News
ഞാനിപ്പോള്‍ കുറച്ച് ബോള്‍ഡായതായി തോന്നുന്നു; 70 ലക്ഷത്തിന്റെ കാര്‍ വാങ്ങിയോ…?; ഞാൻ വിവാഹം കഴിക്കാത്തതിൽ വീട്ടുകാരെക്കാളും പ്രശ്നം അവർക്കാണ്…; എല്ലാത്തിനും പിന്നിലെ കരുത്ത് എന്തെന്ന് വെളിപ്പെടുത്തി ദിൽഷ!
ഞാനിപ്പോള്‍ കുറച്ച് ബോള്‍ഡായതായി തോന്നുന്നു; 70 ലക്ഷത്തിന്റെ കാര്‍ വാങ്ങിയോ…?; ഞാൻ വിവാഹം കഴിക്കാത്തതിൽ വീട്ടുകാരെക്കാളും പ്രശ്നം അവർക്കാണ്…; എല്ലാത്തിനും പിന്നിലെ കരുത്ത് എന്തെന്ന് വെളിപ്പെടുത്തി ദിൽഷ!
ബിഗ് ബോസ് നാലാം സീസണിൽ ചരിത്ര വിജയം കുറിച്ച താരമാണ് ദിൽഷാ പ്രസന്നൻ. ആദ്യമായി ഒരു വനിത മത്സരാര്‍ഥി വിന്നറായി എന്നതാണ് ഈ സീസണിലെ പ്രത്യേകത. ദില്‍ഷയുടെ വിജയം അര്‍ഹിക്കാത്തതാണെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ടുള്ള സൈബര്‍ അക്രമണമാണ് ദില്‍ഷയ്ക്കും കുടുംബത്തിനും നേരിടേണ്ടതായി വന്നത്. ഇതേ പറ്റി പുതുതായി നല്കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് ദില്‍ഷ. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖം ആണ് ഇപ്പോൾ വൈറലാകുന്നത് .
“ഷോ യ്ക്ക് മുന്‍പും ശേഷവും തനിക്ക് വ്യത്യാസം ഒന്നും സംഭവിച്ചിട്ടില്ല. എന്റെ വ്യക്തിത്വം അന്നും ഇന്നും ഒരുപോലെയാണ്. ഞാന്‍ എന്ന വ്യക്തി എന്താണോ അങ്ങനെ തന്നെ ആയിരിക്കാനും മുന്നോട്ട് പോകാനുമാണ് ആഗ്രഹിക്കുന്നത്. പിന്നെ ചെറിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദില്‍ഷ പറയുന്നു. ഞാനിപ്പോള്‍ കുറച്ച് ബോള്‍ഡായതായി തോന്നുന്നു. മുന്‍പ് ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങളൊന്നും നേരിടേണ്ടതായി വന്നിട്ടില്ല. തുടര്‍ച്ചയായി പ്രശ്നങ്ങള്‍ വരുമ്പോള്‍ സ്വഭാവികമായും നമുക്ക് ധൈര്യം കൂടുമെന്ന് ദില്‍ഷ പറയുന്നു.
അതേ സമയം സമൂഹമാധ്യമങ്ങളിലെ അധിക്ഷേപവും വ്യാജപ്രചരണങ്ങളും രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നും നടി പറയുന്നു. ഒരിക്കലും വിചാരിക്കാത്ത ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. ആദ്യമൊക്കെ ഇതെല്ലാം വേദനിപ്പിച്ചെങ്കിലും ഇപ്പോള്‍ അത് നേരിടാന്‍ സാധിക്കുന്നുണ്ടെന്നും ദില്‍ഷ കൂട്ടിച്ചേര്‍ത്തു.
തന്നെ ഏറ്റവും അസ്വസ്ഥപ്പെടുത്തിയ സംഭവത്തെ കുറിച്ചും ദില്‍ഷ പറഞ്ഞു. ‘ദില്‍ഷ 70 ലക്ഷത്തിന്റെ കാര്‍ വാങ്ങി എന്നതായിരുന്നു ഒരു പ്രചരണം. അത് മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ നിരവധി വീഡിയോകളെത്തി. തുടര്‍ന്ന് സൈബര്‍ അക്രമണവും. എനിക്ക് ഇല്ലാത്തൊരു വാഹനത്തിന്റെ പേരിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് ഓര്‍ക്കണം.
സകല അതിര്‍വരമ്പുകളും ഇക്കൂട്ടര്‍ ലംഘിച്ചു. അതൊക്കെ വിശ്വസിക്കുന്ന ആളുകളെ ഓര്‍ത്താണ് തനിക്ക് വിഷമമെന്ന് ദില്‍ഷ പറയുന്നു. ഞാനിപ്പോള്‍ യൂട്യൂബ് തുറക്കാറില്ല. കാരണം എനിക്ക് വരുന്ന വീഡിയോയില്‍ കൂടുതലും എന്നെ കുറിച്ചുള്ളതാണ്. അതില്‍ പലതും ഞാന്‍ പോലും അറിയാത്ത കാര്യങ്ങളാണെന്നും താരം സൂചിപ്പിക്കുന്നു.
വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളൊക്കെ കേട്ട് മടുത്തു. ഞാന്‍ വിവാഹം കഴിക്കാത്തതില്‍ എന്റെ വീട്ടുകാരെക്കാളും വിഷമം നാട്ടുകാര്‍ക്കാണെന്ന് മനസിലാക്കാനായി. കരിയറിനാണ് ഇപ്പോള്‍ പ്രധാന്യം കൊടുക്കുന്നത. വിവാഹം സമയമാകുമ്പോള്‍ സംഭവിക്കുമെന്നും ദില്‍ഷ പറയുന്നു
എല്ലാത്തിനും കരുത്തായി കുടുംബം കൂടെയുണ്ടെന്ന സന്തോഷവും ദില്‍ഷ പങ്കുവെച്ചു. ഏതൊരു അവസ്ഥയിലും മുന്നോട്ട് പോകാന്‍ തന്നെ പ്രേരിപ്പിക്കുന്നത് അവരാണ്. ലോകത്ത് ആര് തനിക്കെതിരെ നിന്നാലും കുടുംബം എന്നെ വിശ്വസിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുമെന്ന് വിശ്വസമുണ്ടെന്നും ദില്‍ഷ പറയുന്നു.
about dilsha
