ചിലരുടെ ബോധമില്ലായ്മയാണ് ഇവിടെ പ്രശ്നം… മന്ത്രി എ.കെ. ബാലന്റെ വിശദീകരണത്തിന് മറുപടിയുമായി സലീം അഹമ്മദ്
Published on
കൊച്ചിയില്‍ നടക്കുന്ന ഐഎഫ്എഫ്കെ രണ്ടാംഘട്ട ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന് സലിം കുമാറിനെ ഒഴിവാക്കിയ സംഭവത്തില്‍ മറുപടിയുമായി സംവിധായകന് സലീം അഹമ്മദ്. ‘ചിലരുടെ ബോധമില്ലായ്മയാണ് ഇവിടെ പ്രശ്നം’ എന്നായിരുന്നു സലീമിന്റെ പ്രതികരണം.
‘ഐഎഫ്എഫ്കെ ചടങ്ങില്‍ നിന്നും സലിംകുമാറിനെ മാറ്റി നിര്‍ത്തിയതില്‍ ബഹുമാനപ്പെട്ട സംസ്കാരിക വകുപ്പ് മന്ത്രിയുടെ വിശദീകരണം. ‘ബോധപൂര്‍വം ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല’…ശരിയാണ് സാര്‍ ചിലരുടെ ബോധമില്ലായ്മയാണ് പ്രശ്നം.’-സലീം അഹമ്മദ് പറഞ്ഞു.
ദേശീയ പുരസ്കാരജേതാക്കളാണ് ചലച്ചിത്രമേളയ്ക്ക് തിരിതെളിയിക്കേണ്ടിയിരുന്നത്. തന്നെ വിളിക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്നാണ് മറുപടി ലഭിച്ചതെന്നും സലിം കുമാര്‍ പറഞ്ഞു.
Continue Reading
You may also like...
Related Topics:Dileep
