Connect with us

റോബിനെന്ന വ്യക്തിക്കും നല്ല കാര്യമായിരിക്കും..; റോബിന്റെ ഫാൻ ബേസിനെ കുറിച്ച് ഞാൻ നോക്കാറില്ല, ഇത് കുറേ കണ്ടിട്ടുള്ളതാണ്; അങ്ങനെ വല്ലതും ഞാൻ പറഞ്ഞാൽ ഈഗോയാണെന്നും ചിലർ പറയും; റോബിന്റെ ഫാൻസിനെ കുറിച്ച് വ്യക്തമാക്കി ഫുക്രു!

News

റോബിനെന്ന വ്യക്തിക്കും നല്ല കാര്യമായിരിക്കും..; റോബിന്റെ ഫാൻ ബേസിനെ കുറിച്ച് ഞാൻ നോക്കാറില്ല, ഇത് കുറേ കണ്ടിട്ടുള്ളതാണ്; അങ്ങനെ വല്ലതും ഞാൻ പറഞ്ഞാൽ ഈഗോയാണെന്നും ചിലർ പറയും; റോബിന്റെ ഫാൻസിനെ കുറിച്ച് വ്യക്തമാക്കി ഫുക്രു!

റോബിനെന്ന വ്യക്തിക്കും നല്ല കാര്യമായിരിക്കും..; റോബിന്റെ ഫാൻ ബേസിനെ കുറിച്ച് ഞാൻ നോക്കാറില്ല, ഇത് കുറേ കണ്ടിട്ടുള്ളതാണ്; അങ്ങനെ വല്ലതും ഞാൻ പറഞ്ഞാൽ ഈഗോയാണെന്നും ചിലർ പറയും; റോബിന്റെ ഫാൻസിനെ കുറിച്ച് വ്യക്തമാക്കി ഫുക്രു!

സോഷ്യൽ മീഡിയ താരമായി എത്തി ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ റിയാലിറ്റി ഷോയിലും പങ്കെടുത്ത് വലിയ ആരാധകരെ നേടിയ താരമാണ് ഫുക്രു. കൃഷ്ണജീവ് എന്നാണ് ഫുക്രുവിന്റെ യഥാർത്ഥ പേര്. സ്വന്തം പ്രയത്നത്തിൽ കൂടിയാണ് താരം ഇന്ന് കാണുന്ന ഫുക്രുവായി മാറിയത്.

ബി​ഗ് ബോസ് മലയാളം സീസൺ 2വിലാണ് ഫുക്രു മത്സരാർഥിയായി പങ്കെടുത്തത്. പക്ഷെ ഷോ പകുതിയിൽ വെച്ച് അവസാനിപ്പിക്കേണ്ടി വന്നതിനാൽ‌ ആ സീസണിൽ വിജയിയുണ്ടായിരുന്നില്ല. സീസൺ 2വിൽ ഏറ്റവും ആക്ടീവായിരുന്ന മത്സരാർഥിയും ഫുക്രുവായിരുന്നു.

ബി​ഗ് ബോസിൽ പോയശേഷം ഫുക്രുവിന് ചില പ്രവൃത്തികളഉടെ പേരിൽ നിരവധി ഹേറ്റേഴ്സിനെ ലഭിച്ചിരുന്നു. സീസൺ 2 നടന്നുകൊണ്ടിരിക്കുമ്പോൾ ഏറ്റവും വിമർശനം നേരിട്ട മത്സരാർഥിയും ഫുക്രുവായിരുന്നു.

ഫുക്രു പങ്കെടുത്ത സീസൺ 2വിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്നത് രജിത്ത് കുമാറിനായിരുന്നു. ഫുക്രുവും രജിത്ത് കുമാറും തമ്മിലുള്ള നിരവധി പ്രശ്നങ്ങളുടെ പേരിൽ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും രജിത്ത് കുമാർ ഫാൻസ് ഫുക്രുവിനെ സോഷ്യൽമീഡിയ വഴി ആക്രമിച്ചിരുന്നു.

