Connect with us

പബ്ലിസിറ്റിയും പ്രിന്‍ഡിങും ഒഴികെ 410 കോടി; പ്രകാരം ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയായി ‘ബ്രഹ്മാസ്ത്ര’

News

പബ്ലിസിറ്റിയും പ്രിന്‍ഡിങും ഒഴികെ 410 കോടി; പ്രകാരം ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയായി ‘ബ്രഹ്മാസ്ത്ര’

പബ്ലിസിറ്റിയും പ്രിന്‍ഡിങും ഒഴികെ 410 കോടി; പ്രകാരം ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയായി ‘ബ്രഹ്മാസ്ത്ര’

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. മികച്ച സാങ്കേതിക വിദ്യയോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. പ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാണ ചെലവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പബ്ലിസിറ്റിയും പ്രിന്‍ഡിങും ഒഴികെ 410 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് പ്രകാരം ബോളിവുഡ് ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ സിനിമയാണ് ബ്രഹ്മാസ്ത്ര.

‘ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ബോളിവുഡ് ചിത്രമാണിത്, ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും ചെലവ് ദൃശ്യമാകും. മുമ്പെങ്ങുമില്ലാത്തവിധം ഒരു വലിയ സ്‌ക്രീന്‍ ദൃശ്യവിസ്മയം സൃഷ്ടിക്കുക എന്നതായിരുന്നു ആശയം. ഒപ്പം അയാനും സംഘവും മികച്ച വിഷ്വലുകള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ട്രെയ്‌ലര്‍ ഒരു സാംപിള്‍ മാത്രമാണ്. സിനിമയിലെ ദൃശ്യങ്ങള്‍ വേറെ ലെവല്‍ ആണ്’ സിനിമയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം ഒരു ദശകത്തോളമായി ബ്രഹ്മാസ്ത്ര നിര്‍മ്മാണം തുടങ്ങിയിട്ട്. ‘യേ ജവാനി ഹേ ദീവാനി’ എന്ന ചിത്രത്തിന്റെ ജോലികള്‍ക്കിടയിലാണ് താന്‍ ഈ സിനിമയുടെ ആശയം മുന്നോട്ട് വെച്ചതെന്ന് സംവിധായകന്‍ അയാന്‍ നേരത്തെ പറഞ്ഞിരുന്നു. ഏകദേശം അഞ്ച് വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയേറ്ററുകളില്‍ എത്തുക.

ഇന്ത്യന്‍ പുരാണങ്ങളിലെ സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ബ്രഹ്മാസ്ത്ര ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രണ്‍ബീര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.

More in News

Trending

Recent

To Top