Connect with us

ഞാന്‍ ആദ്യഭാര്യയാണ്, എനിക്ക് അതിന്റേതായ അവകാശങ്ങള്‍ വേണം, മഷു ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്നതില്‍ എനിക്കൊരു പ്രശ്‌നവുമില്ല, ഓരോരുത്തരുടേയും കാര്യങ്ങള്‍ മനസിലാക്കി അഡ്ജസ്റ്റ് ചെയ്താണ് ജീവിക്കുന്നതെന്ന് സുഹാന, ഞാനൊരുപാട് കാത്തിരുന്ന് കിട്ടിയ സന്തോഷമാണെന്ന് മഷൂറയും; പുതിയ വീഡിയോ പുറത്ത്

Malayalam

ഞാന്‍ ആദ്യഭാര്യയാണ്, എനിക്ക് അതിന്റേതായ അവകാശങ്ങള്‍ വേണം, മഷു ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്നതില്‍ എനിക്കൊരു പ്രശ്‌നവുമില്ല, ഓരോരുത്തരുടേയും കാര്യങ്ങള്‍ മനസിലാക്കി അഡ്ജസ്റ്റ് ചെയ്താണ് ജീവിക്കുന്നതെന്ന് സുഹാന, ഞാനൊരുപാട് കാത്തിരുന്ന് കിട്ടിയ സന്തോഷമാണെന്ന് മഷൂറയും; പുതിയ വീഡിയോ പുറത്ത്

ഞാന്‍ ആദ്യഭാര്യയാണ്, എനിക്ക് അതിന്റേതായ അവകാശങ്ങള്‍ വേണം, മഷു ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്നതില്‍ എനിക്കൊരു പ്രശ്‌നവുമില്ല, ഓരോരുത്തരുടേയും കാര്യങ്ങള്‍ മനസിലാക്കി അഡ്ജസ്റ്റ് ചെയ്താണ് ജീവിക്കുന്നതെന്ന് സുഹാന, ഞാനൊരുപാട് കാത്തിരുന്ന് കിട്ടിയ സന്തോഷമാണെന്ന് മഷൂറയും; പുതിയ വീഡിയോ പുറത്ത്

യൂട്യൂബ് വീഡിയോകളിൽ നിറഞ്ഞുനിൽക്കുകയാണ് ബഷീർ ബഷിയും കുടുംബവും. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയായതോടെ പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.

ഗര്‍ഭിണിയാണെന്നറിഞ്ഞതിന് ശേഷമുള്ള കാര്യങ്ങളെല്ലാം ബഷീറും മഷൂറയും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കിടുന്നുണ്ട്. ഗോവന്‍ ട്രിപ്പിന് ശേഷമായി കുടുംബസമേതമായി മാംഗ്ലൂരിലേക്ക് പോയിരിക്കുകയാണ് ഇവര്‍. ഗര്‍ഭ സമയത്ത് ഇത്രയധികം ദൂരം സഞ്ചരിച്ചതിനെക്കുറിച്ചും പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്

സ്വന്തം വീട്ടില്‍ വരുമ്പോള്‍ വീഡിയോ എടുക്കാന്‍ ഇഷ്ടമില്ല മഷൂറയ്ക്ക്. അവള്‍ വീഡിയോ എടുക്കാത്തതിനാല്‍ എല്ലാ വിശേഷങ്ങളും ഞാന്‍ പങ്കുവെക്കാമെന്നായിരുന്നു ബഷീര്‍ ബഷി പറഞ്ഞത്. കുടുംബസമേതമായി മഷൂറയുടെ ഉമ്മയുടെ വീട്ടിലേക്ക് പോവുന്നതും വിശേഷങ്ങള്‍ പങ്കിടുന്നതുമെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു. സഹോദരനായി സ്‌പെഷലൊക്കെ ഉണ്ടാക്കി വെച്ചെങ്കിലും അത് എടുക്കാന്‍ മറന്നുപോയതോടെ വീണ്ടും തിരിച്ച് വീട്ടിലേക്ക് വന്നുവെന്നും ബഷീര്‍ പറഞ്ഞിരുന്നു.

ഉമ്മച്ചിയുടെ സ്ഥാനത്ത് ഞങ്ങളെങ്ങാനുമാണ് ഇത് മറന്നതെങ്കില്‍ വണ്ടി തിരിക്കണ അവിടം മുതല്‍ വീടുവരെ ചീത്തയായിരിക്കും. അത് അങ്ങനെ തന്നെയാണ്. അതിനുള്ള സ്വാതന്ത്യം ഭാര്യമാരോട് മാത്രമേയുള്ളൂ. എന്താലോചിച്ചാണ്, ഇതെന്താണ് പട്ടി ചന്തക്ക് പോയത്, നിനക്കൊക്കെ എപ്പോഴും ഇത് തന്നെയാണല്ലോ പരിപാടി, മനുഷ്യനെ ബുദ്ധിമുട്ടിക്കാനായിട്ട് ഇങ്ങനെയൊക്കെയാണ് പറയാറുള്ളത്. മോശം വാക്കുകളൊന്നും പറയാറില്ലെന്നായിരുന്നു ബഷീറിന്റെ കമന്റ്.

