Connect with us

അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു, സിനിമയിൽ വരുന്നതിന് അത് ഒരു കാരണമായിരുന്നു. പക്ഷെ സിനിമയിലെത്തിയത് വിധിയാണെന്ന് കരുതുന്നു,’ ഇന്ദ്രജ പറയുന്നു !

Movies

അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു, സിനിമയിൽ വരുന്നതിന് അത് ഒരു കാരണമായിരുന്നു. പക്ഷെ സിനിമയിലെത്തിയത് വിധിയാണെന്ന് കരുതുന്നു,’ ഇന്ദ്രജ പറയുന്നു !

അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു, സിനിമയിൽ വരുന്നതിന് അത് ഒരു കാരണമായിരുന്നു. പക്ഷെ സിനിമയിലെത്തിയത് വിധിയാണെന്ന് കരുതുന്നു,’ ഇന്ദ്രജ പറയുന്നു !

ഇൻഡിപെൻഡൻസ്’, ‘ഉസ്താദ്’, ‘എഫ് ഐ ആർ’, ‘ശ്രദ്ധ’, ‘ബെൻ ജോൺസൺ’, ‘വാർ ആൻഡ് ലവ്’ തുടങ്ങി നിരവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് ഇന്ദ്രജ.ക്രോണിക് ബാച്ച്ലറി’ലെ പിടിവാശിക്കാരിയും ഗൗരവക്കാരിയുമായ ഭവാനിയെന്ന കഥാപാത്രത്തെ മലയാളികൾക്ക് അത്ര വേഗം മറക്കാൻ വഴിയില്ല .

. ചെന്നെെയിൽ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച ഇന്ദ്രജ തെലുങ്ക് സിനിമകളിൽ നിറഞ്ഞു നിൽക്കവെയാണ് മലയാളത്തിലും എത്തിയത്. ഉസ്താദ്, ക്രോണിക് ബാച്ച്ലർ, മയിലാട്ടം, എഫ്ഐആർ തുടങ്ങിയ കുറച്ചു സിനിമകളേ മലയാളത്തിൽ ചെയ്തിട്ടുള്ളൂയെങ്കിലും നടി ഇപ്പോഴും മലയാളികൾക്ക് പ്രിയങ്കരിയാണ്. ഇപ്പോൾ ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ദ്രജ.


അച്ഛൻ എൻഫീൽഡ് ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്നു. അതിന് മുമ്പ് കലാ രം​ഗത്ത് പ്രവർച്ചിച്ച അനുഭവങ്ങളുമുണ്ട്. ചെറുപ്പത്തിൽ ഒരു സിനിമയുടെ ഷൂട്ട് കാണാൻ പോയിരുന്നു. അവിടെ വെച്ച് ബാലതാരമായി അഭിനയിക്കാൻ അവസരം കിട്ടിയെന്നും ഇന്ദ്രജ പറയുന്നു.സ്കൂൾ വിദ്യാഭ്യാസ സമയത്താണ് സിനിമയിൽ നായികയായി അഭിനയിച്ചത്. സാമ്പത്തിക സാഹചര്യങ്ങൾ കാരണമാണ് അന്ന് അഭിനയിക്കാൻ തീരുമാനിച്ചതെന്നും ഇന്ദ്രജ വ്യക്തമാക്കി. ‘അതെല്ലാവർക്കും അങ്ങനെ ആയിരുന്നു. ആ സമയത്ത് എന്റെ കൂടെ സിനിമയിലെത്തിയ നിരവധി പേർക്ക് സാമ്പത്തികമായി കുടുംബത്തെ സഹായിക്കേണ്ട സാഹചര്യമായിരുന്നു. അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. സിനിമയിൽ വരുന്നതിന് അത് ഒരു കാരണമായിരുന്നു. പക്ഷെ സിനിമയിലെത്തിയത് വിധിയാണെന്ന് കരുതുന്നു,’ ഇന്ദ്രജ പറഞ്ഞു.

