ഗോപി സുന്ദറിനെയും അമൃത സുരേഷിനെയും ഞെട്ടിച്ച് ആരാധിക ; ആ കിടിലൻ സമ്മാനം കണ്ടോ?
അമൃത സുരേഷും ഗോപി സുന്ദറും ഇപ്പോള്‍ ജീവിതത്തിന്റെ മറ്റൊരു തലം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കാല ജീവിതങ്ങള്‍ എല്ലാം മറന്ന്, സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങളെ മറന്ന് അമൃതയും ഗോപി സുന്ദറും തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങള്‍ക്ക് വേണ്ടി ചെലവഴിയ്ക്കുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ സുരേഷ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു താരം. ഇവിടെ നിന്നുമാണ് താരം സിനിമ പിന്നണി ഗാന മേഖലയിൽ എത്തുന്നത്. ഇതുകൂടാതെ നിരവധി സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട് താരം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം ധാരാളം ആരാധകരെയാണ് സ്വന്തമാക്കിയത്.
അതുപോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ഗോപി സുന്ദർ. സംഗീത സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മികച്ച ഒരു ഗായകൻ കൂടിയാണ് ഇദ്ദേഹം. മലയാളത്തിന് പുറമേ നിരവധി അന്യഭാഷ സിനിമകളിലും താരം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അടുത്തിടെ കേരളത്തിൽ വലിയ തരംഗമായ ഗീതാഗോവിന്ദം എന്ന സിനിമയിലെ ഗാനങ്ങൾ എല്ലാം ചിട്ടപ്പെടുത്തിയത് ഗോപി സുന്ദർ തന്നെയായിരുന്നു.
കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു അമൃതയും ഗോപിയും ഒരുമിച്ചു ജീവിക്കാൻ പോവുകയാണ് എന്ന് ഇരുവരും പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു ഇവരുടെ പ്രഖ്യാപനം. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. അതേസമയം നിരവധി ആളുകൾ ഇവരെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ വിമർശങ്ങളെ ഒന്നും കാര്യമാക്കാതെ ഇവർ ഇപ്പോൾ അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്.
ഇപ്പോൾ ഇവരുടെ ഒരു ആരാധിക ഇവർക്ക് നൽകിയ സമ്മാനമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. അദ്‌ന അഷ്റഫ് എന്ന കലാകാരി ആണ് ഇവർക്ക് ഈ സമ്മാനം നൽകിയിരിക്കുന്നത്. രണ്ടുപേരുടെയും മനോഹരമായ ഒരു സ്കെച്ച് ആണ് അദ്‌ന തയ്യാറാക്കി നൽകിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് സ്കെച്ചിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഇതുപോലെയുള്ള ആരാധികമാരെ കിട്ടാൻ ഇരുവരും പുണ്യം ചെയ്യണം എന്നാണ് മലയാളികൾ പറയുന്നത്.
ഈ അടുത്താണ് ഗോപി സുന്ദറും അമൃത സുരേഷും പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളായിരുന്നു താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത്
ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റ് വിശേഷങ്ങളും എല്ലാം നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നതില്‍ രണ്ട് പേര്‍ക്കും വിരോധവും ഇല്ല
തുടക്കത്തില്‍ ഇരുവരും പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് എല്ലാം വ്യാപകമായ വിമര്‍ശനങ്ങളും ട്രോളുകളും ആയിരുന്നു വന്നിരുന്നത് എങ്കിലും, ഇപ്പോള്‍ കാര്യങ്ങള്‍ മാറി. സോഷ്യല്‍ മീഡിയ ട്രോളുകളോടും കമന്റുകളോടും അമൃത സുരേഷോ ഗോപി സുന്ദറോ പ്രതികരിക്കാതെ ആയതോടെ, പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് നല്ല രീതിയില്‍ കമന്റ് ചെയ്യുന്നവരാണ് കൂടുതല്‍. മേഡ് ഫോര്‍ ഈച്ച് അദര്‍ എന്നാണ് ഏറ്റവും പുതിയ ഫോട്ടോയ്ക്ക് വന്നികിയ്ക്കുന്ന കമന്റുകളില്‍ അധികവും. ജോഡി പൊരുത്തത്തെ പ്രശംസിയ്ക്കുന്നവരും സ്‌നേഹം അറിയ്ക്കുന്നവരും കമന്റില്‍ ഉണ്ട്.
ഞങ്ങള്‍ രണ്ട് പേരുടെയും ഒന്നു ചേരല്‍ രണ്ട് പേരുടെയും സംഗീത ജീവിതത്തിനും വലിയ പിന്തുണയായിരിയ്ക്കും എന്ന് അമൃത സുരേഷ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിയ്ക്കുകയും ചെയ്യുന്നുണ്ട്. രണ്ട് പേരും ഒന്നിച്ചുള്ള സംഗീത ആല്‍ബങ്ങളും സ്‌റ്റേജ് ഷോകളും എല്ലാം അണിയറയില്‍ തയ്യാറെടുക്കുകയാണ് എന്നാണ് അറിയുന്നത്.