നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ കിംഗ് ഖാന് ആയി മാറിയ താരമാണ് ഷാരൂഖ് ഖാന്. സോഷ്യല്‍ മീഡിയയില്‍ വിശേഷ വാര്‍ത്തകളെല്ലാം അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ ആരാധകര്‍ക്ക് വിനായക ചതുര്‍ഥി ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്. കുടുംബത്തോടൊപ്പം ഗണേശോത്സവം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നത്.
താനും മകനും ഗണേശജിയെ വീട്ടിലേയ്ക്ക് വരവേറ്റുവെന്ന് ഷാരൂഖ് ഖാന് പറഞ്ഞു. പൂമാലകള്‍ കൊണ്ട് അലങ്കരിച്ച ഗണേഷ വിഗ്രഹത്തിന്റെ ചിത്രവും നടന് പങ്കുവച്ചിട്ടുണ്ട്.
മോദകം രുചികരമായിരുന്നെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഠിനാധ്വാനവും സ്ഥിരോത്സാഹവും ഈശ്വരവിശ്വാസവുമുണ്ടെങ്കില്‍ സ്വപ്നതുല്യമായ ജീവിതം നയിക്കാനാകുമെന്നാണ് നാം പഠിക്കേണ്ടതെന്നും ഷാരൂഖ് ഓര്‍മിപ്പിച്ചു.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...