16 രാജ്യങ്ങളില്‍ ടോപ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടി വിജയുടെ ബീസ്റ്റ്; ഈ നേട്ടം കൈവരിക്കുന്ന ആദ്യ തമിഴ് ചിത്രം; ഒടിടി റിലീസിന് പിന്നാലെ വലിയ നേട്ടം കൈവരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹം നായകനായി എത്തിയ ‘ബീസ്റ്റ്’ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രതീക്ഷിച്ച അത്ര വിജയം കൈവരിച്ചിരുന്നില്ല. ഈ ചിത്രത്തിന്റെ ഒടിടി റിലീസിന് പിന്നാലെ വലിയ നേട്ടം കൈവരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
16 രാജ്യങ്ങളില്‍ ചിത്രം ടോപ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് ബീസ്റ്റ്. മെയ് 11നാണ് ബീസ്റ്റ് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്തു.
നെല്‍സണ്‍ ദിലീപ്കുമാറിന്റെ ‘ബീസ്റ്റ്’ കഴിഞ്ഞ ഏപ്രില്‍ 13 നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. വിജയ് ഒരു റോ ഏജന്റായാണ് ചിത്രത്തിലെത്തുന്നത്. നിരവധി വിമര്‍ശനങ്ങള്‍ക്ക് ചിത്രം വിധേയമായെങ്കിലും അത് സിനിമയുടെ കളക്ഷനെ ബാധിച്ചില്ല.
250 കോടിയ്ക്ക് മുകളിലാണ് ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയത്. പൂജ ഹെഗ്ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളി സാന്നിദ്ധ്യമായി ചിത്രത്തില്‍ ഷൈ ന് ടോം ചാക്കോയും അപര്‍ണ്ണ ദാസും സിനിമയിലുണ്ട്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...