പഠനം നിർത്തിയതിൽ ആദ്യം അമ്മയ്ക്ക് ചില എതിർപ്പുകൾ ഉണ്ടായിരുന്നു. തെലുങ്ക് സിനിമയായ ജന്ദർ മന്ദിർ ആയിരുന്നു ആദ്യ സിനിമ. എന്നാൽ എന്റെ രണ്ട് മൂന്ന് സിനിമകൾ റിലീസായ ശേഷമാണ് ആദ്യമഭിനയിച്ച ഈ സിനിമ റിലീസായത്. യമലീലയായിരുന്നു രണ്ടാമത്തെ സിനിമ. തെലുങ്കിലെ ബ്ലോക്ബസ്റ്റർ സിനിമയായിരുന്നു ഇത്. ഒരു വർഷത്തോളം ആ സിനിമ തിയറ്ററിൽ ഓടി’.

‘ചെറിയ പ്രായത്തിലായതിനാൽ ഈ വിജയങ്ങളുടെ വില അറിയില്ലായിരുന്നു. അതിന് ​ഗുണവും ദോഷവുമുണ്ട്. ഞാനെന്ന ഭാവം ഉണ്ടാവില്ലെന്നാണ് ​ഗുണം. ദോഷമെന്തെന്നാൽ നമുക്ക് ഒന്നും അറിയാത്തതിനാൽ നമ്മുടെ പ്രതിഫലം, അടുത്തതായി ചെയ്യാൻ പോവുന്ന സിനിമ എന്നിവയെ പറ്റിയൊന്നും ഒരു ബോധ്യം ഉണ്ടാവില്ല”തെലുങ്കിൽ മുൻനിര നായികയായി നിൽക്കുമ്പോഴാണ് തമിഴിൽ നിന്നും അവസരങ്ങൾ വരുന്നത്. പക്ഷെ തെലുങ്കിൽ തിരക്കായതിനാൽ കുറച്ചു സിനിമകൾ മാത്രമേ തമിഴിൽ ചെയ്യാൻ പറ്റിയുള്ളൂ. തമിഴിൽ കൽകി എന്ന സിനിമയിൽ അഭിനയിക്കാൻ പറ്റാഞ്ഞതിൽ എനിക്ക് വലിയ നഷ്ടബോധമുണ്ട്. പ്രകാശ് രാജായിരുന്നു എന്നെ വിളിച്ചത്. സൂപ്പർ കഥാപാത്രമാണ്. നീ ഉടനെ വരണമെന്ന് പറഞ്ഞു. പക്ഷെ ആ സമയത്ത് ഞാൻ ഊട്ടിയിൽ ഷൂട്ടിലായിരുന്നു.

ഗാനരം​ഗങ്ങളുടെ ഷൂട്ടായിരുന്നു നടന്നത്. എത്ര ദിവസം കഴിഞ്ഞ് വരാനാവുമെന്ന് ചോദിച്ചു. 12 ദിവസം കഴിയുമെന്ന് പറഞ്ഞു. തിരിച്ചെത്തിയിട്ട് വിളിക്കൂ നോക്കാം എന്ന് പ്രകാശ് രാജ് പറഞ്ഞു’ പക്ഷെ തിരിച്ചെത്തിയപ്പോഴേക്കും കാസ്റ്റിം​ഗ് മാറിയിരുന്നെന്നും ഇന്ദ്രജ പറയുന്നു. ആ സിനിമ കണ്ടതിന് ശേഷം ഖേദം തോന്നാത്ത ദിവസങ്ങൾ ഇല്ലെന്നും ഇന്ദ്രജ പറഞ്ഞു.

രണ്ട് കണ്ടീഷനുകളാണ് സിനിമകളിൽ ഞാൻ വെച്ചത്. ബിക്കിനി വസ്ത്രം ധരിക്കില്ല. ടൂ പീസ് വസ്ത്രങ്ങൾ ധരിക്കില്ല. തെലുങ്ക് സിനിമകളിലെ പാട്ടുകൾ ​ഗ്ലാമറായിരിക്കും. ചില ​ഗ്ലാമർ വേഷങ്ങൾ താനും ചെയ്തിട്ടുണ്ടെന്നും ഇന്ദ്രജ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top