Malayalam
തമന്നയുടെ രൂപ സാദൃശ്യമുണ്ടോ…!, ദിലീപ് ചിത്രത്തില്‍ കുട്ടിത്താരങ്ങളെ തേടുന്നു!; യോഗ്യത ഇതൊക്കെ
തമന്നയുടെ രൂപ സാദൃശ്യമുണ്ടോ…!, ദിലീപ് ചിത്രത്തില്‍ കുട്ടിത്താരങ്ങളെ തേടുന്നു!; യോഗ്യത ഇതൊക്കെ
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിലീപ് ചിത്രമാണ് അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്നത്. രാമലീലയ്ക്ക് ശേഷം എത്തുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ ദിലീപ് ആരാധകര്‍ നോക്കി കാണുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ താര സുന്ദരി തമന്നയാണ്. തമന്ന ഭാട്ടിയയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പൂജാ ചിത്രങ്ങളെല്ലാം വൈറലായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലേയ്ക്കായി കുട്ടികളെ തേടികൊണ്ടുള്ള കാസ്റ്റിംഗ് കാള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തമന്ന അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് കാസ്റ്റിംഗ് കാള്‍. അഞ്ച് വയസും പത്ത് വയസ്സും പ്രായമുള്ള, നൃത്തം അറിയാവുന്ന, തമന്നയുടെ രൂപ സാദൃശ്യമുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് അവസരം.
അതേസമയം, തമന്ന ഡബിള്‍ റോളിലാണോ സിനിമയില്‍ എത്തുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ദിലീപിന്റെ കരിയറിലെ 147ാം ചിത്രമാണ് ഇത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം.
ദിലീപിന്റേതായി റിലീസിന് ഒരുങ്ങുന്നത് റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ ആണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം റാഫി ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദിലീപിനൊപ്പം ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
