Connect with us

ആരെങ്കിലും ഹഗ് ചെയ്താലും അത്ര കംഫര്‍ട്ടബിളായി തോന്നാറില്ല; കണ്ണുളെ ഈറനണിയിച്ച് ഡിംപല്‍

Malayalam

ആരെങ്കിലും ഹഗ് ചെയ്താലും അത്ര കംഫര്‍ട്ടബിളായി തോന്നാറില്ല; കണ്ണുളെ ഈറനണിയിച്ച് ഡിംപല്‍

ആരെങ്കിലും ഹഗ് ചെയ്താലും അത്ര കംഫര്‍ട്ടബിളായി തോന്നാറില്ല; കണ്ണുളെ ഈറനണിയിച്ച് ഡിംപല്‍

പ്രേക്ഷകര്‍ ഏറെ ആരാധകരോടെ കാത്തിരുന്ന കണ്ണുകളെ ഈറനണിയിച്ച ജീവിതാനുഭവങ്ങള്‍ തുറന്ന് പറയുകയാണ് ഓരോ മത്സരാര്‍ത്ഥികളുമിപ്പോള്‍. ബിഗ്‌ബോസ് നല്‍കിയിട്ടുള്ള ടാസ്‌കിന്റെ ഭാഗമായി നടക്കുന്ന ഈ സെഷനില്‍. ജീവിതത്തിലുണ്ടായിട്ടുള്ള അത്തരം സംഭവങ്ങള്‍ ബിഗ്‌ബോസ് നല്‍കുന്ന ടാസ്‌കുമായി ബന്ധപ്പെടുത്തി പറയുന്ന സെഷന്‍ ഏവര്‍ക്കും അത്രമേല്‍ പ്രിയമാണ്. ഇന്നലെ നടന്ന ഡിംപലിന്റെ തുറന്ന് പറച്ചില്‍ പ്രേക്ഷകരുടെ കണ്ണുകളെ അക്ഷരാര്‍ത്ഥത്തില്‍ ഈറന്‍ അണിയിക്കുന്നതായിരുന്നു. കുട്ടിക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട ആത്മസുഹൃത്തിന്റെ കഥയാണ് ഡിംപല്‍ തുറന്ന് പറഞ്ഞത്. കട്ടപ്പനയിലെ സ്‌കൂളിലെ സഹപാഠിയായിരുന്ന ജൂലിയറ്റിനെ കുറിച്ചായിരുന്നു ഡിംപലിന്റെ തുറന്ന് പറച്ചില്‍. ഡിംപല്‍ പറഞ്ഞതിന്റെ സംക്ഷിപ്ത രൂപം ചുവടെ.

‘ഒരുമിച്ചായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. സ്‌കൂളില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയ്ക്ക് അരികിലായി ഒരു ശവപ്പെട്ടി വില്‍ക്കുന്ന കടയുണ്ടായിരുന്നു. അന്ന് അത് കാണുമ്പോള്‍ ‘അത് നിനക്കുള്ളതാണ് എനിക്കുള്ളതാണ്’ എന്നൊക്കെ പറഞ്ഞ് തമാശ കളിക്കുമായിരുന്നു. കുഞ്ഞായിരുന്നതിനാല്‍ അങ്ങനെ പറയുന്നതിലെ ശരികേടുകളെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല, അതിനാലാണ് അത് ചെയ്തിരുന്നത്. അന്നേ ദിവസം രണ്ട് രൂപ കൂടുതല്‍ കൈയ്യിലുണ്ടായിരുന്നു. അതിനാല്‍ തന്നെ ബസിന് പോകേണ്ടിയിരുന്ന ഞങ്ങള്‍ ജീപ്പിന് പോകാന്‍ ആഗ്രഹം തോന്നി, അങ്ങനെ ജീപ്പില്‍ കയറി. ഞങ്ങള്‍ക്ക് ചിരി നിര്‍ത്താനാകുന്നുണ്ടായിരുന്നിസ്സ. നേരത്തേ പറഞ്ഞ തമാശയുടെ പേരില്‍ ഞങ്ങള്‍ ചിരി തുര്‍ന്നുകൊണ്ടേയിരുന്നു.

