ആ പരിപാടി പൊട്ടിക്കാൻ ശ്രമിച്ചു, ഞങ്ങൾ അറിയാതെ ജയറാം ഒപ്പിച്ച പണിയായിരുന്നു അത്; പരിപാടി കഴിഞ്ഞ ശേഷം ജയറാം മുങ്ങുകയും ചെയ്തു; ജയറാമിനെ കുറിച്ച് സിദ്ദിഖ് !
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായ സംവിധായകരില്‍ ഒരാളാണ് സിദ്ദിഖ്. റാംജിറാവു സ്പീക്കിംഗ്, ഗോഡ്ഫാദര്‍ പോലുളള സിനിമകളിലൂടെയാണ് സിദ്ദിഖ് പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയത്. നടനും സംവിധായകനുമായ ലാലിനൊപ്പം ചേര്‍ന്നാണ് സിദ്ദിഖ് ആദ്യകാലങ്ങളില്‍ സിനിമകള്‍ ചെയ്തത്. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക സിനിമകളും വിജയ ചിത്രങ്ങളായി മാറി. ഇപ്പോഴിതാ നടൻ ജയറാമിനെ കുറിച്ച് ഇദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
കാലടി കോളേജിൽ വച്ചാണ് ജയറാമിനെ ആദ്യം കാണുന്നത് എന്ന് ഇദ്ദേഹം പറയുന്നു. അപ്പോൾ അവിടെ പഠിക്കുന്ന വിദ്യാർത്ഥിയാണ് ഇദ്ദേഹം. യൂണിയൻ പരിപാടിക്ക് മിമിക്സ് പരേഡ് അവതരിപ്പിക്കാൻ തങ്ങളെ ക്ഷണിച്ചിരുന്നു. എന്നാൽ കോളേജിൽ ചെല്ലുമ്പോൾ ജയറാം തങ്ങളുടെ മിമിക്സ് പരേഡ് അവതരിപ്പിക്കുന്നതാണ് കാണുന്നത്.തങ്ങൾ അറിയാതെ ജയറാം ഒപ്പിച്ച പണിയായിരുന്നു അത്. പരിപാടി പൊട്ടിക്കാനുള്ള ഒരു ശ്രമമായിരുന്നു.
പരിപാടി കഴിഞ്ഞ ശേഷം ജയറാം മുങ്ങുകയും ചെയ്തു. എന്നാൽ ഉച്ചയ്ക്ക് ആഹാരം പോലും ഒഴിവാക്കി താനും ബാക്കിയുള്ളവരും ചേർന്ന് പുതിയ പരിപാടി സെറ്റ് ചെയ്തു. ആ പരിപാടി വിജയിക്കുകയും ചെയ്തു.പിന്നീട് കലാഭവനിൽ നിന്ന് താൻ പോയപ്പോൾ വന്ന ആളാണ് ജയറാം. തൻറെ സ്ഥാനത്തേക്ക് ഹരിശ്രീ അശോകനെ താനായിരുന്നു സജസ്റ്റ് ചെയ്തത്. വളരെ മനോഹരമായിട്ടാണ് അദ്ദേഹം കാര്യങ്ങൾ നോക്കിയത് എന്നും സിദ്ദിഖ് പറഞ്ഞു.