ഇപ്പോഴിത സീസൺ ഫോർ മത്സരാർഥി റോബിനെ കുറിച്ച് ഫുക്രു ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. കല്യണം കഴിക്കാത്തത് കല്യാണം കഴിക്കാനുള്ള പ്രായമാകാത്തത് കൊണ്ടാണ്. ഇരുപത്തിയാറുവയസല്ലേ ആയുള്ളൂ. പ്രപ്പോസൽസ് വരാറില്ല. ആൾക്കാർക്ക് എന്നെ ഇഷ്ടമല്ലെന്ന് തോന്നുന്നു. ഇനി വരട്ടേയെന്ന് ആ​ഗ്രഹിക്കുന്നു. ബി​ഗ് ബോസിലേക്ക് ഇനിയും വിളിച്ചാലും പോകും.

ആളുകൾ പറയുന്നത് അവരുടെ പോയിന്റ് ഓഫ് വ്യൂവാണ്. നിങ്ങൾക്ക് എന്നെ വെറുക്കാം. അതിനൊരു പ്രോപ്പർ റീസണുണ്ടെങ്കിൽ ‍ഞാൻ നിങ്ങളെ റസ്പെക്ട് ചെയ്യും. അല്ലാതെ ഒരു ഫേക്ക് ഐഡിയിൽ വന്ന് എന്തെങ്കിലും കമന്റ് ചെയ്താൽ ‍ഞാൻ മൈൻഡ് ചെയ്യില്ല.

ഒരാൾക്ക് ഒരാളെ ഇഷ്ടമല്ലെന്ന് പറയുന്നതിൽ കുഴപ്പമില്ല. എനിക്കും ഇഷ്ടമല്ലാത്ത ആളുകളുണ്ട്. അതൊക്കെ ഓരോരുത്തരുടെ പോയിന്റ് ഓഫ് വ്യൂവാണ്. റോബിൻ രാധാകൃഷ്ണന്റെ ഫാൻബേസിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. ഇത് കുറെ കണ്ടിട്ടുള്ളതാണ്.

അതെ കുറിച്ച് നോക്കാറുമില്ല. പഠിക്കാറുമില്ല. അത് അവരുടെ ലൈഫ് അല്ലേ… അവർ എഞ്ചോയ് ചെയ്യട്ടെ. ബി​ഗ് ബോസ് കഴിഞ്ഞ് ഇത്ര നാളായിട്ടും ആ ഇംപാക്ട് നിലനിർത്തുന്നത് നല്ല കാര്യമല്ലേ. റോബിനെന്ന വ്യക്തിക്കും നല്ല കാര്യമായിരിക്കും. ഇനി ഞാനന്തെങ്കിലും പറഞ്ഞാൽ ആളുകൾ പറയും എനിക്ക് ഈഗോയാണെന്ന്.

അവനില്ലാത്തതിന്റേയാണ് എന്നൊക്കെ ആൾക്കാർ പറയും. നമ്മളിതൊന്നും മൈൻഡ് ചെയ്യാറില്ല. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ മാത്രമാണ് ഞാൻ ഫോക്കസ് ചെയ്യാറുള്ളത് എന്നാണ് ഫുക്രു പറഞ്ഞത്. ഫുക്രുവിന്റെ അച്ഛൻ‌ രാജീവ് ഒരു പൊതുപ്രവർത്തകനാണ്. അമ്മ താര. ചേട്ടൻ അമൽ ജീവ് മുംബൈയിൽ വർക് ചെയ്യുന്നു.

അഭിനയത്തെക്കാളും തനിക്ക് പ്രിയം സംവിധാനം ആണെന്നാണ് ഫുക്രു പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഫുക്രു ഹോം അടക്കം ‌ചില സിനിമകളിൽ ബി​ഗ് ബോസിന് ശേഷം അഭിനയിക്കുകയും ചെയ്തിരുന്നു.

about boggboss

Continue Reading
You may also like...

More in News

Trending

Recent

To Top