Connect with us

ഷോയിൽ പോകുന്നു എന്നറിഞ്ഞതോടെ മക്കളുടെ പ്രതികരണം! കണ്ണീരോടെ ഭാഗ്യലക്ഷ്മി വെറുത്തവർ ഏറ്റെടുക്കുമോ?

Malayalam

ഷോയിൽ പോകുന്നു എന്നറിഞ്ഞതോടെ മക്കളുടെ പ്രതികരണം! കണ്ണീരോടെ ഭാഗ്യലക്ഷ്മി വെറുത്തവർ ഏറ്റെടുക്കുമോ?

ഷോയിൽ പോകുന്നു എന്നറിഞ്ഞതോടെ മക്കളുടെ പ്രതികരണം! കണ്ണീരോടെ ഭാഗ്യലക്ഷ്മി വെറുത്തവർ ഏറ്റെടുക്കുമോ?

ബിഗ്ബോസ് സീസൺ മൂനിന്റെ പ്രഖ്യാപനം വന്നത് മുതൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പേരായിരുന്നു ഏറ്റവും കൂടുതൽ ഉയർന്ന കേട്ടത്. ഒടുവിൽ മത്സരാര്‍ഥിയായി എത്തിയ ഭാഗ്യലക്ഷ്‍മിയും എത്തി. ഭാഗ്യലക്ഷ്മിയുടെ സാന്നിധ്യം ബിഗ്ബോസ് വീട്ടിൽ വളരെ ശക്തിയായ സ്വാധീനം ചെലുത്തുമെന്നാണ് ബിഗ്ബോസ് പ്രേമികൾ ചൂണ്ടിക്കാട്ടിയത്

ഇതുവരെ കണ്ട ഭാഗ്യലക്ഷ്മിയാവില്ല ഉള്ളിലെന്നുള്ള ഉള്ള സൂചന നൽകിക്കൊണ്ടാണ് ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് പ്രവേശിച്ചത്. താൻ തെറിവിളി നിർത്തിയെന്ന് ഭാഗ്യലക്ഷ്മി പറയുകയുണ്ടായി
സൗമ്യഭാവമുള്ള തനി മലയാളി വീട്ടമ്മയുടെ ഭാവങ്ങളുമായി മലയാളി മനസ്സുകളിൽ ഇടം നേടിയ ഭാഗ്യ ലക്ഷ്മിയുടെ രൗദ്ര ഭാവം ഒരുതവണ കണ്ടിട്ടുള്ള പ്രേക്ഷകർ ഈ പ്രഖ്യാപനം വളരെ ആശ്ചര്യപൂർവ്വമായാണ് കേട്ടിരുന്നത്. ബിഗ് ബോസ് വീടിനുള്ളിൽ വച്ച് നടന്ന സംഭാഷണത്തിൽ മക്കളെക്കുറിച്ചുള്ള ഭാഗ്യലക്ഷ്മിയുടെ സംസാരം ഇപ്പോൾ ശ്രദ്ധ നേടുകയാണ്

‘ഞാൻ ഇങ്ങോട്ട് വരുമ്പോൾ എന്റെ മൂത്തയാള് അവിടെ ഇല്ലായിരുന്നു. ഇളയ ആള് ഉണ്ടായിരുന്നു. അവർ എന്നെ എയർപോർട്ടിൽ കൊണ്ട് വിട്ടു. ഞാൻ ഇങ്ങോട്ട് പൊന്നു. മൂത്തയാളോട് ഞാൻ ഇങ്ങോട്ട് പോരുക എന്നൊന്നും പറഞ്ഞില്ല. എങ്കിലും ബിഗ് ബോസിൽ നിന്നും എന്നെ കോണ്ടാക്റ്റ് ചെയ്തു. ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് കുറെ ദിവസം മുൻപേ പറഞ്ഞിരുന്നു.


ഞാൻ ഇവിടെ വന്നു മൂന്നു ദിവസം കഴിഞ്ഞപ്പോൾ മൂത്തയാൾ തിരുവനന്തപുരം എത്തി. അമ്മ എവിടെ എന്ന് അവൻ ചോദിച്ചും ഇല്ല എന്ന് തോനുന്നു. അമ്മ എവിടെ വീട്ടിൽ കാണാൻ ഇല്ലല്ലോ എന്ന് പറഞ്ഞു അവൻ എന്നെ വിളിച്ചതും ഇല്ല. ഞാൻ അങ്ങോട്ട് വിളിക്കാനും പോയില്ല. കുറെ ദിവസം ഏതാണ്ട് ഒരാഴ്ച ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ ഒരു മെസേജ് അയച്ചു. ഞാൻ ആണ് നിന്റെ അമ്മയാണ് എന്ന് മെസേജ് അയച്ചു.


എന്നിട്ടും അവൻ മറുപടി അയക്കാൻ ഒന്നും പോയില്ല. പിറ്റേ ദിവസം ഒരു മെസേജ് വന്നു നാളെ വിളിക്കാം എന്ന്. അതും കഴിഞ്ഞു പിന്നെയും രണ്ടു ദിവസം കഴിഞ്ഞിട്ടാണ് എന്നെ അവൻ വിളിക്കുന്നത്. അതിന്റെ ഇടയിൽ ഞാനും വിളിക്കാൻ പോയില്ല. ഷോയെപ്പറ്റിയോ ഒന്നും സംസാരിച്ചില്ല, അല്ലാതുള്ള സംസാരം ആണ് നടന്നത്. ഞാനും അങ്ങോട്ട് ഒന്നും സംസാരിക്കാൻ പോയില്ല. എല്ലാം കഴിഞ്ഞു ഷോയിലേക്ക് പുറപ്പെടാൻ നേരം ഇളയമകനും ഭാര്യയും വിളിക്കുന്നു. ഞാൻ ഡ്രസ്സ് ഇട്ടത് എങ്ങിനെ എന്നൊക്കെ അറിയാൻ അവർ വീഡിയോകോളും ചെയ്തിരുന്നു. എന്നിട്ടും മറ്റേയാള് വിളിക്കുന്നെ ഒന്നും ഇല്ല. അവസാനം ഒരു മെസേജ് ഇന്നാണോ നിങ്ങളുടെ പരിപാടി എന്ന്. ഞാൻ അതെ എന്നുപറഞ്ഞു . എന്നാൽ ഒരു ആൾ ദി ബെസ്റ്റോ ഒന്നും ഇല്ല’, എന്ന് ഭാഗ്യ ലക്ഷ്മി ഷോയിലൂടെ വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top