ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു!
ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു. 52 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തൃശൂരിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകൾക്കായി സംഗീതം ഒരുക്കിയിട്ടുണ്ട്. ‘നെയ്ത്തുകാരന്’, ‘കമ്മട്ടിപാടം’, ‘ഒളിപോര്’, ‘ഉന്നം’, ‘ഈട’, ‘പെന്‍കൊടി’ എന്നിവയാണ് ജോണ്‍ പി വര്‍ക്കി സംഗീതം ഒരുക്കിയ മലയാള ചിത്രങ്ങൾ. കമ്മട്ടിപ്പാടത്തിലെ “പറ…പറ”, “ചിങ്ങമാസത്തിലെ’ എന്നീ പാട്ടുകൾക്കാണ് ജോൺ സംഗീതം നൽകിയത്.
ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീത പഠനം പൂർത്തിയാക്കിയ അദ്ദേഹം ഗിത്താറിസ്റ്റായി കരിയർ ആരംഭിച്ചു. 1995 ല്‍ അവിയല്‍ ബാന്റിന് തുടക്കം കുറിച്ചു. രണ്ടായിരത്തില്‍ അവിയല്‍ ബാന്റിലൂടെ പുതുതലമുറയുടെ താരമായി മാറിയിരുന്നു. നൂറുകണക്കിന് വേദികളില്‍ ഗിത്താര്‍ ആലപിച്ച് യുവജനങ്ങളുടെ ഇടയിൽ പ്രിയങ്കരനായ വൃക്തിയാണ് ജോൺ.
