Connect with us

മയക്കുമരുന്ന് കേസ്; വിവേക് ഒബ്റോയിയുടെ വീട്ടില്‍ റെയ്ഡ്

News

മയക്കുമരുന്ന് കേസ്; വിവേക് ഒബ്റോയിയുടെ വീട്ടില്‍ റെയ്ഡ്

മയക്കുമരുന്ന് കേസ്; വിവേക് ഒബ്റോയിയുടെ വീട്ടില്‍ റെയ്ഡ്

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തി. മുംബൈയിലെ വീട്ടില്‍ ബംഗളൂരു പൊലീസാണ് എത്തിയത്.

ആദിത്യ ആല്‍വയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് വിവേക് ഒബ്റോയിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത് വിവേക് ഒബ്റോയിയുടെ ബന്ധുവാണ് ആദിത്യ ആല്‍വ.

‘ആദിത്യ അല്‍വ ഒളിവിലാണ്. വിവേക് ഒബറോയ് അദ്ദേഹത്തിന്റെ ബന്ധുവാണ്, വിവേക് ഒബറോയിയുടെ വീട്ടില്‍ ആദിത്യ അല്‍വ ഉണ്ടെന്ന് ഞങ്ങള്‍ക്ക് ചില വിവരങ്ങള്‍ ലഭിച്ചു. അതിനാലാണ് തിരച്ചില്‍ നടത്തിയത്,’ ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

കന്നഡ ചലച്ചിത്രമേഖലയിലെ ഗായകര്‍ക്കും അഭിനേതാക്കള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്തുവെന്ന കേസിലാണ് മുന്‍ കര്‍ണാടക മന്ത്രി ജീവരാജ് അല്‍വയുടെ മകന്‍ ആദിത്യ അല്‍വയെ പൊലീസ് തിരയുന്നത്.
നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവര്‍ നേരത്തെ കേസില്‍ അറസ്റ്റിലായിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top