ഗര്‍ഭിണിയാണെന്നറിഞ്ഞതിന് ശേഷം ഇങ്ങോട്ടേക്ക് വന്നിട്ടുണ്ടായിരുന്നില്ല. എല്ലാവരേയും കാണാനായി വന്നതാണ്. 17 മണിക്കൂറെടുത്താണ് ഇങ്ങോട്ടേക്ക് വന്നത്. വളരെ കെയര്‍ഫുളായാണ് കൊണ്ടുവന്നതെന്നും ബഷീര്‍ വ്യക്തമാക്കിയിരുന്നു. ഞാനൊരുപാട് കാത്തിരുന്ന് കിട്ടിയ സന്തോഷമാണ്, എനിക്ക് എല്ലാവരേയും വന്ന് കണ്ട് അനുഗ്രഹം മേടിക്കണമെന്നുണ്ടായിരുന്നു. ഇപ്പോള്‍ നാലാമത്തെ മാസമായി. നമ്മള്‍ എവിടെ പോയാലും രക്ഷപ്പെടണമെങ്കില്‍ അവരുടെയെല്ലാം അനുഗ്രഹം വേണം. അതാണ് വന്നതെന്നായിരുന്നു മഷൂറ പറഞ്ഞത്.

അടുത്ത പ്രാവശ്യം ട്രെയിനില്‍ വരാനാണ് പ്ലാന്‍. ഏഴാം മാസത്തിലെ ചടങ്ങ് ഇവിടെ വെച്ച് നടത്താനാണ് പ്ലാന്‍. അതിനായിരിക്കും ഞാന്‍ വരുന്നതെന്നായിരുന്നു മഷൂറ പറഞ്ഞത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കരുതെന്ന് എല്ലാവരും പറയുന്നുണ്ട്, ഇതേപോലെ യാത്ര ചെയ്യുമ്പോള്‍ കഴിച്ചില്ലെങ്കില്‍ പട്ടിണിയായിപ്പോവും. ഇതേപോലത്തെ ഭക്ഷണം മാത്രമല്ല അല്ലാത്ത ഫുഡും കഴിക്കുന്നുണ്ടെന്നായിരുന്നു സുഹാന പറഞ്ഞത്.

ട്രാവല്‍ ചെയ്യുമ്പോള്‍ അവരവര്‍ക്ക് ഇഷ്ടമായ സീറ്റുകളിലാണ് ഓരോരുത്തരും ഇരിക്കുന്നത്. ഞങ്ങള്‍ക്കങ്ങനെ മത്സരബുദ്ധിയൊന്നുമില്ല. സോനുവിനും മഷുവിനും അത് തീരെയില്ല. ഇവരങ്ങോട്ടും ഇങ്ങോട്ടും മാറിയൊക്കെ ഇരിക്കാറുണ്ട്. സെന്ററില്‍ ഇരിക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. ഇപ്പോള്‍ ഫ്രണ്ട് സീറ്റിലിരിക്കാനാണ് ഇഷ്ടം. ഞാന്‍ ആദ്യഭാര്യയാണ്, എനിക്ക് അതിന്റേതായ അവകാശങ്ങള്‍ വേണം, മഷു ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്നതില്‍ എനിക്കൊരു പ്രശ്‌നവുമില്ല, നമ്മുടെ കുടുംബത്തില്‍ അങ്ങനെയൊരു നിബന്ധനകളൊന്നുമില്ല. ആദ്യഭാര്യ, രണ്ടാം ഭാര്യ അങ്ങനെയൊന്നുമില്ല. ഓരോരുത്തരുടേയും കാര്യങ്ങള്‍ മനസിലാക്കി അഡ്ജസ്റ്റ് ചെയ്താണ് ജീവിക്കുന്നതെന്നായിരുന്നു സുഹാന പറഞ്ഞത്.

മൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇല്ലെങ്കില്‍ കുടുംബജീവിതം സുഗമമാവില്ല. ഓരോരുത്തരുടേയും ക്യാരക്ടര്‍ മനസിലാക്കിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഒരുവീട്ടില്‍ ഒന്നിച്ച് ജീവിക്കണമെങ്കില്‍ പരസ്പരം മനസിലാക്കുക, അഡജ്‌സറ്റ് ചെയ്യുക. ഭാര്യമാരെക്കുറിച്ച് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണിതെന്നും ബഷീറും മഷൂറയും സുഹാനയും പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top