊണ്ട് പോവും. ഇടയ്ക്ക് പൊക്കാന്‍ നോക്കും. ഒന്നിനും കൃത്യതയില്ലെങ്കിലും നല്ല സന്തോഷമാണ്. പാച്ചുവിന് ഭക്ഷണം കഴിക്കാന്‍ നല്ല മടിയുണ്ട്. അതൊരു ടാസ്‌ക്കാണ്. രണ്ട് ദിവസം കഴിഞ്ഞാല്‍ അവന്‍ ഓക്കെയാവുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
സ്വന്തം വരുമാനം കൊണ്ട് ഫോണ്‍ വാങ്ങിയതിനെക്കുറിച്ചും ഡെന്‍സി ടോണി പറഞ്ഞിരുന്നു. മമ്മിയുടെ വരുമാനം കൊണ്ട് മമ്മി സ്വന്തമായി വാങ്ങിയ ഫോണ്‍ എന്ന് പറഞ്ഞ് കുട്ടികള്‍ എന്നെ കളിയാക്കുന്നുണ്ടായിരുന്നു. സത്യമാണ് അത്. പ്രായമൊരു പ്രശ്‌നമല്ല, ജോലി സാധ്യത കൂടുതലാണ്. ജോലി ചെയ്യാനുള്ളൊരു മനസ് മതി. വീട്ടിലിരുന്നായാലും പുറത്ത് പോയാലും വരുമാനം ഉണ്ടാക്കാന്‍ പറ്റുമെന്നുമായിരുന്നു ഡെന്‍സി ടോണി പറഞ്ഞത്.