ഞങ്ങളുടെ നിര്‍ത്താതെയുള്ള ചിരി കണ്ട് അടുത്തിരുന്ന ചേച്ചിയ്ക്ക് ബുദ്ധിമുട്ട് തോന്നിയതായി വരെ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മനസിലായി. കുറച്ച് കഴിഞ്ഞപ്പോള്‍ ജൂലിയറ്റിന് അതിയായ തല വേദന എടുത്തു, ഒടുവില്‍ അവള്‍ ശര്‍ദ്ദിച്ചു. ജീപ്പിനുള്ളില്‍ ശര്‍ദ്ദിച്ചതിനാല്‍ വഴക്ക് കിട്ടുമോയെന്ന് ഭയന്നിരുന്നു, എങ്കിലും അതുണ്ടായില്ല. ജീപ്പിലെ ചേട്ടന്‍മാര്‍ക്ക് അവളെ അറിയാമായിരുന്നു. വഴക്കൊന്നും പറഞ്ഞതേയില്ല.. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് അവള്‍ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് തന്നോട് ചോദിച്ചു. അതിനു ശേഷം അവളെന്റെ മടിയിലേക്ക് കിടന്ന് കണ്ണടച്ചു. അപ്പോള്‍എന്താണ് സംഭവിക്കുന്നതെന്ന് മനസിലായിരുന്നില്ല. അവള്‍ പോയി, പിന്നീടാണ് അവള്‍ മരിച്ചെന്ന് താന്‍ തിരിച്ചറിയുന്നത്.’

അവളുടെ സ്പിരിറ്റ് എന്റെ കൂടെ കൂടുമെന്ന് പറഞ്ഞ് അവളുടെ മരണ ശേഷം അവളുടെ വീട്ടിലേക്ക് തന്നെ വീട്ടുകാര്‍ വിട്ടിരുന്നില്ല. അവളുടെ സ്പിരിറ്റ് തന്റെ കൂടെ കൂടുമെന്നായിരുന്നു അതിനു കാരണമായി അവര്‍ പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ 20 വര്‍ഷത്തിന് ശേഷമാണ് തനിക്ക് അവിടെ പോകാനായത്.

തന്റെ സ്വന്തം താത്പര്യപ്രകാരം അമ്മയെയും കൂട്ടിയാണ് അവളുടെ വീട്ടില്‍ പോയത്. അപ്പോഴാണ് താനായിരുന്നു അവളുടെ ആത്മസുഹൃത്തെന്ന് തിരിച്ചറിയുന്നത്. സ്‌കൂള്‍ വിട്ട് പോയി കഴിയുമ്പോള്‍ തന്നെ കുറിച്ച് പറയാന്‍ അവള്‍ക്ക് നൂറു നാവായിരുന്നുവെന്ന് അമ്മ പറഞ്ഞറിഞ്ഞു.’

‘അപ്പോള്‍ മാത്രമാണ് തനിക്ക് അവളുടെ ആത്മസുഹൃത്ത് താനായിരുന്നു എന്നത് തിരിച്ചറിയാനായത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും അവളുടെ അമ്മയ്ക്ക് അറിയേണ്ടിയിരുന്നത് ജൂലിയറ്റ് അവസാനമായി പറഞ്ഞത് എന്താണ് എന്നായിരുന്നു. അവളുടെ മരണ ശേഷം തന്നെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും ആ അമ്മ അത് ചോദിച്ചിരുന്നു. തന്നെ കെട്ടിപ്പിടിച്ചോട്ടേ എന്നായിരുന്നു അവള്‍ അവസാനമായി ചോദിച്ചിരുന്നത്. എന്നാല്‍ അമ്മയുടെ സന്തോഷത്തിന് വേണ്ടി കള്ളം പറയാമായിരുന്നിട്ടും ആ പ്രായത്തില്‍ നിഷ്‌കളങ്കതയുടെ പേരില്‍ സത്യമാണ് താന്‍ പറഞ്ഞിരുന്നത്. ഇപ്പോളായിരുന്നെങ്കില്‍ ഒരുപക്ഷേ താന്‍ അങ്ങനെ പറയില്ലായിരുന്നുവെന്നും ഡിംപല്‍ പറയുന്നു. ജീവിതത്തില്‍ അങ്ങനൊരു സുഹൃത്തിനെ കിട്ടില്ലെന്നും ശബ്ദമിടറിക്കൊണ്ട് ഡിംപല്‍ പറഞ്ഞു. കൈയ്യില്‍ ചെയ്തിരിക്കുന്ന ടാറ്റു അവളുടെ ഡേറ്റ് ഓഫ് ബര്‍ത്താണ്. 2000 നവംബര്‍ 23നായിരുന്നു അവള്‍ തന്നെ വിട്ടു പോയത്, ഇപ്പോള്‍ ആരെങ്കിലും ഹഗ് ചെയ്താലും അത്ര കംഫര്‍ട്ടബിളായി തോന്നാറില്ല. കാരണം അവളുടെ ഹഗ് ഇപ്പോഴും തന്റെ ദേഹത്തുണ്ട്. ഡിംപല്‍ ശബ്ദമിടറി പറഞ്ഞു.

More in Malayalam

Trending

Recent

To Top