Malayalam
അടുത്ത സുഹൃത്തുക്കളായിരുന്നു പതുക്കെ അതൊരു പ്രണയമായി മാറുകയായിരുന്നു; പ്രണയത്തെയും വിവാഹത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് ഭാവന
അടുത്ത സുഹൃത്തുക്കളായിരുന്നു പതുക്കെ അതൊരു പ്രണയമായി മാറുകയായിരുന്നു; പ്രണയത്തെയും വിവാഹത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് ഭാവന
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന.
2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി അഞ്ച് വര്‍ഷത്തിന് ശേഷം ഒരു മലയാള സിനിമയില്‍ താരം അഭിനയിച്ചു. ഷറഫുദ്ദീന് നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലാണ് ഭാവന നായികയാകുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോള്‍ ചാനല്‍ പരിപാടികളിലേയ്ക്കും സ്ഥിരമായെത്താറുണ്ട് ഭാവന. ശ്രീകണ്ഠന് നായര്‍ അവതരിപ്പിക്കുന്ന ഫഌവഴ്സ് ഒരു കോടിയില്‍ അതിഥിയായും ഭാവന എത്തിയിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നവീനുമായി പ്രണയത്തിലായതിനെക്കുറിച്ചും ലൊക്കേഷനിലേക്ക് അദ്ദേഹം വരുന്നതിനെക്കുറിച്ചുമെല്ലാം ഭാവന സംസാരിച്ചിരുന്നു. കല്യാണത്തിന് ശേഷം വീണ പുതിയ പേരിനെക്കുറിച്ചും ഭാവന പറയുന്നതായാണ് പ്രമോയില്‍ കാണിച്ചിട്ടുള്ളത്.
അടുത്ത സുഹൃത്തുക്കളായിരുന്നു പതുക്കെ അതൊരു പ്രണയമായി മാറുകയായിരുന്നു എന്നാണ് പ്രണയവിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭാവന പറഞ്ഞത്. ജീവിതത്തില്‍ ഏറ്റവും ഷോക്കിങ്ങായ വാര്‍ത്തയെക്കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്. ഭാവനയെ ഷോയില്‍ കാണാനാവുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ ഭാവന പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിനിമാജീവിതത്തിലെയും കരിയറിലേയും വിശേഷങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കുവെയ്ക്കാറുണ്ട്.
അതേസമയം കുറച്ച് നാളു മുമ്പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പങ്കുവെച്ച വിശേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ഇഷ്ടങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയാണ് ഭാവന പറയുന്നത്. നവീന്‍ മലയാളം കുറച്ചൊക്കെയെ അറിയൂ. തനിക്ക് കന്നഡ അത്ര ഈസിയല്ലെന്നും വീട്ടില്‍ കന്നഡ പറയേണ്ടി വരാറില്ലന്നും ഭാവന പറയുന്നു.
നവീന്റെ വീട്ടുകാര്‍ കൂടുതലും തെലുങ്കാണ് പറയാറുള്ളത്. തെലുങ്കും തട്ടീം മുട്ടീം ഒക്കെയാണ് താന്‍ പറയാറുള്ളതെന്നും ഭാവന പറയുന്നു. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോള്‍ പഠിച്ചേ പറ്റുള്ളു. അങ്ങനെ നോക്കിയാല്‍ ഒരുവിധം അഞ്ച് ഭാഷകള്‍ തനിക്കറിയാം. തെലുങ്ക്, തമിഴ്, കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ അറിയാം. ഹിന്ദി തനിക്ക് അറിയില്ലെന്നും ഭാവന പറയുന്നുണ്ട്. ഹിന്ദി കേട്ടാല്‍ മനസിലാകും പക്ഷേ തിരിച്ച് മറുപടി പറയാറില്ലെന്നും ഭാവന പറയുന്നു.
തെലുങ്കും കന്നഡയുമൊക്കെ അത്ര ഫ്ലുവന്റല്ല, ഇപ്പോഴും അത് തനിക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നുണ്ട്. വഴക്കുകളുണ്ടാക്കുമ്പോള്‍ രണ്ട് പേരുടെയും ഭാഷ ഇപ്പോള്‍ അത്ര ബുദ്ധിമുട്ടാവുന്നില്ല. കുറച്ച് കുറച്ച് മനസിലാകുന്നുണ്ട് കേട്ടോ എന്ന് നവീന്‍ ഇപ്പോള്‍ പറയാറുണ്ട്. എന്നാലും ഇപ്പോഴും നവീന്‍ മലയാളം ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നു. തെലുങ്ക് ഭാഷ സംസാരിക്കുമ്പോള്‍ ചില വാക്കുകളാണ് ചെറിയ ചില തമാശകളായി മാറാറുള്ളതെന്നും ലൊക്കേഷനില്‍ കൂടെയുള്ളവര്‍ അത് കേട്ട് ചിരിക്കുമെന്നും അവര്‍ പറയുന്നു.
തുടക്ക കാലത്തായിരുന്നു ആ കണ്ഫ്യൂഷന് ഉണ്ടായതും അബദ്ധം പറ്റിയതുമൊക്കെ. ഇപ്പോള്‍ അതൊക്കെ തിരിച്ചറിയാനാകുന്നുണ്ടെന്നും ഭാവന പറഞ്ഞു. തന്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല. അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങള്‍ വന്‍ കോമഡിയാണ്. നവീന്‍ തമിഴിലും അമ്മ മലയാളത്തിലുമാണ് സംസാരിക്കുക. അവര്‍ കാര്യങ്ങള്‍ കറക്ടായി കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യും.
അതെങ്ങനെയാണ് എന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും ഭാവന പറയുന്നു. മരുമകനെ കുറിച്ച് അമ്മ എന്റെയടുത്ത് പറയാറുള്ളത് അത് മകനെന്നും താന്‍ മരുമകളാണ് എന്നുമാണ്. ഓടിടി പ്ലാറ്റ്ഫോമുകളില്‍ സിനിമകള്‍ കാണാറുണ്ട് ഹൊറര്‍ സിനിമ അധികം കാണാറില്ല. തനിക്ക് പേടി പണ്ട് തൊട്ടെയുണ്ട്, പ്രേതത്തില്‍ വിശ്വാസമുണ്ടായിട്ടല്ല, ഉള്ളിലുള്ള പേടിയാണ് എന്നും ഭാവന പറഞ്ഞു. അവസാനമായി കണ്ട സിനിമ ഭൂതകാലമാണ് എന്നും അത് വീട്ടില്‍ എല്ലാവരുമായി ഇരുന്നാണ് കണ്ടതെന്നും ഭാവന പറഞ്ഞു. വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബെംഗളൂരില്‍ താമസമാക്കിയിരിക്കുകയാണ് ഭാവന.
