ബോഡി ഡിസ്മോര്‍ഫിക് ഡിസോഡറും വിഷാദ രോഗവും തന്നെ ബാധിച്ചിരുന്നു; പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം നിന്ന് സഹായിച്ചത് അമ്മ മാത്രമാണെന്ന് നടി ഇല്യാന ഡിക്രൂസ്

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഇല്യാന ഡിക്രൂസ്. എന്നാല്‍ ഇപ്പോഴിതാ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട് വരുന്നതിനിടെ താന്‍ നേരിട്ട മാനസിക വെല്ലുവിളിയെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ശരീര ഭംഗിയെ പറ്റി അനിയന്ത്രിതമായി ആശങ്കപ്പെടുന്ന ബോഡി ഡിസ്മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന മാനസികാവസ്ഥയ്ക്ക് അടിമപ്പെട്ടിരുന്നെന്നു താനെന്നായിരുന്നു ഇല്യാനയുടെ വെളിപ്പെടുത്തല്‍.
2017 ല്‍ വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് മെന്റല്‍ ഹെല്‍ത്ത് എന്ന പരിപാടിയായിരുന്നു ഇല്യാന ഇതേപറ്റി തുറന്നു പറഞ്ഞത്. ബോഡി ഡിസ്മോര്‍ഫിക് ഡിസോഡറും വിഷാദ രോഗവും തന്നെ ബാധിച്ചിരുന്നെന്ന് ഇല്യാന വെളിപ്പെടുത്തി. തന്റെ അമ്മയാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം നിന്ന് സഹായിച്ചതെന്നും ഈ അവസ്ഥയില്‍ നിന്നും പുറത്തു കടക്കല്‍ എളുപ്പമായിരുന്നില്ലെന്നും ഇല്യാന പറഞ്ഞു.
‘എല്ലാ ദിവസവും ഒരു പ്രക്രിയയാണ്, ഓരോ ദിവസവും സ്വയം സുഖപ്പെടുന്നതിനും മെച്ചപ്പെടുന്നതിനുമുള്ള ഘട്ടമാണ്. നിങ്ങള്‍ ഒരു മനുഷ്യനാണ്. അപൂര്ണനാവാന് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അപൂര്‍ണതകളിലും സൗന്ദര്യം ഉണ്ട്,’ എന്നാണ് ഇല്യാന ഡിക്രുസ് പറഞ്ഞത്.
സ്വന്തം ശരീരത്തെ പറ്റി അനാവശ്യമായി ആകുലപ്പെടുന്ന അവസ്ഥയാണ് ബോഡി ഡിസ്മോര്‍ഫിക് ഡിസോര്‍ഡര്‍. കണ്ണാടിയില്‍ എപ്പോഴും നോക്കുകയും ശരീരത്തിലെ ചെറിയ മാറ്റങ്ങളിലും കുറവുകളിലും വിഷമിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയാണിത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...