നിന്നെ കണ്ടപ്പോഴാണ് എനിക്ക് എന്നില്‍ നിന്നും മിസ്സായ കഷണം കണ്ടെത്താനായത്, നീ എനിക്ക് പൂര്‍ണത വരുത്തുന്നു; നാലാമത്തെ പ്രണയം വിവാഹത്തിലേക്ക്…; ശില്‍പയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് റെയ്ജന് രാജന്!

മിനിസ്ക്രീനിലെ പൃഥ്വിരാജ് എന്ന ടാഗിൽ അറിയപ്പെടുന്ന നടനാണ് റെയ്ജന് രാജന്. . പൃഥ്വിരാജുമായുള്ള സാമ്യത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഒരേസമയം സന്തോഷവും സങ്കടവും തോന്നാറുണ്ട്. എന്ത് ചെയ്താലും ആളെ കണ്ടിട്ട് ചെയ്തതാണ് എന്ന് കേള്‍ക്കാനിഷ്ടമില്ല.
ആത്മസഖിയിലെ എസിപി സത്യജിത്തിനെ അവതരിപ്പിച്ചതോടെയായിരുന്നു റെയ്ജന്റെ കരിയര്‍ മാറിമറിഞ്ഞത്. സീരിയലുകളില്‍ മാത്രമല്ല സിനിമയിലും റേയ്ജൻ വേഷമിട്ടിട്ടുണ്ട്. അവസരം വന്നാല്‍ ഇനിയും സിനിമകളില്‍ അഭിനയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കരിയറിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും റെയ്ജന് പങ്കിടാറുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത് . വിവാഹത്തിന്റെ ഒരുക്കങ്ങളും ഡ്രസ് മേടിക്കുന്നതിന്റെയുമെല്ലാം വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
വൈകാതെ തന്നെ വധുവിനെ പരിചയപ്പെടുത്തുമെന്നും വിശേഷങ്ങളെല്ലാം നിങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശില്പ എന്നാണ് ആത്മസഖി നായകൻ റേയ്ജൻറെ ജീവിതസഖിയുടെ പേര്.
രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം നടത്തിയത് . വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
“നിന്നെ കണ്ടപ്പോഴാണ് എനിക്ക് എന്നില്‍ നിന്നും മിസ്സായ കഷണം കണ്ടെത്താനായത്. നീ എനിക്ക് പൂര്‍ണത വരുത്തുന്നു, എന്നെ നല്ല മനുഷ്യനാക്കുന്നു. നിന്നെ ഞാനൊരുപാട് ഇഷ്ടപ്പെടുന്നു എന്നുമായിരുന്നു റെയ്ജന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സാധിക വേണുഗോപാലുള്‍പ്പടെ നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തിയത്.
ജീവിതത്തില്‍ പ്രണയവും ബ്രേക്കപ്പുമൊക്കെ ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ റെയ്ജന് പറഞ്ഞിരുന്നു. മൂന്നാമത്തെ പ്രണയവും പരാജയമായിരുന്നുവെന്നും നാലാമത്തേത് എന്താവുമെന്ന് അറിയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നാലാമത്തെ പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്.
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
സീരിയൽ പ്രേമികൾക്കും കുടുംബപ്രേക്ഷകർക്കും പ്രിയപ്പെട്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയിയും. ഇരുവരുടേയും മകൾ ധ്വനിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. മകളെ ഗർഭിണിയായിരുന്ന...