News
ഹണി ട്രാപ്പിലെ ദേവു എന്നെയും വിളിച്ചു; പീഡനക്കേസിലെ മീശയും ഒരുപാട് ശല്യം ചെയ്തു; സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കാണുന്നതല്ല എല്ലാവരുടെയും യഥാര്‍ത്ഥ ജീവിതം; ഹെലന് ഓഫ് സ്പാർട്ടയുടെ വെളിപ്പെടുത്തൽ!
ഹണി ട്രാപ്പിലെ ദേവു എന്നെയും വിളിച്ചു; പീഡനക്കേസിലെ മീശയും ഒരുപാട് ശല്യം ചെയ്തു; സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കാണുന്നതല്ല എല്ലാവരുടെയും യഥാര്‍ത്ഥ ജീവിതം; ഹെലന് ഓഫ് സ്പാർട്ടയുടെ വെളിപ്പെടുത്തൽ!
സോഷ്യൽ മീഡിയ ഒരു ഒരു വലിയ എന്റർടൈൻമെന്റ് പ്ലാറ്റഫോം ആണ്, നമ്മൾ പോലും അറിയാതെ നമുക്കൊപ്പം വളർന്ന് ഇന്ന് സിനിമാ താരങ്ങളേക്കാൾ വലിയ താരങ്ങളെ സൃഷ്ട്ടിക്കുന്ന ഒരു മാധ്യമമായിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ താരമായി മാറിയ വ്യക്തിയാണ് ധന്യ എസ് രാജേഷ് . ഈ പേര് പരിചിതമല്ലാത്തവർക്ക് ഹെലന് ഓഫ് സ്പാര്‍ട എന്ന പേര് പറഞ്ഞാൽ അറിയില്ല എന്ന് പറയാൻ സാധിക്കില്ല.. ധന്യ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര് എന്ന് പോലും പലരും ഓര്‍മിക്കാറില്ല, ഹെലന് എന്നാണ് തന്നെ മിക്കവരും വിളിയ്ക്കുന്നത് എന്നാണ് ധന്യ തന്നെ പറയുന്നത്.
ടിക്ക് ടോക്ക് വീഡിയോയിലൂടെ തുടങ്ങി, ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും താരമായി മാറിയ ഇന്‍ഫ്ളുവന്‍സര്‍ ആണ് ധന്യ എസ് രാജേഷ്, അഥവാ ഹെലന്. യൂട്യൂബില്‍ റിയാക്ഷന് വീഡിയോ ചെയ്യുന്ന താരം ഇപ്പോള്‍ എത്തിയിരിയ്ക്കുന്നത് ഹണി ട്രാപ്പുമായി ബന്ധപ്പെട്ട കാര്യം പറയാനാണ്,
നിലവില്‍ സോഷ്യല്‍ മീഡിയ താരങ്ങളായ വിനീതും ഗോഗുലും ദേവുവും എല്ലാം പ്രശസ്തിയുടെ മറവില്‍ ചെയ്തു കൂട്ടിയ കാര്യങ്ങളാണല്ലോ വാര്‍ത്തകളില്‍ സജീവം. അതുമായി ബന്ധപ്പെട്ട് തനിയ്ക്കും ചില അനുഭവങ്ങളുണ്ട് എന്ന് പറഞ്ഞാണ് ധന്യ എത്തിയിരിക്കുന്നത്.
ഹണി ട്രാപ്പില്‍ പിടിയ്ക്കപ്പെട്ട ദേവു , ചേച്ചി എന്നാണ് ധന്യ ദേവുവിനെ വിശേഷിപ്പിക്കുന്നത്. തനിയ്ക്കും ദേവു മെസേജ് അയച്ചിരുന്നു എന്ന് ധന്യ പറയുന്നു. എന്നാല്‍ ആ മെസേജ് ഞാന്‍ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല. ഹണി ട്രാപ്പുമായി ബന്ധപ്പെട്ടത് ഒന്നും ആയിരുന്നില്ല, സാധാരണ രീതിയില്‍ അയച്ച മെസേജ് ആണ്.
എന്നാല്‍ മീശ വിനീത് തനിയ്ക്ക് ഒരുപാട് ഉപദ്രവം ചെയ്തിട്ടുണ്ട് എന്നാണ് ധന്യയുടെ തുറന്ന് പറച്ചില്. ടിക്ക് ടോക്കില്‍ സജീവമായിരുന്ന കാലത്ത് എന്റെ ഫോളോവേഴ്സിനെ കുറയ്ക്കണം എന്ന് പറഞ്ഞ് പലതും ചെയ്തിട്ടുണ്ട്. അയാള്‍ അറസ്റ്റിലായപ്പോഴാണ് അന്ന് അയാള്‍ ചെയ്ത കാര്യങ്ങള്‍ എല്ലാം പലരും എനിക്ക് അയച്ചു തന്നത്. ഇപ്പോള്‍ അത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്.
ഫീനിക്സ് കപ്പിള്‍സിനെയും വിനീതിനെയും സ്റ്റാര്‍ ആക്കിയത് പ്രേക്ഷകര്‍ തന്നെയാണെന്ന് എന്നാണ് ധന്യ പറയുന്നത് . അവര്‍ നേരത്തെ പങ്കുവച്ച വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍ കണ്ടാല്‍ തന്നെ അത് മനസ്സിലാവും. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ കാണുന്നതല്ല എല്ലാവരുടെയും യഥാര്‍ത്ഥ ജീവിതം. ആര്‍ഭാട ജീവിതം മാത്രമല്ല, അവര്‍ക്ക് പിന്നിലും ഒരുപാട് കഥകളുണ്ട്. അത് മനസ്സിലാക്കണം എന്ന് ധന്യ പറയുന്നു. പലനാള്‍ കള്ളന് ഒരുനാള്‍ പിടിക്കപ്പെടും എന്നാണ് ഫീനിക്സ് കപ്പിളിനെ കുറിച്ച് ധന്യ പറഞ്ഞത്.
about social media
