News
അവൾ ധീരയും ഭയമില്ലാത്തവളും രാക്ഷസൻമാരെ തകർക്കുന്നവളുമാണ്; ഇത് ദിൽഷ തന്നെയാണോ? മഹാ കാളിയായി പുത്തൻ മേക്കോവർ; ക്യാപ്‌ഷനിൽ എന്താണ് ഉദ്ദേശിച്ചത്?; അമ്പരന്ന് ആരാധകർ !
അവൾ ധീരയും ഭയമില്ലാത്തവളും രാക്ഷസൻമാരെ തകർക്കുന്നവളുമാണ്; ഇത് ദിൽഷ തന്നെയാണോ? മഹാ കാളിയായി പുത്തൻ മേക്കോവർ; ക്യാപ്‌ഷനിൽ എന്താണ് ഉദ്ദേശിച്ചത്?; അമ്പരന്ന് ആരാധകർ !
ബിഗ് ബോസ് സീസൺ ഫോർ വിന്നർ ദിൽഷാ പ്രസന്നൻ ഇപ്പോൾ സോഷ്യൽ മീഡിയ സ്റ്റാർ ആണ്. നർത്തകി എന്ന നിലയിൽ പേരെടുത്ത ശേഷമാണ് ദിൽഷ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം സീസൺ 4 കഴിഞ്ഞതിന് ശേഷം ഒരേ സമയം സന്തോഷവും സങ്കടവും ഒന്നിച്ചാണ് ദിൽഷയെ തേടിയെത്തിയത്.
ബിഗ് ബോസ് വിജയി ആയി എന്നത് ഒഴിച്ചാൽ ദിൽഷയ്ക്ക് പിന്നെ സങ്കടപ്പെടാൻ ആയിരുന്നു വിധി. സൈബർ അറ്റാക്ക് ഏറെ അനുഭവിക്കേണ്ടി വന്ന താരം, ഇന്നും കുറ്റപ്പെടുത്തലുകൾക്ക് മുന്നിലാണ് ദിൽഷാ… എന്നാൽ ഇപ്പോൾ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങളേയെല്ലാം കാറ്റിൽ പറത്തി മുന്നോട്ട് നീങ്ങുകയാണ് ദിൽഷ. കൈ നിറയെ പരിപാടികളും ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെയായി തിരക്കിലാണിപ്പോൾ ദിൽഷ.
ദിൽഷ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് വൈറലായി മാറിയിരിക്കുന്നത്. കാളി ആയാണ് ദിൽഷ എത്തിയിരിക്കുന്നത്. വൻ മേക്കോവറാണ് ദിൽഷ ഫോട്ടോഷൂട്ടിൽ നടത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കണ്ടാൽ ദിൽഷയാണെന്ന് പോലും പറയുകയില്ല.
അനീതിക്കെതിരെ പോരാടുന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള കാര്യമല്ല. എന്നാൽ അവൾ ധീരയും ഭയമില്ലാത്തവളും രാക്ഷസൻമാരെ തകർക്കുന്നവളുമാണ് എന്നാണ് ദിൽഷ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ദിൽഷയുടെ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്.
മഹാദേവൻ തമ്പിക്കൊപ്പം മുൻപും നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവച്ചിട്ടുണ്ട്. പലതവണ സൈബർ ആക്രമണങ്ങൾ നേരിട്ടപ്പോഴും റോബിൻ ഒരിക്കൽ പോലും ദിൽഷയെ സപ്പോർട്ട് ചെയ്ത് എത്തിയില്ലെന്ന് അടുത്തിടെ ദിൽഷയുടെ സഹോദരിമാർ പറഞ്ഞിരുന്നു.
ദിൽഷയുമായി തനിക്ക് ഇപ്പോൾ സൗഹൃദമില്ലെന്നും അതുകൊണ്ട് തന്നെ ഇനി ആരും ദിൽഷയേയോ അവരുടെ കുടുംബത്തെയോ സോഷ്യൽ മീഡിയ ഫൈറ്റിലൂടെ അധിക്ഷേപിക്കരുതെന്നും റോബിനും പറഞ്ഞിരുന്നു. ബാംഗ്ലൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ദിൽഷ.
അവിടെ നിന്നാണ് താരം ബിഗ് ബോസിലേക്കെത്തുന്നത്. നല്ല സിനിമകളുടെ ഭാഗമാകാനും അതുപോലെ നൃത്തത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് ദിൽഷ പറഞ്ഞിരുന്നു.
about dilsha