News
ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം നടൻ ടോവിനോ ആശുപത്രി വിട്ടു
ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം നടൻ ടോവിനോ ആശുപത്രി വിട്ടു
Published on
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്
ഇപ്പോൾ ഇതാ ചികിത്സയിലായിരുന്ന താരം ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് നടന്‍ വീട്ടിലേക്ക് മടങ്ങിയത്.
കള’ എന്ന സിനിമയിലെ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന.
Continue Reading
You may also like...
Related Topics:Tovino Thomas