Malayalam
വിജയുടെ ‘ദളപതി 67’ല്‍ അബ്രാം ഖുറേഷിയായി മോഹന്‍ലാല്‍ എത്തുന്നു…!വില്ലന്‍ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍
വിജയുടെ ‘ദളപതി 67’ല്‍ അബ്രാം ഖുറേഷിയായി മോഹന്‍ലാല്‍ എത്തുന്നു…!വില്ലന്‍ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍
‘മാസ്റ്ററി’ന് ശേഷം ലോകേഷ് കനകരാജും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് ‘ദളപതി 67’. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേരാണ് ‘ദളപതി 67’. ചിത്രത്തിന്റെ ഷൂട്ടിങ് വൈകാതെ തുടങ്ങുമെന്നാണ് വിവരം. ‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായതിനാല്‍ തന്നെ ‘ദളപതി 67’ല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷളുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ‘ദളപതി 67’ന്റെ കാസ്റ്റിംഗിനെ കുറിച്ചുള്ള വാര്‍ത്തകളാണ് വൈറലാകുന്നത്.
ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കുന്ന ചിത്രമായിരിക്കും ദളപതി 67 എന്നാണ് വിവരം. ചിത്രത്തില്‍ പാട്ടുകളില്ല എന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ പുറത്ത് വരുന്ന പുതിയ വിവരങ്ങള്‍ പ്രകാരം മോഹന്‍ലാല്‍ ചിത്രത്തിലെത്തുമെന്നാണ് വിവരം. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ അബ്രാം ഖുറേഷിയായി ആണ് സിനിമയിലെത്തുക എന്ന റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനു കാരണമായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത് അടുത്ത ദിവസങ്ങളിലൊന്നിലാണ് മോഹന്‍ലാല്‍ ലോകേഷ് കനകരാജിനെ ട്വിറ്ററില്‍ ഫോളോ ചെയ്തത് എന്നതാണ്.
അതിനു പിന്നാലെ തന്നെ ആന്റണി പെരുമ്പാവൂര്‍ വിജയ്യെ ട്വിറ്ററില്‍ ഫോളോ ചെയ്തതോടെ സംശയം ദൃഢപ്പെട്ടു. ലോകേഷിന്റെ ചിത്രങ്ങളുടെ കഥകളെല്ലാം തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ടു തന്നെ ഈ സിനിമയില്‍ അബ്രാം ഖുറേഷി എന്ന കഥാപാത്രം എത്തുകയും ലൂസിഫര്‍ കഥയുമായി കണക്ഷനുണ്ടാകുമോ എന്നുമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.